ഫൈസൽ ബാവ

ഫൈസൽ ബാവ - ഗൾഫ് പ്രവാസിയായിരുന്നു. പരിസ്ഥിതി പ്രവർത്തകൻ - ഗൾഫിലും നാട്ടിലും അനേകം മരങ്ങൾ നട്ടു. പിറന്നാൾ മരം എന്ന കൂട്ടായ്മയുടെ സ്ഥാപകൻ. ആനുകാലികങ്ങളിൽ എഴുതാറുണ്ട്. ഇപ്പോൾ വെളിയങ്കോട് എം ടി എം കോളേജിൽ ലൈബ്രെറിയൻ.

ലോക സിനിമയെ കുറിച്ചും, മറുഭാഷാ ഇന്ത്യൻ സിനിമകളെ കുറിച്ചും, മലയാള സിനിമകളെ കുറിച്ചും ആഴത്തിലുള്ള ഒട്ടേറെ നിരൂപണങ്ങൾ, പഠനങ്ങൾ, നിരീക്ഷണങ്ങൾ എന്നിവ നമുക്ക് നൽകിയ, ദേശീയ പുരസ്‌കാരം അടക്കം ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ച പ്രശസ്ത എഴുത്തുകാരനും സീനിയർ സിനിമാ പ്രവർത്തകനുമായ ഐ ഷണ്മുഖദാസ് മാഷുമായി കൂടെ നടന്ന് സംസാരിച്ച കാര്യങ്ങളാണ് ഇതിലുള്ളത്. 2022-ലെ ഫിപ്രസി.-ഇന്ത്യ (FIPRESCI-India) (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ്) ഏർപ്പെടുത്തിയ സത്യജിത് റേ മെമ്മോറിയൽ അവാർഡ്Continue Reading

എം. പ്രശാന്തിന്റെ ‘മൂന്നു ബീഡി ദൂരം’ എന്ന കഥാസമാഹാരത്തിലൂടെ യുവ കഥാകൃത്തുക്കളിൽ ശ്രദ്ധേയനാണ് എം. പ്രശാന്ത്.“മൂന്നു ബീഡി ദൂരം” എന്ന സമാഹാരത്തിലൂടെ മലയാള ചെറുകഥാരംഗത്ത് തന്റേതായ ഒരിടം കണ്ടെത്തിയിരിക്കുന്നു എം പ്രശാന്ത് .“അറിവുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. ജീവിതത്തിലെ ഏത് അനുഭവങ്ങളിൽനിന്നും ആർജ്ജിച്ചെടുത്ത അറിവുകളിൽ നിന്നു മോചനം നേടിയാലേ യഥാർത്ഥമായ അറിവിൻറെയും അനുഭൂതിയുടെയും ആനന്ദത്തിൻറെയും ലോകത്തേക്കു പ്രവേശിക്കാനാവൂ എന്ന് ദാർശനികർ വ്യാഖ്യാനിച്ചിട്ടുണ്ട്. നേടാത്തത് ഞാൻ തേടുന്നു. തേടാത്തത് ഞാൻ നേടുന്നു. ഇത്Continue Reading

ആരൊരാളെൻ കുതിരയെ കെട്ടുവാൻആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ?:- വയലാർ ഈ ലോകകപ്പിൽ പുതുതലമുറ ചുവടുറപ്പിക്കുകയാണ്.ഇതുവരെ ഉണ്ടായിരുന്ന ഇതിഹാസങ്ങളൊക്കെ ഏതാണ്ട് ഇത്തവണത്തോടെ ഇറങ്ങി തീരുമ്പോൾ ലോകകപ്പിന്റെ അടുത്ത വരവിനുള്ള ആരവം ഒരുക്കാൻ ഒരു പുതുനിര വരവറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ ലോകകപ്പിൽ തന്നെ താരമായ കൈലിയൻ എംബാപ്പെ ആണ് അതിൽ ഒന്നാം നിരയിൽ. ഫ്രാൻസിന്റെ അശ്വവേഗം. ഈ അശ്വത്തെ അത്രപെട്ടെന്നൊന്നും തടയാൻ ആർക്കുമാകില്ല.ഈ കളം തനിക്ക് പോരാ എന്ന രീതിയിലാണ് ആ കുതിപ്പ്. ആContinue Reading

ലോകകപ്പ് ചിത്രം ഏതാണ്ട് വന്നു കഴിഞ്ഞു. തുടക്കത്തിലേ അട്ടിമറികളൊക്കെ കഴിഞ്ഞു പതിവുപോലെ യൂറോപ്പ്- ലാറ്റിൻ അമേരിക്ക പോരിലേക്ക് ചുരുങ്ങി. ആഫ്രിക്കൻ കരുത്ത് അറിയിച്ച് മൊറോക്കോ മാത്രമാണ് അതിൽ വേറിട്ട് നിൽക്കുന്നത് . അവസാന എട്ടിൽ തൊട്ടവരിൽ അഞ്ചു ടീമുകളും മുമ്പ് ലോകകപ്പ് തൊട്ടവർ തന്നെ. 5 യൂറോപ്യൻ ടീമുകൾ, 2 ലാറ്റിൻ അമേരിക്കൻ ടീമുകൾ, ഒരു ആഫ്രിക്കൻ ടീമും. അവസാന എട്ടിൽ ഏഷ്യൻ കോൺ കാഫ് ടീമുകളില്ല. ഇതിൽ 4Continue Reading

ഈ ലോകകപ്പ് അട്ടിമറിയുടേതാകുമോ? ഫിഫ റാങ്കിങ്ങ് എന്നത് വെറും കടലാസു രേഖകൾ മാത്രമായി മാറുമോ? റാങ്ക് കിട്ടിയ പുലികൾ വെറും കടലാസുപുലികൾ മാത്രമാകുമോ? മാത്രമല്ല ഭൂഖണ്ഡങ്ങൾ തന്നെ മാറി പുതിയ ചരിത്രം കുറിക്കുമോ ഈ ലോകക്കപ്പ്? എന്താണീ ഫിഫ റാങ്കിങ്ങ് ? ഇങ്ങനെ ഒട്ടേറെ സംശയങ്ങൾ ജനിപ്പിക്കാൻ, ഇങ്ങനെ പല ചോദ്യങ്ങളുടെയും ഉത്തരമായി മാറിക്കൊണ്ടിരിക്കുകയാണ് ഖത്തർ ലോകകപ്പ്. വമ്പന്മാർ അടിതെറ്റി വീഴുകയും എഴുനേറ്റ് നില്ക്കാൻ പാടുപെടുകയും ചെയ്യുമ്പോൾ പുതിയ കുറേContinue Reading