അഹ്മദ് ഷെരീഫ് (Page 9)

കാസറഗോഡ് സ്വദേശി, ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്.

വ്യാഴാഴ്ച വൈകുന്നേരങ്ങളിൽ ബർദുബായിലും ദേയ്രയിലുമുള്ള പ്രവാസി സുഹൃത്തുക്കളോടൊപ്പം ക്രീക്കിലെ പുൽത്തകിടിൽ പലതും പറഞ്ഞിരിക്കുക എന്നതായിരുന്നു പ്രവാസകാലത്തെ വാരാന്ത്യ ശീലം. പൊതു ഇടങ്ങളിലോ മുഖ്യധാരാ ചർച്ചകളിലോ തീരെ മുഖം കൊടുക്കാത്തവരായിരുന്നു അവരിൽ പലരും. എന്നാലോ, നല്ല വായനയും സാഹിത്യത്തെക്കുറിച്ച് വ്യക്തമായ ധാരണയും ഉള്ളവർ. 2019 വർഷത്തിൽ, അത്തരമൊരു ചർച്ചക്കിടയിൽ, ഇപ്പോഴത്തെ നവീന കഥാകാരന്മാരിൽ, ഇനിയൊരഞ്ചു വർഷം കഴിഞ്ഞാലും ആരൊക്കെയുണ്ടാവും എന്നൊരു ചോദ്യം വന്നു. ഇതു പോലെയോ ഇതിനേക്കാൾ നന്നായോ ‘വെൽ എസ്റ്റാബ്ലിഷ്ഡ്Continue Reading

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇംഗ്ലീഷ് നാടകം എന്ന് വിലയിരുത്തപ്പെട്ട ‘ഗോദോയെ കാത്ത്’, അതിന്റെ ആദ്യ രംഗാവിഷ്കാരത്തിന്റെ എഴുപതാംവർഷത്തിലേക്ക് കടക്കുന്നു. ഒരിക്കലും വന്ന് ചേരാത്ത ഗോദോയെ കാത്തു നിൽക്കുന്ന എസ്ട്രഗണും വ്ലാഡിമിറും. മനുഷ്യ ജീവിതത്തിന്റെ നിരർത്ഥകത കാണിക്കുന്ന മഹത്തായ സൃഷ്ടിയാണത്. വി. കെ. എൻ ഭാഷയിൽ ‘ബക്കറ്റും പിടിച്ചു നിൽക്കുന്ന ശാമുവേലിന്റെ’ മാസ്റ്റർ പീസ്. 1950 കളിൽ ഉയർന്നു വന്ന അബ്സേഡ് ഫിക്ഷന്റെ ഏറ്റവും നല്ല ഉദാഹരണമായി കാണിക്കാവുന്ന കൃതിയാണ്Continue Reading

“ഏതെങ്കിലും ഒരു ദർശനം സ്ഥാപിച്ചെടുക്കാനായി ഒരാൾ നോവൽ രചിക്കേണ്ട കാര്യമൊന്നുമില്ല. ഒരു നോവലിന് മാത്രം കണ്ടെത്താൻ കഴിയുന്ന ജ്ഞാനം ആവിഷ്കരിക്കുമ്പോഴാണ് അതൊരു കലാസൃഷ്ടി ആകുന്നത്. ഒരു നോവൽ അതിന്റെ എല്ലാ സൗന്ദര്യത്തോടും കൂടി ഒരു നോവലായി നില കൊണ്ടാൽ മാത്രം മതിയാകും.”ജനുവരി ലക്കം എഴുത്ത് മാസികയിലെ പി എഫ് മാത്യൂസിന്റെ ലേഖനത്തിൽ നിന്നുമുള്ളതാണ് ഈ വരികൾ. ഒരു വട്ടമല്ല, രണ്ടു വട്ടം അതേ എന്ന് പറയുന്നു ഈ അഭിപ്രായത്തിന്. ദർശനങ്ങളോContinue Reading

വിക്തോര്‍യൂഗോയുടെ ‘ലേ മിസെറാബ്ല്’, ചെഖോവിന്റെ ‘ഗ്രീഫ്’ തുടങ്ങിയ കൃതികള്‍ വായിക്കുമ്പോള്‍ നമുക്കുണ്ടാകുന്നത് ദു:ഖം. പക്ഷേ അത് കേവല ലൗകികതയുടെ ദുഖമല്ല. കല കൊണ്ട് മാനുഷികാവസ്ഥകളെ പതുക്കെ പതുക്കെ അനാവരണം ചെയ്യുന്നത് കൊണ്ടും അതിനെ സാന്ദ്രീകരിക്കുന്നത് കൊണ്ടുമുള്ള ദുഖമാണ്. അത് കൊണ്ടാണ് അവയൊക്കെ ഉദാത്തമായ കലാസൃഷ്ടികളാവുന്നത്. വായിച്ചു കഴിയുമ്പോള്‍ കഥാപാത്രത്തോട് അനല്പമായ വൈകാരിക ബന്ധമുണ്ടാവുമെങ്കിലും, ആകാശദൂത് തുടങ്ങിയ സിനിമകള്‍ കണ്ടു കഴിഞ്ഞ് പ്രേക്ഷകന്‍ “അയ്യോ പാവേ!” എന്ന്‍ ആത്മഗതം ചെയ്യുന്നത്പോലെ മൃദുലContinue Reading

നീലകളർ പാന്റും വെളുത്ത ടി ഷർട്ടും – ടി. കെ. ശങ്കരനാരായണൻ (ദേശാഭിമാനി )പരീക്കുട്ടിയുടെ പരിഷ്കൃത വേഷങ്ങൾ – ഗായത്രി (മാധ്യമം )ജീവനം – ധന്യാരാജ് ( സമകാലിക മലയാളം )മിറ – വി. കെ. ദീപ ( മാതൃഭൂമി )ഇത്രയുമാണ് ഈയാഴ്ച വായിക്കാൻ കഴിഞ്ഞ കഥകൾ. ദേശാഭിമാനിയിലെ “നീല കളർ പാന്റും വെളുത്ത ടീ ഷർട്ടും “അധികമൊന്നും പറയാനില്ലാത്ത സാധാരണ കഥ എന്ന് പറയാം.മാധ്യമത്തിലെ” പരീക്കുട്ടിയുടെ പരിഷ്കൃത വേഷങ്ങൾContinue Reading