August 2018 (Page 2)

  “മണ്ണും പെണ്ണും, എന്റെ ദാമൂ, ” ശ്രീരാമൻ ദാമു പണിക്കനോടു പറഞ്ഞു, ” എത്ര നന്നാക്കുന്നോ അത്രേം നന്നാവും. ” പാവലിനും പടവലത്തിനുമുള്ള നന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയാണ് ശ്രീരാമൻ. മുണ്ടകൻ കൊയ്ത തന്റെ ഒരേക്കർ പാടത്താണ് അയാളുടെ പച്ചക്കറി കൃഷി .നേരം പുലർന്നു വരുന്നതേയുള്ളു. ഉദിക്കും മുമ്പ് തുടങ്ങിയ അധ്വാനത്തിന്റെ ഫലമായി അയാളുടെ ദേഹം വിയർത്തിരുന്നു. പ്രഭാതത്തിന്റെ ആദ്യ രശ്മികളേറ്റ് അയാളുടെ ഉടൽ എണ്ണ തേച്ചതു പോലെContinue Reading

  ചുറ്റിലും ചുമരുകൾ വരയ്ക്കണം… നാലു മൂലകളുള്ള ഒന്ന്.. അതിനുള്ളിൽ മാത്രം ചുറ്റി ചുറ്റി നടക്കുക.. കഴിയുമെങ്കില്‍ കാല്‍മുട്ടുകള്‍ക്കിടയിലേക്ക് തല പൂഴ്ത്തി ആ ചുമരുകൾക്കുള്ളില്‍ വരുന്ന മേശകസാലകള്‍, സാമാനങ്ങള്‍ എന്നിവ മാത്രം ശ്രദ്ധിക്കുക.. കുറേ തനിച്ചിരുന്നു മടുക്കുമ്പോൾ ഏറെ ഉയരത്തിൽ ഒരു കിളിവാതിൽ വരയ്ക്കുക… പക്ഷേ.. പുറത്തേക്ക് കടക്കാൻ ഏണി വരക്കരുത്.. ചുമരുകളില്‍ കാണാക്കാടിന്റെ ഉച്ചിയില്‍ ചുമന്ന പൂക്കള്‍ പൂത്തു നില്‍ക്കുന്നു എന്നു കരുതുക.. ജനാലയില്‍ കൂടി കിനാവ് കൊരുത്തContinue Reading

  ഉത്തരേന്ത്യക്കാരെ മുഴുവൻ ബംഗാളി എന്ന് പറയുന്നതാണ് ഇപ്പോൾ നമ്മുടെ ഒരു രീതി .അവരുടെ കണ്ണിൽ ദക്ഷിണേന്ത്യക്കാർ മുഴുവൻ മദ്രാസികളും . ഇന്നലെ ഗഫൂർക്ക പോയ ഹോട്ടലിലും ഉണ്ടായിരുന്നു ഒരു ബംഗാളിപ്പയ്യൻ .ഇവൻ പക്ഷെ ഒറിജിനൽ ബംഗാളി തന്നെയായിരുന്നു . “അരെ ഭായ്…. കഴിക്കാനെന്തൊക്കെയാണ് വിഭവങ്ങൾ ഉള്ളത് ?” കയിക്കാനെന്താണ്ടാ എന്ന് സാധാരണ ചോദിക്കാറുള്ള ഗഫൂർക്ക ഈ അന്യസംസ്ഥാനക്കാരന്റെ മുന്നിൽ ഒരു ഭാഷാ വിദഗ്ദ്ധനെപ്പോലെ പെരുമാറേണ്ട യാതൊരു കാര്യവുമുണ്ടായിരുന്നില്ല “സാബ്Continue Reading

എസ്കലേറ്ററിൽ എതിരെ വരികയായിരുന്ന പെൺകുട്ടി “ഹായ് “ എന്ന് പറഞ്ഞു വലിയ സന്തോഷത്തോടെ ചിരിച്ചപ്പോൾ ഞാൻ ആദ്യം എന്നെത്തന്നെയാണോ എന്ന് സംശയിച്ചു, ചിരിക്കാൻ മറന്നോ എന്ന് സംശയം . അപ്പോഴേക്കും മുകളിൽ എത്തിക്കഴിഞ്ഞിരുന്ന അവൾ പുഷ് ചെയറിൽ ഉറങ്ങുന്ന കുഞ്ഞിനെ ഒപ്പമുള്ള ഭർത്താവിനെ ഏൽപ്പിച്ചു താഴേക്ക് വീണ്ടും എസ്കലേറ്ററിൽ കയറിക്കഴിഞ്ഞിരുന്നു. ഭർത്താവിനൊപ്പമുള്ളത് അവളുടെ അമ്മയാവണം “എന്നെ ഓർമ്മയുണ്ടോ “ അവൾ ചോദിച്ചു “മനസ്സിലായില്ല “ ഞാൻ ഇത്തവണ നന്നായി ചിരിച്ചുContinue Reading

  ഡൽഹിയിൽ ഒ വി വിജയൻ എന്ന ഞങ്ങളുടെ ‘മാഷു’മായും സക്കറിയയുമായും, അവരുടെ വൈകുന്നേരത്തെ കൂട്ടായ്മയുടെ കേന്ദ്രമായ വി കെ മാധവൻ കുട്ടിയുടെ മാതൃഭൂമി ഓഫീസിലും, അവരുടെ സാമൂഹ്യ ഗാർഹിക ഇടങ്ങളിലും നടന്ന സംവാദങ്ങളിലൂടെ രണ്ടര പതിറ്റാണ്ട് സഞ്ചരിച്ച എന്നെപ്പോലെ തല നരച്ച ഒരാൾക്കു, മാഷ് തൻറെ ജീവിതാവസാനകാലഘട്ടത്തിൽ ഒരു മൃദുഹിന്ദുത്വക്കാരനായിരുന്നു എന്ന സക്കറിയയുടെ പ്രസ്താവന വളരെ ആശങ്കയുണ്ടാക്കുന്നതാണ്. കാരണം സക്കറിയ ആ പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചത് പോലെ, ജനാധിപത്യത്തിൻറെയും ചിന്തയുടേയുംContinue Reading