January 2018 (Page 2)

  രാത്രി അച്ഛൻറെ അടയാളം ഒരു ടോർച്ചായിമാറും ഇരിക്കുമ്പോൾ വലംകയ്യ് നടക്കുമ്പോൾ മൂന്നാംകണ്ണ് കിടക്കുമ്പോൾ വിശ്വാസം കറൻറുണ്ടെങ്കിലും ടോർച്ചിൻറെ ബലത്തിൽ അച്ഛൻ കൂടുതൽ വെളിച്ചപ്പെടും ആ വെളിച്ചത്തിൽ ശ്ളോകച്ചെല്ലം തുറന്ന് വാക്കടയ്ക്ക മൊരികളഞ്ഞ് പാകത്തിൽ വെട്ടിനുറുക്കിയതും കൂട്ടി തളിർവെറ്റില സ്നേഹം തേച്ചുതരും വികെജിയും പ്രേംജിയും കെഎൻഡിയും ഒപ്പം മുറുക്കാനിരിക്കും ഗാന്ധിയും നെഹ്രുവും ഇഎംഎസും തിരക്കിനിടയിലും പറയാനുള്ളത് പറഞ്ഞുപോകും വി ടി വിടർന്നുചിരിച്ച് ഇരുട്ടിനെ ഭേദിക്കും ഈച്ചരവാരിയർ മകനെയും കൂട്ടിവരും അവർContinue Reading

[dropcap]ഇൻ[/dropcap]ഡ്യയിലെ പരമോന്നത നീതിപീ0ത്തിലെ ന്യായാധിപർ തമ്മിലുള്ള തർക്കവിതർക്കങ്ങൾക്ക് അടിസ്ഥാനമായ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള അവകാശം ഓരോ പൗരനുമുണ്ട്. ‘കഴ്സൺറോഡിന് സമീപമുളള ചുവന്ന കെട്ടിടം തകർന്നു വീഴും അല്ലെങ്കിൽ ജനങ്ങൾ അതു തകർക്കും’ എന്ന്‍ 37 വർഷങ്ങൾക്ക് മുമ്പ് ജസ്റ്റിസ് കൃഷ്ണ അയ്യർ പറഞ്ഞത് കെട്ടിടത്തിന്‍റെ ബലക്ഷയത്തെ കുറിച്ചല്ലെന്നും കോടതി നടപടികളിലെ കെടുകാര്യസ്ഥതയെ സംബസിച്ചാണെന്നൂം അറിയാത്തവർ ആരുണ്ട്? ലോകത്തിൽ വച്ച് ഏറ്റവും കുറച്ച് അഴിമതിക്ക് വിധേയമാവുന്ന വ്യവസ്ഥിതിയാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥContinue Reading

ഇലക്ട്രിക് ലൈനിലൊറ്റക്കമ്പിയിൽ ഇരിപ്പുറച്ചയൊരു തടിയൻ കുരുവിയതിന്റെ കൊക്കു തുറക്കുന്നു ഒരു തുമ്പി വന്നടുക്കുന്നു. അടഞ്ഞ കൊക്കിൽ മുറിഞ്ഞ തുമ്പി ഉടലിൻ ഭാരമില്ലാഞ്ഞാലിനി പറക്കുമോ അതോ മടിപിടിച്ചിരിക്കുമോ ? ഭാരത്തോടൊപ്പം നഷ്ട്ടപ്പെട്ട ഉടലില്ലാതെ തിരിച്ചു ചെന്നാൽ തുമ്പികളതിനെ തിരിച്ചറിയുമോ ? എങ്കിലുമെന്തിനാകാം ഉപേക്ഷിച്ചതാ വെയിൽചിറകുകൾ ? ആരാകാമാ തടിയൻ കുരുവി ? ഇലക്ട്രിക് ലൈനിലിരുന്ന് നഗരം കണ്ടാവാം കുരുവി ഈ വിദ്യ പഠിച്ചത്. കുട്ടികളാവാം തുമ്പിയെ വിനീതമായ കീഴ്പ്പെടൽ പഠിപ്പിച്ചത്.Continue Reading

[dropcap]തി[/dropcap]ങ്കളാഴ്ച ഉച്ചയ്ക്കാണ് ബാക്ടീരിയ എന്നെ ആദ്യം കണ്ടത്….. പ്രതികരിക്കില്ലെന്നുറപ്പുള്ളതിനാലാവാം അവനന്ന് കുറെ ഊറി ചിരിച്ചു പ്രതികരണ ശേഷിയുള്ള ഫ്ളജല്ല വീശി മനസ്സിനകത്തേക്ക് അവനൂളിയിട്ടിറങ്ങി മനസ്സിന്റെ അകത്തളങ്ങളിൽ വരാന്തയിൽ, സ്വീകരണമുറിയിൽ ചലന രേണുക്കൾ വാരിയെറിഞ്ഞു…… ഉയർന്ന ഊഷ്മാവിനെ, തളരുമെൻ ആത്മാവിനെ മറന്ന് അവ പടർന്ന് പന്തലിച്ചു കോളനികൾ തീർത്തു…….. കഴുകൻ കണ്ണുകൾ ചുറ്റും കൾച്ചറുകൾ തീർക്കുന്നത് കണ്ടെങ്കിലും ഞാൻ കണ്ടില്ലെന്ന് നടിച്ചു ഹൃദയധമനികളെ ,സിരകളെ കാർന്നെടുത്തപ്പോഴും ഞാൻ ഉറങ്ങികൊണ്ടേയിരുന്നു….. ആന്റിബയോട്ടിക്കുകൾക്കതീതമായി ബാക്ടീരിയContinue Reading

  [dropcap]ഇ[/dropcap]ളംപുല്ലിന്റെ തലപ്പത്ത് മഞ്ഞു തുള്ളിയില്‍ മഴവില്ല് വിരിയുന്നത് ആരാണ് കാണാറുള്ളത്? അത് സൂക്ഷ്മതയുള്ളവന്റെ കാഴ്ചയാണ്. മഞ്ഞുതുള്ളിയും പുല്‍ത്തലപ്പും അത് കാണുന്നുമില്ല. അവര്‍ അത് അനുഭവിക്കുകയല്ലേ? സൗഹൃദം സൂക്ഷ്മമാണ്‌. സൗഹൃദത്തിന്റെ ആഴങ്ങളില്‍ അതീവ നിശ്ചലതയുണ്ട്. നോക്കുമ്പോഴെല്ലാം നേര്‍ത്ത ഒരോളം പോലുമുണ്ടാക്കാതെ അതവിടെയുണ്ട്. എന്തിനു നോക്കണം? എപ്പോഴും നോക്കേണ്ടതില്ല. തണുപ്പിന്‍റെ മാസ്മരിക വലയം അതറിയിക്കുന്നുണ്ടല്ലോ. മറവുകളില്‍ വിടര്‍ന്നു നില്‍ക്കുന്ന പൂക്കള്‍ക്ക് ശ്വേതവര്‍ണ്ണമാണ്. ലളിതമായ ജീവിതത്തിന്റെ ഹരിതാഭയില്‍ അത് പാതിയടഞ്ഞ കണ്ണോടെ നിശബ്ദവുമാണ്.Continue Reading