March 2017 (Page 5)

  ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി, ആറായിരത്തിലധികം പേരുടെ ഹൃദയത്തില്‍ സ്നേഹബഹുമാനങ്ങളോടെ കുറിച്ചിട്ട, മായ്ക്കാനാവാത്ത ഒരു പേരാണ്. സര്‍ നിക്കളസ് വിന്‍റണിന്‍റേത്. (Sir Nicholas Winton). 1939 ‌ല്‍ നാത്‌സികളുടെ ക്രൂരപീഡനത്തിന്‍റെ കല്ത്തുറുങ്കുകളില്‍ പെടാതെ രക്ഷിക്കപ്പെട്ട 669 കുട്ടികളും അവരുടെ പിന്‍‌മുറക്കാരുമാണവര്‍. രക്ഷപ്പെട്ട കുട്ടികള്‍ മുതിര്‍ന്നപ്പോള്‍ ആ കഥ പിന്‍‌തലമുറയ്ക്കു പറഞ്ഞുകൊടുത്തിട്ടുണ്ടെങ്കിലും, 1988 ല്‍ നിക്കളസ് വിന്‍റണ്‍ എന്നയാള്‍ പുറത്തറിയപ്പെടുമ്പോളാണ്‌ തങ്ങളുടെ രക്ഷകനെ അവര്‍ തിരിച്ചറിയുന്നത്. അപ്പോഴേയ്ക്കും രക്ഷിതരില്‍ പലരും ഈContinue Reading

മദ്യവും മലയാളിയും തമ്മിലുള്ള ബന്ധത്തിന്റെ രസകരമായ ചെറു കുറിപ്പുകളുടെ സമാഹാരമാണ് മണിലാല്‍ എഴുതി ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ബാര്‍/ ബേറിയന്‍സ്.’ ഒരേസമയം ഇത് നമ്മുടെ പൊതു സമൂഹത്തിന്റെ ആസക്തികളെയും സ്വപ്നങ്ങളെയും ജീവിതാവബോധത്തെയും കാണിച്ചു തരികയും ലഹരി നല്‍കുന്ന സ്വാതന്ത്ര്യം എത്രയാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഇതിലേറെയും തൃശ്ശൂരിന്റെ കഥകളാണെന്നു പറയാം. എന്തിനെയും ഏതിനെയും നിറഞ്ഞ നര്‍മ്മത്തോടെ കാണുന്ന ഒരു തൃശ്ശൂര്‍ക്കാഴ്ച ഈ കഥകളിലുണ്ട്. മുഴുവനായോ ഭാഗികമായോ നടന്ന കഥകളും കേട്ടുകേള്‍വികളും ഇതിലുണ്ട്.Continue Reading

കപ്ലയങ്ങാട് ഭരണി കഴിഞ്ഞിട്ട് രണ്ട് ദിവസങ്ങളായി. താലം, വേല, ഭരണി, പിരിച്ചൽ എന്നിങ്ങനെ കുംഭമാസത്തിലെ അശ്വതി, ഭരണി, കാർത്തിക നാളുകളിലായി കൊണ്ടാടുന്ന വടക്കേക്കാട്/കൊച്ചന്നൂർ ദേശത്തെ മഹോത്‌സവം. പതിനെട്ടരക്കാവുകളിൽ ഒന്ന്. വിളിച്ചാൽ വിളിപ്പുറത്താണ് കപ്ലങ്ങയാട്ടമ്മ എന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തിയ സാക്ഷാൽ ഭഗവതിയാണ് പ്രതിഷ്ഠ. ശാരീരിക അസ്വസ്ഥതകൾ മൂലവും, മക്കളുടെ ക്ലാസ്സ്‌ മുടക്കേണ്ടെന്നു കരുതിയും ഇപ്രാവശ്യം ഭരണിക്ക് പോകേണ്ട എന്ന വിചാരത്തിലായിരുന്നു വേല നാളിൽ ഉച്ച വരെയും. പെട്ടെന്നാണ് ഉത്സവനാളുകളുടെ ഓർമകൾ മനസ്സിൽContinue Reading

    ഉണക്കമരം എന്നു ചുണ്ടു കോട്ടി മഴ മേലോട്ടാണു പെയ്തത്. കണ്ണീരു വാർത്തതു വാറ്റി വാറ്റി ഉപ്പളവു കുറച്ച് ഞാനെന്റെ ഞരമ്പായ ഞരമ്പൊക്കെ തുളുമ്പും വരെ നിറച്ചു വെച്ചു. കല്ലുകൊത്തുകാരിയെപ്പോലെ വെയിലത്തു കുനിഞ്ഞിരുന്ന് തളിർക്ക്, തളിർക്കെന്ന താളത്തിൽ ഞാനെന്റെ ചില്ലകൾ കൊത്തി തളിരിനു തല നീട്ടാൻ വഴിയൊരുക്കി. ദാ…. നോക്ക് ഇല പച്ചകുത്തി പൂവു പൊട്ടു തൊട്ട് കായ് കണ്ണെഴുതി ചില്ല കൂടുകെട്ടി എല്ലാം കണ്ട മാനത്തു നോക്കിContinue Reading

  രാത്രി ഉണർന്നി- രിക്കുമ്പോള്‍ കേള്‍ക്കാം ഇരുട്ട് പെയ്യുന്നത്​,​ പക്ഷികളുറങ്ങുന്നത്​,​ ഭാരതം നാരികളെ കശാപ്പ് ചെയ്യുന്നത്…! മരത്തണലില്‍ ഇളവേല്‍ക്കുമ്പോള്‍ കേള്‍ക്കാം വേരുകള്‍ വെള്ളം കോരുന്നത്​,​ ഇലകള്‍ ആഹാരം പാകം ചെയ്യുന്നത്​,​ ജീവന്റെ പരസ്യവാചകമാകാന്‍ മരം എഴുതി- വായിക്കുന്ന സത്യവാങ്മൂലം…! നിന്നെ ഓർമ്മിക്കുമ്പോള്‍ കേള്‍ക്കാം പൂക്കള്‍​ ​ചിരിക്കുന്നത്​,​ മിന്നാമിന്നികള്‍​ ​കവിത മൂളുന്നത്​,​ മഴയും കാടും കാട്ടാറും ഉടമ്പടികളില്‍ മല്‍സരിച്ചൊപ്പു വയ്ക്കുന്നത്…! കവിതയെഴുതുമ്പോള്‍ കേള്‍ക്കാം കാലം കീറിപ്പറിയുന്നത്​,​ ഗ്രഹങ്ങള്‍ക്ക് ഭ്രാന്തുപിടിക്കുന്നത്​,​ ഭൂമി അപ്പൂപ്പന്താടിപോലെContinue Reading