വിൽസൺ കരിമ്പന്നൂർ

ഓഎൻജിസിയിൽ നിന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയി വിരമിച്ച് മുംബൈയിൽ താമസിക്കുന്നു. എഴുത്തുകാരനും ഗാനരചയിതാവും യൂട്യൂബറും (wilsonworldwide) ആണ്. അനവധി ലേഖനങ്ങൾ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാമൂഹ്യപ്രവർത്തകൻ, മുംബൈ ഓഎൻജിസി മലയാളി സമാജം പ്രസിഡണ്ട്. സ്വദേശം മല്ലപ്പള്ളിക്കടുത്ത് ആനിക്കാട്.

ശ്രി. ദിലിപ്രസാദ് സുരേന്ദ്രൻ എഴുതിയ ‘തമ്പുരാൻകുന്നിന്റെ സാമൂഹ്യപാഠം’ എന്ന നോവൽ വായിക്കുവാൻ തുടങ്ങിയത് ഒരു സാധാരണനോവൽ എന്ന ധാരണയോടെ ആയിരുന്നു; ഏതാനും പേജുകൾ വായിച്ചപ്പോൾ തന്നെ വെറും നിസ്സാരവായനയിൽ അത് ഒതുങ്ങില്ല എന്ന് മനസ്സിലാക്കി കൂടുതൽ സമയമെടുത്ത് വായിക്കുവാനായി തല്ക്കാലം നിറുത്തിവെച്ച്, വീണ്ടും വിശാലമായ വായനയ്ക്ക് സമയം കണ്ടെത്തി വായിക്കുകയായിരുന്നു. വായന പൂർത്തിയാക്കിയപ്പോൾ ഒരു എഴുത്തുകാരന്റെ ആദ്യനോവൽ എന്ന വസ്തുത വിശ്വസിക്കുവാൻ ബുദ്ധിമുട്ടായി. അദ്ദേഹം ഇതിനു മുൻപ് ഒരു കഥാസമാഹാരംContinue Reading