പൂമുഖം LITERATUREലേഖനം പി എൻ ബി യിലെ ധനാപഹരണവും സ്വകാര്യ വൽക്കരണവും

പി എൻ ബി യിലെ ധനാപഹരണവും സ്വകാര്യ വൽക്കരണവും

 

ഞ്ചാബ് നാഷണൽ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിൻറെ പശ്ചാത്തലത്തിൽ ബാങ്കുകളിലെ നടപടിക്രമങ്ങളിലെ പഴുതുകളും ഉദ്യോഗസ്ഥരുടെ അഴിമതിയും വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണല്ലോ.ബാങ്ക് മേധാവികളുടെ സമ്മേളനം, ആർ ബി ഐ യുടെ സർകുലർ അയക്കൽ , സി ബി ഐ റെയ്‌ഡുകൾ , കണ്ട് കെട്ടൽ ഉദ്യോഗസ്ഥരുടെ അറസ്റ്റ് ,സ്ഥലം മാറ്റം , ദിവസങ്ങൾക്കു ശേഷം പ്രധാനമന്ത്രിയുടെ വിട്ടുവീഴ്ചയില്ലെന്ന പ്രസ്താവന.

നീരവ് മോദിയുടെ ഇറക്കുമതികളും ബന്ധപ്പെട്ടകോടികളുടെ ബാങ്കിങ് ഇടപാടുകളും കോർ ബാങ്കിഗ് ശൃംഖലയിൽ വന്നിരുന്നില്ല എന്നും ഓരോ പുതിയ ബയേഴ്‌സ് ക്രെഡിറ്റും പഴയവയുടെ ബാധ്യത തീർക്കാൻ ഉപയോഗിക്കുകയായിരുന്നു എന്നും ഉള്ള ആരോപണങ്ങളിൽ ചില അപാകതകൾ ഉണ്ട്
വിദേശത്തുനിന്നു ഒരു ഉൽപ്പന്നം ഇറക്കുമതി ചെയ്യുമ്പോൾ വാങ്ങുന്നവൻറെയും വിൽക്കുന്നവൻറെയും ഇടയിൽ ബാങ്കുകൾ ഗ്യാരന്റി നൽകിയും ,വായ്പനൽകിയും ഇടനിലക്കാരാവുന്ന രീതിയാണ് ബയേഴ്‌സ് ക്രെഡിറ്റ്..ഇറക്കുമതിക്കാരൻറെ ബാങ്ക് വിദേശത്തുള്ള സ്വന്തം ശാഖകളിലേക്കോ തങ്ങൾക്കു അക്കൗണ്ട് ഉള്ള അന്യ ബാങ്ക് ശാഖകളിലേക്കോ , ഇറക്കുമതിക്ക് വേണ്ട തുക , വായ്പ( buyers credit) ആയി നൽകുവാനുള്ള നിർദേശം (letter of undertaking ), അതീവ രഹസ്യ coding മുഖേന നൽകുന്നു .ആ വായ്പ ഉപയോഗിച്ച് വിദേശത്തു പെയ്മെന്റ് നടത്തി ഇറക്കുമതി നടത്തുന്നു , വിലയും അനുബന്ധ ചാർജുകളും ഇറക്കുമതിക്കാരനിൽ നിന്ന് പിരിച്ചെടുത്തു Lou ഇഷ്യൂ ചെയ്യുന്ന ബാങ്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്തു ബയേഴ്‌സ് ക്രെഡിറ്റ് അടച്ചു തീർക്കുന്നു . ഈ നടപടിക്രമങ്ങളിൽ ,ഇറക്കുമതിക്കാരന് നേരത്തെ പണം അയച്ചു കൊടുക്കുന്നതു കൊണ്ടുണ്ടാകാവുന്ന നഷ്ടം ഒഴിവാകുന്നു. തത്സമയ പെയ്മെന്റ്നടത്തുന്നതിൻറെ പേരിൽ വില പേശാനുള്ള അവസരം ലഭിക്കുന്നു. സ്വന്തം ക റൻസിയിൽ പെയ്മെന്റ് നടത്താൻ കഴിയും എന്ന ആനുകൂല്യവും ഉണ്ട്. ബാങ്കുകൾക്ക് ആകർഷകമായ സർവീസ് ചാർജുകളും വായ്പക്കും തിരിച്ചടവിനും ഇടയിൽ സമയം അനുവദിച്ചിട്ടുണ്ടെങ്കിൽ പലിശയും ലഭിക്കുന്നു. ഇടപെട്ട എല്ലാവർക്കും പ രസ്പര വിശ്വാസ്യത കൊടുക്കുന്നു എന്നതും ഇത്തരം വിനിമയങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നു. ഇറക്കുമതി ക്കാരൻ സമയത്തിന് പണം അടച്ചില്ലെങ്കിൽ LOU ഇഷ്യൂ ചെയ്ത ബാങ്ക് സ്വന്തം നിലക്ക് ബയർസ് ക്രെഡിറ്റ് അടച്ചു തീർക്കാൻ ബാധ്യതപ്പെട്ടിരിക്കുന്നു.അങ്ങനയൊരു സാധ്യത മുൻനിർത്തി LOU ഇഷ്യൂ ചെയ്യുന്ന ബാങ്ക് മതിയായ ഈട് വാങ്ങിച്ചിരിക്കും.നീരവ് മോദിയുടെ കാര്യത്തിൽ ഈട് വാങ്ങിച്ചില്ല എന്നത് ഗുരുതര വീഴ്ചയാണ് .

ഇതിൽ ആദ്യത്തെ ചുവടായ LOU ഇഷ്യൂ ചെയ്യുമ്പോൾ ബാങ്കിന് ഫണ്ട് ചിലവാകുന്നില്ല . അത് ഒരു വാഗ്ദാനം അഥവാ ഗ്യാരന്റി മാത്രമാണ് പിന്നീട് ഉണ്ടായേക്കാവുന്ന ഒരു ബാധ്യത (.contingent liability ) .അത് കൊണ്ടാവണം അത് കോർ ബാങ്കിങ്ങിൽ വരാത്തത് . എന്നാൽ buyers credit നല്കുന്നതോടുകൂടി ഈ ബാധ്യത പണാധിഷ്ഠിതമാവുകയും കോർ ബാങ്കിങ്ങിൽ നിശ്ചയമായുംചേർക്കപ്പെടുകയും ചെയ്യും പൂർത്തിയാവുമ്പോഴേക്കും ഇടപാടുകൾ ഇടപാടുകാരൻറെ പ്രവർത്തന മൂലധന അക്കൗണ്ടുകളിലൂടെ കടന്നു പോവും.ബാങ്കിൻറെ വരുമാന അക്കൗണ്ടുകളിലും അത് പ്രതിഫലിക്കും വിവിധ അക്കൗണ്ടുകളെ ബാധിക്കുന്ന വിനിമയം കോർ ബാങ്കിങ്ങിൽ നിന്ന് ഒഴിവാക്കുക പ്രായോഗികമായി സാധ്യമല്ല . തെറ്റിദ്ധാരണജനിപ്പിച്ചു ഈ തട്ടിപ്പിനെ ബാങ്ക് ജീവനക്കാരുടെയും ചില നടപടി പിഴവുകളുടെയുംമാത്രം തലയിൽ കെട്ടി വെക്കാനുള്ള ശ്രമത്തിൻറെ ഭാഗമാണ് ഇപ്പോൾ പുറത്തു വിടുന്ന അർദ്ധ സത്യങ്ങൾ . .അരുൺ ജെയ്‌റ്റിലി അത് പറഞ്ഞു കഴിഞ്ഞു .

രണ്ടാമതായി ,ഓരോ പുതിയ LOU വും ഉപയോഗിച്ച് ബയേഴ്‌സ് ക്രെഡിറ്റ് വാങ്ങി പഴയവ ക്ലോസ് ചെയ്യുകയായിരുന്നു എന്നത് സംശയാസ്പദമാണ് . കാരണം buyers ക്രെഡിറ്റ് തുക കയറ്റുമതിക്കാരൻറെ(seller) ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട്ക്രെഡിറ്റ് ചെയ്യേണ്ടതാണ് . അത് നീരവ് മോദിക്ക് കിട്ടണമെങ്കിൽ കയറ്റുമതിക്കാരനും അയാൾ തന്നെ ആയിരിക്കണം . അപ്പോൾ വാങ്ങലോ വിൽപനയോ ,നടക്കുന്നില്ല. വ്യാജ രേഖകൾ ഉപയോഗിച്ച് ഒരേവ്യക്തി , അല്ലെങ്കിൽ സ്ഥാപനം സ്വദേശത്തും വിദേശത്തുമുള്ള സ്വന്തം അക്കൗണ്ടുകൾ ഉപയോഗിച്ച് വ്യാജ ഇടപാടുകൾ നടത്തുകയും . ബാങ്കുകൾ കബളിപ്പിക്കപ്പെടുക യും ആയിരുന്നു?. വിദേശത്തെ കയറ്റുമതിക്കാർ ആരാണെന്നു നോക്കി ഇത് എളുപ്പത്തിൽ കണ്ടുപിടിക്കാവുന്നതേയുള്ളൂ. . ഇങ്ങനെ പണംകടത്തിവിടുന്നത് ഒറ്റനോട്ടത്തിൽ തികച്ചും നിരർത്ഥകമാണ് . അങ്ങനെ നോക്കുമ്പോൾ ഈ അക്കൗണ്ടുകൾ ഇറക്കുമതിക്കല്ല കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടി ഉപയോഗിക്കുകയായിരുന്നു എന്ന് സംശയിക്കണം. ഇല്ലാത്ത ഇറക്കുമതിയുടെ പേരിൽ നാട്ടിലെ കള്ളപ്പണം ബാങ്കിലടച്ചു സ്വന്തം വിദേശ അക്കൗണ്ടുകളിലൂടെ വിദേശനാണ്യമായി മാറ്റുക ?. ക്രോണി ക്യാപിറ്റലിസത്തിൻറെ പ്രയോഗ രീതികൾ സർവതല സ്പർശി യാണ് അതിൽ ബാങ്ക് , കസ്റ്റംസ് , ആദായനികുതി ഉദ്യോഗസ്ഥരുടെയും കൈകൾ പങ്കിലമായി എന്നതിൽ സംശയമില്ല .ഇങ്ങനെയുള്ള സ്വകാര്യ ഉടമകളുടെ കയ്യിലാണോ കാര്യക്ഷമത മെച്ചപ്പെടുത്തുവാനായി പൊതുമേഖലാ ബാങ്കുകളെ ഏല്പിക്കേണ്ടത്?

എന്ത് കൊണ്ട് ബാങ്കിൻറെ പരിശോധനാ സംവിധാനങ്ങൾ പരാജയപ്പെട്ടു ? .നിശ്ചിത കാലാവധിയിൽ ക്രമമായി പാസ്സായി പോവുന്ന ബില്ലുകളുടെ കാര്യത്തിൽ ഡോക്യൂമെന്റുകളുടെ സത്യാവസ്ഥയെ കുറിച്ച് ബാങ്ക് സംശയാലു ആവേണ്ടി വരുന്ന അടിയന്തിര ഘട്ടം ഉണ്ടാവുന്നില്ല ..പ്രത്യേകിച്ചുംവിപണിയിൽ പ്രബലരായ ഒരുബിസിനസ് സ്ഥാപനത്തിൻറെ കാര്യത്തിൽ. ഇടപാടുകാരൻ പണം അടക്കുകയും തത്സമയം വിദേശത്തേക്ക് അത് മാറ്റപ്പെടുകയും ചെയ്യുന്നതിനാൽ , ബാങ്കിൻറെ ഉയർന്ന ഓഫീസുകളോ ,പരിശോധനാ വിഭാഗമോ ,റിസ ർവ് ബാങ്കോ അസ്വാഭാവികമായ ഒന്നും കണ്ടെത്തിയെന്നും വരില്ല.പിഴവുകൾ വരുത്തുന്ന അക്കൗണ്ടുകൾ ഉൾക്കൊള്ളിക്കുന്ന സിബിൽ റിപ്പോർട്ടിൽ പ്രസ്തുത സ്ഥാപനങ്ങൾ ഉൾപ്പെടാതിരുന്നതിൽ നിന്ന് ബാധ്യത തീർക്കുന്നതിൽ ഇതിനു മുൻപ് വീഴ്ച വന്നിട്ടില്ലെന്ന് വ്യക്തമാവുന്നു.

പുതിയ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതുപോലെ ആവശ്യമായ ഈട് നൽകാൻ നീരവ് മോദിക്ക് പ്രയാസമുണ്ടാവില്ല എന്തുകൊണ്ടാവും അതിനു മുതിരാതിരുന്നത് ? തൻറെ വിനിമയങ്ങളിലെ കള്ളക്കളികൾ , വ്യാജ പത്രങ്ങൾ എന്നിവയും താമസിയാതെ പിടിക്കപ്പെ ടുമെന്നു അയാൾക്ക് ബോധ്യമായിട്ടുണ്ടാവണം .നടപടികൾ കൃത്യമായി പാലിക്കുകയും പ്രലോഭനങ്ങൾക്കു വഴങ്ങാതിരിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥന്മാരാണ് ഇത്തരം തട്ടിപ്പുകൾ എന്നും വെളിച്ചത്തു കൊണ്ടു വന്നിട്ടുള്ളത് .ആ സാധ്യത മുന്നിൽ കണ്ടാവണം മുൻ ഉദ്യോഗസ്ഥൻ വിരമിക്കുന്നതിനു തൊട്ടു മുൻപ് തുടർച്ചയായി LOU കൾ എടുത്തു , വിദേശ വായ്പകൾ സംഘടിപ്പിച്ചു കുടുംബസമേതം വിദേശത്തേക്ക് കടന്നതും.

നോട്ട് നിരോധനത്തിന് ശേഷ മുള്ള മാസങ്ങൾ ഇന്ത്യൻ ബാങ്കിങ് മേഖല കടുത്ത സമ്മർദ്ദത്തിലായിരുന്നു. രാജ്യം മുഴുവൻ അഗതികളെപ്പോലെ വരിനിന്നപ്പോൾ നോട്ടു സ്വീകരിച്ചും മാറ്റിക്കൊടുത്തും കണക്കുകൾ സമർപ്പിച്ചും ബാങ്കിന്റെ കർമ്മശേഷി അമിത വ്യയം ചെയ്യപ്പെട്ടു . അതിനും മുൻപ് പൂജ്യം ബാലൻസുള്ള ലക്ഷക്കണക്കിന് ജൻധൻ അക്കൗണ്ടുകൾ ഓപ്പൺ ചെയ്തതും , ആധാറുമായി ലിങ്ക് ചെയ്തതും കനത്ത അധിക ജോലിക്കു അവസരമൊരുക്കി. പുറമെ സബ്സിഡി വിതരണം , ആധാർ കാർഡ് ഇഷ്യൂ തുടങ്ങി ബാങ്കിങ് ഇതര ജോലികളും വാണിജ്യ ബാങ്കുകളുടെ ഉത്തരവാദിത്തമാക്കിയപ്പോൾ മുഖ്യധാരാബാങ്കിങ് അതിന്റെ ക്ഷീണം അനുഭവിക്കുകയുണ്ടായി. അധിക ജീവനക്കാരില്ലാതെ ദുർഘ ടകാലം തരണം ചെയ്യേണ്ടി വന്നത് പലമേഖലകളിലും ജാഗ്രതയിൽ വിള്ളൽ വരുത്തിയിട്ടുണ്ടാവാം.

എഴുതി തള്ള പ്പെട്ട സഹസ്രകോടികളും . മൂലധന ശോഷണവും, നിക്ഷേപകൻറെ കീശ ചോർത്തുമെന്ന ബജറ്റ് പ്രഖ്യാപനങ്ങളും പൊതു മേഖലാ ബാങ്കുകളുടെ വിശ്വാസ്യതയെ പിടിച്ചുലക്കുന്ന സന്ദർഭത്തിൽ നീരവ് മോദി കഥ വജ്ര ശോഭ യോടെ അരങ്ങിലെത്തിയതിന് വേറെയും ചില മാനങ്ങളുണ്ട്.ഇനിയും ഇത്തരം വാർത്തകൾ പ്രതീക്ഷിക്കാം. തുടർച്ചയായ തീവണ്ടി അപകടങ്ങൾക്കുശേഷമുള്ള ബജറ്റിൽ റെയിൽവേ സ്വകാര്യ-വിദേശ മേഖലക്ക് തുറന്നുകൊടുക്കുന്ന നിർദേശം വന്നപ്പോൾ കാര്യമായ വിമർശനം ഒന്നും ഉണ്ടായില്ല. പൊതു മേഖല ബാങ്കുകളുടെ കുരിശു മരണവും ആസന്നമായിരിക്കുന്നു എന്ന് തോന്നുന്നു . .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യോട് ചേർന്ന് റിലയൻസ് ജിയോ പേ യ്മെന്റ്റ് ബാങ്ക് തുടങ്ങുവാൻ പോവുകയാണ് എന്ന് ഹിന്ദു പത്രം. .ചുരുങ്ങിയ കാലം കൊണ്ട് ഈ സർവ്വ സൗജന്യ ടെലികോം ഭീമൻ ശേഖരിച്ച വിപുലമായ സബ്സ്ക്രൈബർ ഡാറ്റ ( വ്യക്തിഗത വിവരങ്ങൾ ) KYC ആവശ്യങ്ങൾക്ക്ഉപയോഗിക്കുന്നതിലെ സാങ്കേതികവശം മാത്രമാണ് അംഗീകാരം കാത്തു നിൽക്കുന്നത് . .സ്വാതന്ത്ര്യത്തിനു മുൻപും സർക്കാർ മേഖലയിൽ നിലനിന്ന സ്റ്റേറ്റ് ബാങ്ക്, സ ബ്സിഡി യറികളെ കൂട്ടിച്ചേർത്തും , ക്രയ വിക്രയ ചിലവുകൾ കുത്തനെ വർധിപ്പിച്ചു കോടികൾ പിരിച്ചെടുത്തും ,സമൂഹ മാധ്യമവിമർശനങ്ങളെ മൗനമായി ആശീർവദിച്ചു ചെറുകിട ഇടപാടുകാരെ തുരത്തിയും അഴിച്ചു പണി നടത്തിയത് എന്തിനായിരുന്നു എന്ന് ഇപ്പോൾ വ്യക്തമാവുന്നു. ഇത് ഒരു തുടക്കം മാത്രമായിരിക്കും .കൂടുതൽ സംയോജനവും ലയനവും സ്വകാര്യ പങ്കാളിത്തവും വരുന്നതോടെ ഈ താക്കോൽ മേഖലയിൽ നിന്ന് സർക്കാരിൻറെ പിന്മാറ്റം പൂർണമാവും.. . അപ്പോഴും പോപ്പ് കോൺ കൊറിച്ചു കൊണ്ട് ഒരു വിഭാഗം കാണികൾ കയ്യടിക്കുകയാണ്.’ സ്വകാര്യവൽക്കരണം വരട്ടെ . അങ്ങനെയേ രാജ്യം വികസിക്കുകയുള്ളൂ.’

ബാങ്കിങ് തൊഴിൽ രംഗം സാധാരണക്കാരനു തുല്യ അവസരം നൽകിയതും ചെറുകിട ക്കാരെ യും , സാമ്പത്തികമായി ഏറ്റവും ദുർബ്ബലരായവരെയും ഉൾക്കൊണ്ടതും ദേശസാൽക്കരണത്തിനു ശേഷമാണ്.ഒരു പിൻ ബ ലവുമില്ലാത്ത വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയതും , നീക്കിയിരിപ്പില്ലാത്ത വർ സംരംഭകത്വത്തിൽ പരീക്ഷണങ്ങൾ നടത്തിയതും ദേശസാൽക്കരണത്തിന്റെ മാത്രം നേട്ടമാണ്. കമ്പ്യൂട്ടർ വരുന്നതിനു മുൻപും പൊതു മേഖല ബാങ്കുകളുടെ നടപടിക്രമങ്ങൾ കുറ്റമറ്റതായിരുന്നു . ആവശ്യാനുസരണം യോഗ്യരായ ജീവനക്കാരെ നിയമിച്ചു വിദഗ്ധ പരിശീലനം നൽകിയും , എല്ലാതലങ്ങളിലും പിഴവറ്റ പരിശോധനകൾ നിലനിർത്തിയും ,കാര്യ ക്ഷമത ഉറപ്പു വരുത്തുകയാണ് വേണ്ടത്. രാഷ്ട്രീയ ഇടപെടലുകളിൽ നിന്ന് ബാങ്കുകളെ സ്വാതന്ത്രമാക്കണം .. സ്ഥലം മാറ്റങ്ങളും സ്ഥാന കയറ്റങ്ങളും ചിട്ടയായി നിയമാനുസൃതം നടപ്പിലാക്കണം .ബാങ്കിങ് ഇതര സേവനങ്ങൾ ബാങ്കുകളെ ഏൽപ്പിക്കുന്ന രീതി അവസാനിപ്പിക്കണം..

സ്വകാര്യ വൽക്കരണം ഈ സുപ്രധാന മേഖലയിൽ വിദേശ പങ്കാളിത്തത്തിനും നയവ്യതിയാനങ്ങൾക്കും വഴിവെക്കും. മൂന്നര പതിറ്റാണ്ട് കൊണ്ട് വളർത്തിയെടുത്ത സുശക്തമായ സാമ്പത്തിക ശൃംഖലയെ ഏതാനും കുത്തകകൾക്ക് അടിയറ വെക്കുന്നതു രാജ്യ താൽപര്യങ്ങൾക്കു എതിരാണ് എന്ന് ആദ്യം തിരിച്ചറിയേണ്ടത് ഗുണ ഭോക്താക്കളാണ് .കുറച്ചു വർഷം മുൻപ് വരെ പൊതു .താൽപര്യ ത്തിനായി ഒറ്റക്കെട്ടായി നിലകൊണ്ട ചരിത്രമുണ്ട് ഇടതു പക്ഷത്തിനു ഭൂരിപക്ഷ പ്രാതിനിധ്യമുണ്ടായിരുന്ന ബാങ്കിങ് തൊഴിലാളി യൂണിയനുകൾക്ക് . ദേശസാൽക്കരണം വരുത്തിയ ജനകീയ സ്വഭാവവും തൊഴിൽ നീതിയും നേരിട്ടനുഭവിക്കാൻ സാഹചര്യമുണ്ടായ തലമുറ മിക്കവാറും പിരിഞ്ഞു കഴിഞ്ഞു. യന്ത്രവത്കൃത ചുറ്റുപാടിൽ തൊഴിൽ മേഖലയിൽ സംഘടിത ശക്തിയുടെ പ്രഹര ശേഷിക്ക് പരിമിതിയുമു ണ്ട്. അത് കൊണ്ട് ആ ദൗത്യം ബഹുജനങ്ങളും രാഷ്ട്രീയ കക്ഷികളും ഏറ്റെടുക്കണം

Comments
Print Friendly, PDF & Email

പാലക്കാട് സ്വദേശി. മലയാളനാട് വെബ് ജേണൽ ചീഫ് എഡിറ്റർ

You may also like