പൂട്ടിയിട്ട വീടുകള്‍
ചിലര്‍ പൂട്ടിയിട്ട വീടു പോലിരിക്കും.ആളുണ്ടായിരുന്നു,ഇപ്പോഴില്ല.ഒച്ചയനക്കമുണ്ടായിരുന്നു,ഇപ്പോഴില്ല.അടിച്ചു തുടച്ചു വൃത്തിയാക്കിയിരുന്നു,ഇപ്പോഴില്ല.പടിവാതില്‍ തുറന്നിട്ടിരുന്നു,ഇപ്പോഴില്ല.പാചകം ചെയ്യുമൊച്ചയുംമണവുമുണ്ടായിരുന്നു,ഇപ്പോഴില്ല.ചിരിയും കരച്ചിലുമുണ്ടായിരുന്നു,ഇപ്പോഴില്ല.അടക്കം പറച്ചിലും പൊട്ടിത്തെറിയുമുണ്ടായിരുന്നു,ഇപ്പോഴില്ല.കാലൊച്ചയും നിശ്ശബ്ദതയുമുണ്ടായിരുന്നു,ഇപ്പോഴില്ല. എന്നാലിപ്പോഴുണ്ട്,കരിയിലകള്‍ നിറഞ്ഞ മുറ്റംനനവില്ലാതെ വാടിപ്പോയ ചെടികള്‍പൊടി നിറഞ്ഞ ഉമ്മറംമാറാല കെട്ടിയ വാതിലുകള്‍ഓര്‍മ്മയറ്റതായിഎന്നെങ്കിലുമാരെങ്കിലുംതിരിച്ചെത്തുമെന്നു പോലുമറിയാതെഏതോ കാല ഓര്‍മ്മകളിലാണ്ട് പൂട്ടിയിട്ട വീടുകള്‍ പോലെചിലര്‍ കവർ : ജ്യോതിസ് പരവൂർContinue Reading


















