July 2026 (Page 3)

മുഷിഞ്ഞ യാത്രയുടെ ക്ഷീണം പേറികിതച്ചോടുന്ന വാഹനത്തിന്റെ ചില്ലുജാലകത്തിൽ,വിരലുകളാൽ മഞ്ഞിന്മേൽ ചിത്രം വരയ്ക്കുന്ന പെൺകുട്ടി.ഒരു പൂജ്യം,നീളമുള്ള ഒരൊന്ന്,അതിൽ നിന്നും രണ്ട് ചെറിയ ചരിഞ്ഞ ഒന്നുകൾ…അച്ഛനെന്ന്!ചെറിയൊരു പൂജ്യം,നന്നേ ചെറിയ ഒരൊന്ന്,രണ്ട് ചെറുതായ ചരിഞ്ഞ ഒന്നുകൾ…അവളാണ്.ആ ചരിഞ്ഞ ഒന്നുകൾ കൈകളാണ്.അതിലൊരെണ്ണം അല്പം വളച്ച്,അച്ഛന്റെ കയ്യോട് ചേർത്തുവെച്ചു.അവളുടെ വിരൽ, അച്ഛന്റെകൈയ്യകത്ത്ചൂടോടെ പിടിച്ചിരിക്കുന്നു.എന്തിനെന്നോ?അതങ്ങനെയാണ്…വെറും വിരലുകളുടെ കൂട്ടിമുട്ടലുകളല്ലത്.ജീവന്റെ ജനിതകക്കോണിയിൽപറ്റിപ്പിടിച്ചിരിക്കുന്ന,നിശ്ശബ്ദ ഉടമ്പടിയുടെഏറ്റവും ശുദ്ധമായ പരിച്ഛേദം.മുഷിഞ്ഞ യാത്രയുടെ കിതച്ചോട്ടത്തിനിടയിലുംഅഴിഞ്ഞുപോകാതെ,യാത്രയിലുടനീളംകൂടെവരുന്നത്…യാത്രയ്ക്കൊടുവിൽമിച്ചമാകുന്നതും! ജ്യോതിസ് പരവൂര്‍Continue Reading

‘ഏത് കവിത പാടണം നിൻ ചേതനയിൽ മധുരം പകരാൻ..എങ്ങനെ ഞാൻ തുടങ്ങണം നിൻ സങ്കല്പംപീലിവിടർത്താൻ!’ കേൾവിയുടെ അതിരില്ലാത്ത ആനന്ദം പകരുന്ന പാട്ടുകൾ കേട്ട് തുടങ്ങിയത് റേഡിയോക്കാലം തൊട്ടാണ്. എൺപതുക്കളുടെ തുടക്കം . ആകാശവാണിയിൽ അപ്പോൾ എസ്.ജാനകിയുടെ പാട്ടുകൾ ഇല്ലാത്ത നേരമില്ല . നിറയും മൗനമുറഞ്ഞ കല്ലിന് പോലും ചിറക് നൽകിയ ഭാവം. പാട്ടുകൾ നമുക്ക് സമ്മാനിക്കുന്നത് ഒരു കാലഘട്ടത്തിന്റെ ഓർമ്മകൾ കൂടിയാണല്ലോ. ജാനകിയുടെ ‘ശിങ്കാര വേലനേ ദേവാ ’ എന്നContinue Reading

ആമിനപ്പടിയിൽആമിനാടെ വീടില്ല.ആമിനാടെ ബന്ധുക്കളില്ല.ഫോട്ടോകളില്ല.വോട്ടർപ്പട്ടികയിലോആധാർ കാർഡിലോസ്കൂൾ രജിസ്റ്ററിലോഅമിനയെന്നൊരുത്തിഉണ്ടായിരുന്നതിന്റെ തെളിവുകളില്ല. എന്നിട്ടുംബസ് കണ്ടക്ടർമാർ ഇന്നും വിളിക്കും: “ആമിനപ്പടി…ആമിനപ്പടി…”……..ഒരു സാധ്യത: ഒരു കാലത്ത് അവിടെയൊരുടെയ്ലർ ഷോപ്പ്ഉണ്ടായിരുന്നിരിക്കാം.തുന്നൽ മെഷീന്റെ പെഡൽ ചവിട്ടിക്കൊണ്ടിരുന്നൊരു പെണ്ണൊരുത്തി,അവൾ ജനാലയിലൂടെപുറത്തേക്ക് നോക്കുന്നുണ്ട്.അവളുടെ പേര് ആമിനക്കുട്ടി. അല്ലെങ്കിൽ അല്ല. മറ്റൊരു സാധ്യത: ആമിനയെന്നൊരുവൾഒരിക്കലും ഉണ്ടായിരുന്നില്ല.ആദ്യം പേര് വന്നു.പിന്നെ അതിന് ചുറ്റും ഒരുവളെആളുകൾ സങ്കൽപ്പിച്ചെടുത്തു. വൈകുന്നേരങ്ങളിൽ ടീസ്റ്റാളിൽഒത്തുചേരുന്ന മൂന്ന് വൃദ്ധന്മാർക്ക്ഇതിനെക്കുറിച്ച് രണ്ട് കഥകളുണ്ട്. ഒന്നാമൻ പറയും: “ലവളൊര് ഓടാമ്പലാർന്ന്.” രണ്ടാമൻ പറയും: “അല്ല, സിനിമേൽContinue Reading

We often met at the gates of JK Residency, rather crossed each other. I, on my way out after a quiet hour at the bar and he on his way in, possibly for a long evening. At first, it was as if we wouldn’t ever notice each other – hisContinue Reading

അന്നും ഇങ്ങനെ തന്നെയായിരുന്നു. പാലത്തിനക്കരെ പൂമരം പോലെ അവൾ നിന്നിരുന്നു. ദേശത്തിന്റെ കഥകളും കൊണ്ട് ഒഴുകിപ്പോയ പുഴയോട് എൻറെ കഥയിൽ അവളുണ്ടെന്ന് ഞാൻ പറഞ്ഞില്ല. അവളെ തൊടാൻ എനിക്ക് പാലം കടക്കണമായിരുന്നു.പാലത്തിനപ്പുറത്തെ നാഗപ്പൂമരം ചുറ്റണ മായിരുന്നു.അതിന്നുമപ്പുറത്തെ കൈതവേലി നൂഴണമായിരുന്നു. ഇതെല്ലാമെനിക്ക് എളുപ്പത്തിൽ ചെയ്യാമായിരുന്നു.എന്നിട്ടും ഞാൻ എന്തുകൊണ്ടോ ചെയ്തില്ല. അവളൊരിക്കൽ മാത്രമാണ് ഇപ്പുറം വന്നത്.വന്നെൻ്റെ കഥയിൽ കയറിയിരുന്നത്.അങ്ങനെയാണ് ഞാനൊരുപുഴയായിത്തീർന്നത്.പാലം കടക്കാതെ ഒഴുകിത്തുടങ്ങിയത്.ആരോ വന്നെൻ്റെയോരത്ത്പൂമരം നട്ടത്. കവര്‍: ജ്യോതിസ് പരവൂര്‍Continue Reading