June 2017 (Page 2)

സെൻസർ ബോർഡിന്റെ കടുത്ത കലാ വിരോധത്തോട് തികഞ്ഞ പുച്ഛം. നിരോധിക്കപ്പെട്ട മുന്ന് സിനിമകളും കലാലയത്തിന്റെ സക്രിയമായ ആത്മാവുള്ള സൃഷ്ടികളാണ്. മുഖ്യധാരാ അധികാരരാഷ്ടീയത്തിലേക്കുള്ള ചവിട്ടുപടിയായി മാത്രം ക്യാമ്പസ് രാഷ്ടീയം മാറിയിട്ടില്ല എന്ന് ബോധ്യപ്പെടുത്താൻ ഈ ഡോക്യുമെന്ററികളുടെ ആശയത്തോട് യോജിക്കുന്നവരും വിയോജിക്കുന്നവരും ഒരുമിച്ച് ഇരുന്ന് കണ്ട് ആശയസംവാദത്തിലേർപ്പെടുകയാണ് വേണ്ടത്. അതാണ് ശരി രാഷ്ട്രീയം. ഇന്ത്യയിലെ ആദ്യത്തെ നിയോറിയലിസ്റ്റിക് ചിത്രങ്ങളിൽ ഒന്ന് 1955 ൽ പി.രാമദാസിന്റെ നേതൃത്വത്തിൽ (ന്യൂസ് പേപ്പർ ബോയ്)  പിറവിയെടുത്തത് കേരളത്തിലെContinue Reading

  എന്റെ പൂച്ച കുടുവിനെ കഴിഞ്ഞയാഴ്ച മുതൽ കാണാതായിരിക്കുന്നു. മഴനനഞ്ഞു വന്ന് ഇറയത്തുകയറി നിലമാകെ ചെളിയാക്കിയതിനു ഞാൻ അവനെ വഴക്കുപറഞ്ഞു. ആ നിമിഷം ഇറങ്ങിപ്പോയതാണ്. ഞാൻ ഇത്രയ്ക്ക് കരുതിയില്ല. അവൻ ചുറ്റിപ്പറ്റിനടക്കാറുള്ള മുറ്റത്തെ നിഴൽപ്പടർപ്പുകൾ, അടുപ്പിൻചൂടിൽ മയങ്ങിയ ചാരക്കുഴി, രാത്രിയിൽ തിളങ്ങുന്ന കണ്ണുകളുമായി കറങ്ങിനടന്ന മച്ചകം, എല്ലാം പെട്ടെന്ന് അനാഥമായി. വീടുവിട്ടിറങ്ങുന്ന പൂച്ചകൾ ഒരുനാൾ തിരിച്ചുവരുമെന്ന് കേട്ടിട്ടുണ്ട്.. കുടൂ, നിന്നെക്കാണാത്ത വിഷമത്തിൽ അമ്മ കിടപ്പിലാണ്. വിളമ്പിവെച്ച ചോറിൻപങ്ക്‌ പുളിച്ചുപോ കുന്നു.ഇനിContinue Reading

എനിക്കു പത്തു വയസ്സുണ്ടായിരുന്നപ്പോഴത്തെ ഒരു ഞായറാഴ്ച ദിവസം ഞാനോർക്കുന്നു; കിളികൾ പാടുന്നതു കേൾക്കാൻ കാട്ടിൽ പോകാമെന്നും പറഞ്ഞ് അന്നുച്ച തിരിഞ്ഞ് ഡാഡി എന്നെ വിളിച്ചു. അമ്മയോടു യാത്ര പറഞ്ഞ് ഞങ്ങൾ വീട്ടിൽ നിന്നിറങ്ങി; അത്താഴം ശരിയാക്കാനുള്ളതുകൊണ്ട് അമ്മയ്ക്കു വരാൻ പറ്റില്ല. ഇളംചൂടുള്ള തെളിഞ്ഞ വെയിലത്ത് പ്രസരിപ്പോടെ ഞങ്ങൾ നടന്നു. ഈ കിളികളുടെ പാട്ടൊക്കെ ഞങ്ങൾക്കെന്തോ വലിയ പുതുമയോ പ്രത്യേകതയോ ആയിരുന്നുവെന്നല്ല; ഞങ്ങൾ, ഡാഡിയും ഞാനും, അതു വലിയ ഗൗരവമായി എടുത്തില്ല.Continue Reading

  മരതക വര്‍ണം നെല്‍പ്പാടങ്ങള്‍ നേരിയ മഞ്ഞു പുതച്ചിങ്ങനെ മകരമാസത്തിലൊരു പുലരി കടലിന്റെ അറ്റം ആകാശത്തിന്‍റെ ദൂരം അളന്നെടുക്കാം നാവികന്റെ പ്രതീക്ഷ ഒരു നിശ്ചല ബിംബം കാറ്റുപോലും ശൂന്യം കിണറ്റിൽ മുട്ട സൂക്ഷിക്കുന്ന പൊന്മ കാഴ്ച നഷ്ടപ്പെട്ട പച്ചക്കുതിര ദ്രവിച്ച പുൽനാമ്പുകൾ വിയർക്കുന്നു വഴിതെറ്റിയ വര്‍ഷം ചോപ്പിൽ മയിൽകൊന്ന കുന്നുകൾ കടും വേനലിന്റെ അവസാന തുടിപ്പ് വഴിയാത്രക്കാര കുടിയിറക്കം കുരുവിയും കുഞ്ഞുങ്ങളും മരം മുറിക്കുന്ന ശബ്ദം പാതി തേഞ്ഞ ചന്ദ്രൻContinue Reading

രാത്രി രണ്ടാം യാമവും നിശ്ശബ്ദം യാത്രയാകുമ്പോൾ ഉണർന്നു, എന്നിലെ പരശ്ശതം നോവുകൾ, അസ്വാസ്ഥ്യം, ഓർമ്മകൾ ഇല്ലൊരു മഞ്ഞുതുള്ളിയുതിർന്നു വീഴുന്നൊരിലയൊച്ച, ഒരു കൂമൻറെയാകുലമാം നിലയ്ക്കാത്ത മൂളൽ ഉള്ളിലെ കൂർത്ത മുള്ളുകൾ കുത്തി നോവിക്കുന്നു പാവം ഹൃദയത്തെ ഈ നിമിഷത്തിലോരോ ശ്വാസത്തിലും കേൾക്കുന്നു ഞാൻ പിറവിയിലൂറ്റം കൊണ്ടു നിലവിളിക്കുന്ന ആയിരം, കുഞ്ഞുങ്ങളെ മുഷ്ടി ചുരുട്ടി ചോര തെറിച്ചു കറുത്ത ചുണ്ടുകൾ പിളർന്നുല്ക്കടം ഘോഷിക്കുന്നവർ “മർത്ത്യനായ് ഞാൻ പിറന്നിതാ പ്രണയത്തിനായ് പിതൃത്വമേ, ചുരത്തും മാതൃത്വമേContinue Reading