കുഴമണ്ണിൽ കുഴഞ്ഞുപോയ ജീവിതങ്ങൾ
എന്റെ ഗ്രാമത്തിൽ ആറങ്ങോട്ടുകരയിലെ പ്രധാനപാതയോട് ചേർന്നു് ഇരുവശങ്ങളിലായി കിടക്കുന്ന ഒരു കുശവക്കോളനിയുണ്ട്. ദുരിതപർവ്വങ്ങൾ ഒരു പാട് താണ്ടിയതിന്റെ കദനകഥകളുണ്ട് ഇവർക്ക് പറയാൻ. കേരളത്തിൽ അങ്ങോളമിങ്ങോളം പരന്നു കിടക്കുന്ന കുംഭാരക്കോളനികളുടെ ഒരു പരിഛേദം തന്നെയാണിതും. ഈ നാടിന്റെ ചരിത്രവുമായി ഇവർക്കു വലിയ ബന്ധമുണ്ട്. കുശവൻ ,കുംഭാരൻ, വേളാൻ, കുലാലൻ, കുലാലനായർ, ആന്ധ്രനായർ എന്നിങ്ങിനെ വിവിധ പേരുകളിലാണ് ഇവർ വിവിധപ്രദേശങ്ങളിൽ അറിയപ്പെടുന്നത്. കുശവൻ എന്ന പേര് സത്യത്തിൽ കുഴമണ്ണ് ചുട്ടെടുക്കുന്നവൻ എന്ന അർത്ഥത്തിലാണത്രേ!ഐതിഹ്യപ്പെരുമയിൽContinue Reading

















