അഹ്മദ് ഷെരീഫ് (Page 2)

കാസറഗോഡ് സ്വദേശി, ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്.

കഴിഞ്ഞ രണ്ടുവാരങ്ങളിലായി മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ പത്തുകഥകളാണ് അച്ചടിച്ച് വന്നത്. അവ ഓരോന്നിനെയും കുറിച്ചുള്ള വിവരണത്തിന് പുറമെ, ആമുഖമായി കൂടുതൽ എന്തെങ്കിലും പറയുന്നത് വായനക്കാർക്ക് വിരസതയുടെ തോത് കൂട്ടാനേ ഉപകരിക്കൂ എന്നതിനാൽ നേരെ കഥകളിലേക്ക് തന്നെ കടക്കുന്നു. നമ്മൾ ദൈനംദിന ജീവിതത്തിൽ കാണുന്ന ഒരു കൂട്ടം മനുഷ്യർ. അതിൽ തന്നെ സമപ്രായത്തിലുള്ള മൂന്ന് വൃദ്ധന്മാർ. അവരുടെ മാനസികാവസ്ഥയിലേക്കുള്ള നോട്ടം എത്രത്തോളം സുന്ദരമായിരിക്കും? ദൂരെ നിന്നുകൊണ്ട് അവരുടെ ജീവിതം കാണുന്നു കെ വിContinue Reading

പ്രധാനപ്പെട്ട അച്ചടി മാധ്യമങ്ങളിൽ കഴിഞ്ഞവർഷം പ്രസിദ്ധീകരിക്കപ്പെട്ട കഥകൾ അഞ്ഞൂറോളം വരും. അവയിൽ നിന്നും ഏറ്റവും നല്ലതു ഏത് എന്ന തെരഞ്ഞെടുപ്പ് ശ്രമകരമാണ്. നല്ലത് എന്ന ആ ഗുണമേ ന്മയുടെ ഉരകല്ലിനെക്കുറിച്ച് വ്യക്തമായ നിർവചനം ഉണ്ടെങ്കിൽ മാത്രമേ ഇത് ഒരു പരിധിവരെ എങ്കിലും സാധ്യമാകൂ. ഒരു സാഹിത്യരൂപം എന്ന നിലയിൽ കഥയെ എന്റേത് മാത്രമായ ആസ്വാദന രീതി വച്ച് അവലോകനം ചെയ്യുമ്പോൾ ഏറ്റവും മുൻതൂക്കം കൊടുക്കുക അവയിലെ കലാംശത്തിന് തന്നെയാണ്. പ്രമേയത്തിലെContinue Reading

കഥയിൽ കൂടി എഴുത്തുകാർ പറയുന്നത് ഒരു ആശയമാണ്. ആശയത്തെ വികസിപ്പിക്കുന്നതിന് വേണ്ടി കഥാകാരന്മാർ സംഭവങ്ങൾ പ്രതിപാദിക്കുന്നു. ആ ദൃശ്യതയിൽ കൂടി വായനക്കാർ ചലിക്കുന്നു. ദൃശ്യത്തെ മനോഹരമാക്കുന്നതിന് ഭാഷയും വാചകങ്ങളും വളരെ സമർത്ഥമായി അയാൾ ഉപയോഗിക്കുന്നു. എഡിറ്റിങ്ങും ക്രാഫ്റ്റിങ്ങും ഇവിടെയാണ് അവയുടെ ധർമ്മം നിർവഹിക്കുന്നത്. കെട്ടിയുയർത്തപ്പെട്ട സൗധത്തെയാണ് നിറങ്ങൾ കൊണ്ടും ചുമർ ചിത്രങ്ങൾ കൊണ്ടും അലങ്കരിക്കുന്നത്. അവ കാഴ്ചയെ മനോഹരമാക്കുന്നു. എന്നാലോ, സൗധത്തിന് ഉറപ്പ് നൽകുന്നുമില്ല. ചെറിയ കാറ്റിൽ ഇളകി വീഴുന്നContinue Reading

ചില കഥകളിൽ കഥാപാത്രങ്ങളുടെ എണ്ണം വളരെക്കൂടുതൽ ആയിരിക്കും. ചിലതിൽ ഒറ്റ കഥാപാത്രമേ ഉണ്ടാവുകയുള്ളൂ. ചെറുകഥയിലെ കഥാപാത്രങ്ങൾ വിരലിലെണ്ണാവുന്നവ ആകുന്നതാണ് ഭംഗി. ഒന്നോ രണ്ടോ കഥാപാത്രങ്ങളെക്കൊണ്ട് ജീവിതം പറയാൻ പറ്റുന്ന പ്രതിഭാധനരായ സാഹിത്യകാരന്മാർ നമുക്കുണ്ട്. പുതുതലമുറയിലെ എഴുത്തുകാരും. കഥയിലേക്ക് ഒരു വ്യക്തിയുടെ പേര് കൊണ്ടുവരുമ്പോൾ അയാൾക്ക് ആ സൃഷ്ടിയിൽ എന്താണ് പ്രസക്തി എന്നതിനെ കുറിച്ച് കഥാകൃത്തിന് വ്യക്തമായ ബോധ്യം വേണം. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലെ വേറൊരു പ്രശ്നമാണ് ഉത്തമ പുരുഷാഖ്യാനം. ഞാൻ എന്നContinue Reading

അനുഭവങ്ങളെയും ഭാവനകളെയും അതിന്റെ ഏറ്റവും ഉന്നതമായ വൈകാരികതയിൽ കഥയായി പരിവർത്തിപ്പിക്കുന്നു നല്ല എഴുത്തുകാർ. ഒരു നല്ല കഥ വായിച്ചു കഴിഞ്ഞാൽ അല്ലെങ്കിൽ ഒരു നല്ല സിനിമ കണ്ടുകഴിഞ്ഞാൽ, തനിക്ക് ലഭ്യമായ അനുഭൂതി വേറെ ആരോടെങ്കിലും പറയുക എന്ന ഒരു ത്വര പലരിലും ഉണ്ടാകുന്നു. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു പുസ്തകം സുഹൃത്തുക്കൾക്ക് ശുപാർശ ചെയ്യുന്നത് ഇതിന്റെ ഭാഗമാണ്. അതുപോലെ, അന്യഭാഷകളിൽ രചിക്കപ്പെട്ട ഏതെങ്കിലും ഒരു സർഗ്ഗസൃഷ്ടി വായിച്ചതിനുശേഷം, ആ ഒരുContinue Reading