സ്റ്റാലിന

സ്വദേശം മൂവാറ്റുപുഴ, വിദ്യാഭ്യാസ പ്രവർത്തക, ടാറ്റ ഇൻസ്റ്റിറ്റൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ ഗവേഷക വിദ്യാർത്ഥിനി, കേരളപ്പെൺ കവികൾ - വിമെൻ പോയറ്റ്സ് ഫോറം ഓഫ് കേരളയുടെ സംഘാടക. വിരൽത്തുമ്പിലിറ്റുന്ന വിത്തുകൾ - കവിതാ സമാഹാരം .മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്നു. ആനുകാലികങ്ങളിൾ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു

പനിക്കിടക്കയേതോമരുഭൂവെന്ന പോൽപുരാതനസമുദ്രത്തിന്നസ്ഥികൾകലമ്പിച്ചുരസിയുടലിൽ മണൽത്തരികൾപൊള്ളിക്കും ശ്വാസത്തിനൊപ്പംകലരുന്നു പ്രാചീനമാമുടലുരുക്കം ഉയിർ ചോർന്നും പിന്നെയും തളിർത്തുംകാറ്റിൻചിത്രങ്ങളലയുമ്പോൾഅകലെഇരുതടാകങ്ങളിളകുന്നപോലെആഴംനാവിൽവരൾച്ചയേറ്റുംരസം കാലങ്ങൾക്കു മുൻപേനടന്നു തുടങ്ങിയൊരാളെകാണുന്നതീവിധംഅപ്രതീക്ഷിതം അനന്തമാം മേഘഛായയിൽ നിന്നുംഅലഞ്ഞരികിലെത്തും തീക്ഷ്ണതപതിയെ ചുവന്നാർദ്രമാകുമ്പോൾഉള്ളിൽത്തുളുമ്പും ജലത്തിന്നോർമ്മയിൽകറുപ്പാർന്നു തെളിയും കല്ലുകളിലൊക്കെയുംപേരറിയാത്ത വേരുകൾ കഠിനമെന്നു തോന്നും ചുണ്ടുകളുടെയരികിൽ നിന്നും ചോർന്നൊഴുകിതടാകങ്ങൾക്കുള്ളിൽവിലയിക്കും വെളിച്ചം അടയാളങ്ങൾ പോലുംപിറക്കാത്തിടത്തുനിന്നുമേറെപറന്നിപ്പോൾഊറിപ്പിടിക്കുന്നവേദനയിലുംഒരേലഹരി. ഉരുകലിൻ ശേഷംവരും തണുപ്പ്അതിനുമപ്പുറംമരുഭൂമികൾക്കുള്ളിലുണ്ട്പനിച്ചൂടൊഴിയുമ്പോൾവസന്തം. പ്രണയിതാവിൻ്റെപലകാലങ്ങളിൽചെന്നെത്തിത്തൊടാനാകും വിധംഅതിൻ്റെ ഗന്ധം ചിരിച്ചു തുടങ്ങുന്ന നിമിഷങ്ങളിൽപിന്നെ ചോരയിരമ്പുന്നവർഷങ്ങളിൽഏറെക്കഴിയുമ്പോൾ മധുരമേറുംവീഞ്ഞുപോലെനുരയുന്നനേരങ്ങളിൽഒപ്പം നിന്നുരസിക്കാനാവുന്നത്രയുംആനന്ദം. കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്Continue Reading