Slider

കഴിഞ്ഞ കുറെ ആഴ്ചകളായി ജെ എന്‍ യുവിലെ പ്രക്ഷോഭത്തിന്‍റെ  പ്രഭാപൂരത്തി ലായിരുന്നു ധൈഷണിക ലോകം. അത് നമ്മളെ അക്ഷരാര്‍ത്ഥത്തില്‍ കീഴടക്കിയിരിക്കുന്നു. അത് പുതു പ്രതീക്ഷകള്‍ പകര്‍ന്നു തന്നിരിക്കുന്നു. ‘ചോരതുടിക്കും ചെറുകൈയുകളേ, പേറുക വന്നീ പന്തങ്ങള്‍’ എന്നു പാടേണ്ട ഒരു തലമുറയുടെ കൈയിലെ എല്ലാ പന്തങ്ങളും കെട്ടുപോയ ഈ കെടുകാലത്തിലും വിപ്ലവത്തിന്‍റെ പുതിയ പ്രതീക്ഷകള്‍ നാമ്പിടുന്നു. രോഹിത് വെമുലയെന്ന, മരണത്തെ ഒരു വലിയ വിപ്ലവ സമരമാക്കിയ ദളിത് യുവാവിലൂടെ, ജെഎന്‍യു വിലെContinue Reading

ങ്ങ്്യാാാാാ….ഹ..!! നീട്ടിയൊരു ചിരിയായിരുന്നു മണി. ജീവിതത്തിന്റെ എല്ലാ വിഹ്വലതകളും ആകുലതകളും അനുഭവങ്ങളും ദുഖവുമെല്ലാം ഒളിപ്പിച്ചു വെച്ചു, മണി ആ ചിരിയിൽ…. ലാലേട്ടൻമാരും വല്യേട്ടൻമാരൂം കളിക്കാനിറങ്ങിയ മലയാളസിനിമയിൽ, മണി തുടങ്ങുന്നത് തൊണ്ണൂറുകളിലാണ്. കൃത്യമായി പറഞ്ഞാൽ, ഓപ്പൺ മാർക്കറ്റ് പോളിസിയുംസാമ്പത്തികഉദാരവത്കരണവും മലയാളിയെ കൂടുതൽ കൂടുതൽ കൺസ്യൂമർവത്കരിച്ചു കൊണ്ടിരുന്ന കാലത്ത്. മണിയുടെ കറുപ്പാണ്, കീഴാളതയാണ് മലയാളസിനിമക്ക് അന്ന് വേണ്ടിയിരുന്നത്. പക്ഷെ അതൊരിക്കലും കീഴാളജീവിതങ്ങളെ ഏറ്റെടുത്തുകൊണ്ടോ, അവരുടെ കഥ പറഞ്ഞുകൊണ്ടോ  ആയിരുന്നില്ല. മറിച്ച്, അന്നത്തെ മലയാളസിനിമകൾContinue Reading

രാജ്യത്തെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് നുഴഞ്ഞുകയറാനുള സംഘപരിവാറിന്റെ ശ്രമങ്ങള്‍ അവസാനിക്കുന്നില്ല എന്നതിന് പുതിയ തെളിവുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുമായി സംഘപരിവാര്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ രാജ്യത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെ തകര്‍ക്കുകയും, രാജ്യത്തെ ജനാധിപത്യസംവിധാനത്തെ ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത്. പൂനെയിലെ FTII, മദ്രാസ് IIT, ഹൈദരാബാദ് യൂണിവേഴ്സിറ്റി, ജെ.എന്‍.യു തുടങ്ങിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘപരിവാര്‍ അവരുടെ വിദ്യാര്‍ത്ഥി സംഘടനകളെ ഉപയോഗിച്ച് ചെയ്തതെല്ലാം മാധ്യമങ്ങളിലൂടെ നാം അറിഞ്ഞതാണ്. അതിന് പുറകെയാണ് ഇപ്പോള്‍ അവരുടെ അടുത്ത നീക്കം അലഹാബാദ് സര്‍വ്വകലാശാലയാണെന്നതിന്റെContinue Reading

  കഴിഞ്ഞ ദിവസം മലപ്പുറത്തെ തിരൂരില്‍ സമാപിച്ച ഡി.വൈ.എഫ്.ഐ സംസ്ഥാനസമ്മേളനത്തില്‍ സംഘടനയുടെ സംസ്ഥാനസെക്രട്ടറിയായി വീണ്ടും എം.സ്വരാജിനെ തെരെഞ്ഞെടുത്തു. ഡി.വൈ.എഫ്.ഐയെ കുറിച്ചും, തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ചും സ്വരാജ് സംസാരിക്കുന്നു. വീണ്ടും ഡി വൈ എഫ് ഐയുടെ സംസ്ഥാന സെക്രട്ടറിയായി സ്വരാജ് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. എന്ത് തോന്നുന്നു? കേരളത്തിലെ ഏറ്റവും വലിയ യുവജനപ്രസ്ഥാനത്തിന്റെ അമരത്തിരുന്നു കൊണ്ട് കഴിഞ്ഞ കാലാവധിയിലെ തന്റെ കടമകള്‍ ചെയ്തുതീര്‍ക്കാനായി എന്ന് കരുതുന്നുണ്ടോ? വ്യക്തമായ ഉദ്ദേശലക്ഷ്യങ്ങളോട് കൂടി പ്രവര്‍ത്തിക്കുന്ന ഒരുContinue Reading

[pullquote align=”full” cite=”” link=”” color=”” class=”” size=””] രോഹിത് വെമുല, ജെ എന്‍ യു സമരങ്ങളെ പിന്തുണച്ചു എന്ന കാരണത്താല്‍ ഇന്ത്യന്‍ ഗവണമെന്റും വാര്‍ത്താവിനിമയ മന്ത്രാലയവും തന്നെ ലക്ഷ്യം വയ്ക്കുന്നു എന്ന് ആരോപണമുന്നയിച്ചുകൊണ്ട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിലെ സീനിയര്‍ അദ്ധ്യാപകനായ അമിത് സെന്‍ ഗുപ്ത രാജിവച്ചു. അദ്ദേഹം സമര്‍പ്പിച്ച രാജിക്കത്തിന്റെ പൂര്‍ണ്ണരൂപം മലയാളനാട് പരിഭാഷപ്പെടുത്തുന്നു. [/pullquote] To, ദി ഒ എസ് ഡി IIMC ന്യൂഡെല്‍ഹി വിഷയംContinue Reading