പൂമുഖം LITERATUREലേഖനം സംസ്ഥാന ഡിജിറ്റൽ വിപ്ലവത്തിൽ അട്ടിമറി

സംസ്ഥാന ഡിജിറ്റൽ വിപ്ലവത്തിൽ അട്ടിമറി

 

യാസരഹിതവും, താരതമ്യേന ചിലവു കുറഞ്ഞതുമായ രീതിയിൽ പൊതുജനങ്ങൾക്ക് വീടും, മറ്റു പല ഉപയോഗത്തിനുമായ കെട്ടിട നിർമ്മാണങ്ങൾക്കുള്ള അനുമതികൾക്കായി ഓൺലൈനായി അപേക്ഷിക്കുന്നതിനായി”ഇൻഫർമേഷൻ കേരള മിഷൻ” കേരള സർക്കാറിനു വേണ്ടി നിർമ്മിച്ച സ്വതന്ത്ര സോഫ്റ്റ് വെയറായിരുന്നു. “സങ്കേതം”.

സങ്കേതം സോഫ്റ്റ് വെയർ വഴി കെട്ടിട നിർമാണാനുമതികൾക്കുള്ള അപേക്ഷകളും അനുമതികളും സുഗമമായി പ്രവർത്തനസജ്ജമായി വന്നതായിരുന്നു.

പക്ഷേ ,യാതൊരു മുന്നൊരുക്കമോ വിദഗ്ദരുമായി ചർച്ചകളോ കൂടാതെ സർക്കാർ ഈ സംവിധാനം നിർത്തലാക്കുകയും അന്താരാഷ്ട ഭീമനായ Autodesk ൻറെ സോഫ്റ്റ് വെയർ വഴി അപേക്ഷകൾ സ്വീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു.

കേന്ദ്ര ഗവൺമെന്റ് പദ്ധതി വിഹിതങ്ങൾ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കണമെങ്കിൽ “ഇൻറലിജന്റ് ബിൽഡിങ്ങ് പ്ലാൻ മാനേജ്മെന്റ് സിസ്റ്റം (IBPMS) എന്ന ഈ ഭീമൻ വഴി പ്ലാനുകൾ സമർപ്പിക്കണമെന്ന കേന്ദ്ര ഗവൺമെൻറ് നിർദ്ദേശത്തിനെ തുടർന്നാണ് കേരള സർക്കാർ ഈ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നതത്രേ! ആയിരം രൂപയ്ക്കും, അഞ്ഞൂറു രൂപയ്ക്കും സാധാരണക്കാരന് വീട് വയ്ക്കാൻ പ്ലാൻ വരഞ്ഞ് അനുമതി നേടിക്കൊടുത്തിരുന്ന ബിൽഡിംഗ് സൂപ്പർവൈസർമാർ സർക്കാറിൻറെ ഈ പുതിയ നിയമം മൂലം തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയിലാണ്.കൂടാതെ ഈ നിയമം മൂലം 500 സ്ക്വയർ ഫീറ്റ് വീടുവയ്ക്കുക്കുന്നവർ വരെ ഭീമമായ ഫീസ് നൽകേണ്ടിയും വരുന്നു

ഡിജിറ്റലൈസ്‌ഡ്‌ ആവുന്നതുവഴി ചുവപ്പുനാടയും കാലതാമസവും അഴിമതിയും ഇല്ലാതാവും എന്ന് പരക്കെ പ്രതീക്ഷിക്കപ്പെടുന്നു.പല മേഖലകളിലും തനതായ സോഫ്ട്‍വെയറുകൾ വികസിപ്പിക്കുകയും പ്രാരംഭ ഘട്ടത്തിലെ പാകപ്പിഴകൾ പരിഹരിച്ചു കഴിയുന്നത്ര കുറ്റമറ്റതാക്കി കൊണ്ടിരിക്കുകയുമാണ് സംസ്ഥാന സാങ്കേതികവകുപ്പ് .

കെട്ടിട നിർമ്മാണ അപേക്ഷകൾ ഓൺലൈൻ ആയി സ്വീകരിച്ചു അനുവാദം നല്കുന്ന സമ്പ്രദായം കേരളത്തിൽ നടപ്പിലായിട്ടു ഏതാനും വർഷങ്ങളായി.ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച സങ്കേതം എന്ന സോഫ്റ്റ്‌വെയർ ആണ് ഇതിനായി ഉപയോഗിച്ചത് .എന്നാൽ അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന പ്ലാനുകൾ നിയമാനുസൃതമാണോ എന്ന് പരിശോധിച്ചിരുന്നത് ഉദ്യോഗസ്ഥർ തന്നെ ആയിരുന്നതു. കൊണ്ട് അഴിമതിയും കാലതാമസവും ഉണ്ടായിരുന്നു.ഇതിനു പരിഹാരമായി പ്ലാനുകൾ നിയമാനുസൃതമാണോ എന്ന് കംപ്യൂട്ടറുകൾ തന്നെ പരിശോധിക്കുന്ന ഒരു സംവിധാനം ആവശ്യമായി വന്നു..സർക്കാറിൻറെ അംഗീകാരത്തോടെ കോഴിക്കോട് മേഖല ടൌൺ ലേണിങ് വിഭാഗവും കോർപറേഷനും ചേർന്ന് മലബാർ ചേംബർ ഓഫ് കോമേഴ്‌സിന്റെ സാമ്പത്തിക പിന്തുണയോടെ സുവേഗ എന്ന സോഫ്റ്റ്‌വെയർ വികസിപ്പിച്ചു.മെയ്മാസത്തിൽ മുഖ്യമന്ത്രി അതിൻറെ ലോഞ്ചിങ് നിർവഹിക്കുകയും വിജയിച്ചാൽ സംസ്ഥാനത്തു എല്ലായിടത്തും അത് നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.കമ്പ്യൂട്ടറിൽ തയ്യാറാക്കപ്പെടുന്ന ഏതുഡ്രോയിങ് സോഫ്റ്റ്‌വെയറും ഉൾക്കൊള്ളാൻ കഴിയുന്ന സ്വതന്ത്ര രീതിയിൽ തയ്യാറാക്കിയ സുവേഗ നിലവിൽ വന്നതോടെ പ്ലാനുകളെ ഉദ്യോഗസ്ഥർ ദുർവ്യാഖ്യാനം ചെയ്തു ബുദ്ധിമുട്ടിക്കുന്നതിനുള്ള സാധ്യത ഇല്ലാതായി . നിയമാനുസൃതമായ പ്ലാനുകൾ മാത്രമാണ് അപേക്ഷയോടൊപ്പം സ്വീകരിക്കപ്പെടുക.

കോഴിക്കോട് കോർപറേഷനിൽ സുവേഗ വിജയകരമായി നടപ്പിലാക്കി വരികയാണ്.അത് കുറ്റമറ്റതാവുന്നതോടെ മറ്റു സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുവാൻ തീരുമാനമായിരുന്നു.

എന്നാൽ യാതൊരു മുന്നറിയിപ്പുമില്ലാതെ 6 / 1 2 / 1 8 മുതൽ സങ്കേതം എന്ന സോഫ്റ്റ്‌വെയർ മുഖേന അപേക്ഷ സ്വീകരിക്കുന്നത് നിർത്തലാക്കി .എല്ലാ കോർപ റേഷനുകളിലേക്കും അമൃത് മുനിസിപ്പാലിറ്റികളിലേക്കും നിരോധനം വ്യാപിപ്പിക്കുവാനാണ് ഉദ്ദേശം.തങ്ങളുടെ പ്രൊഫഷനെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ യാതൊരു തയ്യാറെടുപ്പും കൂടാതെ കോർപ റേഷനുകളിലും അമൃത് നഗരങ്ങളാവാൻ തിരഞ്ഞെടുത്ത മുനിസിപ്പാലിറ്റികളിലും ഓട്ടോകാഡ് സോഫ്റ്റ് വേറിൻറെ കുത്തകവ ൽക്കരണത്തിനു കാരണമായേക്കാവുന്ന രീതിയിൽ IBPMS അടിച്ചേൽപ്പിക്കാൻ മുതിർന്ന സര്‍ക്കാരിനെതിരെ, ലൈസെൻസ്‌ഫെഡ് എന്ന നിർമ്മാണഎഞ്ചിനീയർമാരുടെ സംഘടന പോരാട്ടത്തിനിറങ്ങിയിരിക്കുന്നു.ഡിജിറ്റലൈസേഷനെ അല്ല ഒരു കുത്തക സോഫ്റ്റ്വെയർ മാത്രം പ്രവർത്തിപ്പിക്കാൻ കഴിയുന്ന രീതിയെയാണ് അവർ എതിർക്കുന്നത്. സർക്കാർ ലൈസൻസികളോട് പ്ളാനുകൾ ഒരു സ്വകാര്യ കമ്പനി പ്രധിനിധികൾക്ക് ആദ്യം സമർപ്പിക്കുവാൻ നിർദേശിക്കുകയും അതുവഴി . വീണ്ടും മാന്വൽ പരിശോധനക്ക് വിധേയമാക്കുകയും ചെയ്യുന്നത് തികച്ചും അശാസ്ത്രീയവുമാണ്.

ഈ നാടിനും, സർക്കാറിനും യാതൊരു ഗുണവുമില്ലാത്ത കുത്തക ഭീമനെ പിൻതുണക്കുക വഴി സാധാരണക്കാരുടെ അന്നച്ചട്ടിയിലാണ് സർക്കാർ കൈ വയ്ക്കുന്നത്.സംസ്ഥാനത്തു ഏകദേശം 20,000ത്തിനടുത്ത് ലൈസൻസികൾ ഉണ്ട്.സോഫ്ട്‍വെയറിൻറെ ഇന്നത്തെ വില , ജി എസ ടി ഉൾപ്പെടാതെ 80000 രൂപയാണ്. വാർഷിക പുതുക്കൽ ഫീസ് 30 ശതമാനവും! എന്തെങ്കിലും സാങ്കേതിക തകരാറുണ്ടാവുന്ന പക്ഷം കമ്പനിയുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തേണ്ടി വരും.ഇത് ഉപയോഗിക്കുന്നതിലൂടെ കെട്ടിടങ്ങളുടെ പൂർണ വിവരം സോഫ്റ്റ് വെയർ കമ്പനിക്ക് ലഭിക്കുമെന്നും അറിയുന്നു. ഇത് കെട്ടിടനിർമ്മാണ ചട്ടങ്ങളുടെ ലംഘനമാണ് .

സോഫ്റ്റ്‌വെയറിനു ഭീമമായ വില നല്‍കേണ്ടി വരുന്നതിനാല്‍ പ്ലാനുകള്‍ തയ്യാറാക്കി സമർപ്പിക്കുന്നത്തിനുള്ള ചെലവ് കുത്തനെ കൂടുന്നതോടെ, ഇന്ന് നിർമ്മാണ രംഗത്തുള്ള സാങ്കേതിക വിദഗ്ധർക്ക് തൊഴിൽ നഷ്ടം സംഭവിക്കും. .അവശേഷിക്കുന്നവർ ഈ ബാധ്യത ഉപഭോക്താക്കൾക്ക് കൈമാറുമെന്നത് കൊണ്ട് കെട്ടിട നിർമ്മാണ ചെലവ് വർധിക്കും കാര്യക്ഷമമായ ബദൽ സംവിധാനം നിലവിലുണ്ട് എന്നതിനാൽ സർക്കാർ സ്വകാര്യ സോഫ്റ്റ് വെയറിനു അനുകൂലമായ തീരുമാനമെടുക്കുന്നത് തികച്ചും ജനദ്രോഹപരവും കൂടിയാണ്.

സർക്കാർ സംവിധാനങ്ങളുടെ ഡിജിറ്റലൈസേഷൻ അടിയന്തിരമായി പുരോഗമിക്കുന്ന കേരളത്തിൽ അന്താരാഷ്ട്ര സ്ഥാപനങ്ങളും അവരുടെ ഇന്ത്യൻ ഏജന്റുകളും ധാരാളം അവസരംകണ്ടെത്തുന്നത് സ്വാഭാവികം. പക്ഷെ കേന്ദ്ര സർക്കാർ പദ്ധതി വിഹിത്തിൻറെ പേരിൽ സമ്മർദ്ദം ചെലുത്തി അവർക്കു സ്വാഗതമരുളുന്നത് മേക്ക് ഇൻ ഇന്ത്യ നയത്തിന് വിരുദ്ധമാണ്.സംസ്ഥാന സർക്കാർ അതിനു വഴങ്ങിക്കൂടാ.മുന്നൂറു കോടിയിലധികം രൂപയുടെ അധികചിലവും വര്‍ഷാ വര്‍ഷംതൊണ്ണൂറു കോടിയുടെ പുതുക്കല്‍ ഫീസും കേരളത്തിന്മേൽ അടിച്ചേല്‍പ്പിക്കുന്ന ഈ ശ്രമത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുക തന്നെ വേണം.

കെട്ടിടനിർമ്മാണത്തിനു പ്ലാന്‍ വരഞ്ഞു സമര്‍പ്പിക്കാന്‍ ലൈസൻസ് ഉള്ള എഞ്ചിനീയർമാരുടെ സംഘടനയായ ലെൻസ്‌ഫെഡ് വിഷയം പൊതുശ്രദ്ധയിലേക്കു കൊണ്ട് വന്നുകൊണ്ട് സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.പക്ഷേ അംഗങ്ങളുടെ എണ്ണം കുറവായതും പ്രത്യേക രാഷ്ട്രീയ ചായ്‌വ് ഇല്ലാത്തതും ആയ സംഘടനയുടെ സമരം വിജയിക്കണമെങ്കില്‍ പൊതുജനങ്ങളുടെയും ,കോൺട്രാക്ടർമാരുടെയും സ്വയംഭരണ സ്ഥാപനങ്ങളുടെയും പൂര്‍ണ്ണ പിന്തുണ ആവശ്യമാണ്‌.

Comments
Print Friendly, PDF & Email

You may also like