വർഗ്ഗീയത
“നിങ്ങളിതെന്ത് ഭാവിച്ചാണ് കുട്ടികളെ, അതൊക്കെ പഴംകഥയല്ലേ!!! നേരംപോക്കിനാരോ പടച്ചുണ്ടാക്കിയ കഥ…” അമ്മമാരുടെ വാക്കുകൾ ചെറുമുയലുകൾക്കത്ര പിടിച്ചില്ല. ” കഥയായാലും കാര്യമായാലും, ആമകളോട് ഓടിത്തോറ്റ മിത്തും പേറിയെത്രനാളിങ്ങനെ ജീവിക്കും?! ” അവർ കൂട്ടത്തോടെ ബഹളംവെച്ചു. ” നിങ്ങളിതേത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. യുക്തിയുള്ള ആരെങ്കിലും ഈ കെട്ടുകഥയൊക്കെ വിശ്വസിക്കുമോ..!!” മുതിർന്നവർ വീണ്ടും പറഞ്ഞുനോക്കി. ” ആ കടുവയും പുലിയും കുരുനരിയും ഒക്കെ കളിയാക്കുന്നു. ഞങ്ങൾക്കിനിയീ നാണക്കേട് സഹിക്കാൻ വയ്യ…” യുവാക്കളുടെ പരിദേവനം.” വീണ്ടുമൊരോട്ടContinue Reading





















