രഹ്ന താലിബ്

കപ്ലയങ്ങാട് ഭരണി കഴിഞ്ഞിട്ട് രണ്ട് ദിവസങ്ങളായി. താലം, വേല, ഭരണി, പിരിച്ചൽ എന്നിങ്ങനെ കുംഭമാസത്തിലെ അശ്വതി, ഭരണി, കാർത്തിക നാളുകളിലായി കൊണ്ടാടുന്ന വടക്കേക്കാട്/കൊച്ചന്നൂർ ദേശത്തെ മഹോത്‌സവം. പതിനെട്ടരക്കാവുകളിൽ ഒന്ന്. വിളിച്ചാൽ വിളിപ്പുറത്താണ് കപ്ലങ്ങയാട്ടമ്മ എന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തിയ സാക്ഷാൽ ഭഗവതിയാണ് പ്രതിഷ്ഠ. ശാരീരിക അസ്വസ്ഥതകൾ മൂലവും, മക്കളുടെ ക്ലാസ്സ്‌ മുടക്കേണ്ടെന്നു കരുതിയും ഇപ്രാവശ്യം ഭരണിക്ക് പോകേണ്ട എന്ന വിചാരത്തിലായിരുന്നു വേല നാളിൽ ഉച്ച വരെയും. പെട്ടെന്നാണ് ഉത്സവനാളുകളുടെ ഓർമകൾ മനസ്സിൽContinue Reading

ഇന്ന് ഹർത്താലാണ്. ആനകളും വെടിക്കെട്ടുമില്ലാതെ ഞങ്ങൾക്ക് ഉത്സവങ്ങൾ നടത്താനാവില്ല എന്ന് ഉത്‌ഘോഷിച്ചുകൊണ്ട് സാംസ്കാരികതലസ്ഥാനത്തെ ഉത്സവപ്രേമികൾ നടത്തുന്ന ഹർത്താൽ. വലിയ ദുരന്തങ്ങളിൽ പോലും കണ്ണ് തുറക്കാനാവാതെ, തങ്ങളുടെ അഹന്തയും സ്വാർത്ഥതയും ആനകളോടുള്ള കപടസ്നേഹവും മുറുകെപിടിക്കുന്നവരുടെ ഹർത്താൽ. എന്തായാലും ഞാനിന്നെനിക്കേറ്റവും ഇഷ്ടമുള്ള ഒരു പണിക്കിറങ്ങിയിരിക്കുകയാണ്. എല്ലാറ്റിലും അടുക്കും ചിട്ടയും വേണമെന്ന് വാശിയുള്ള ഒരാളുടെ കൂടെ അത്ര അടുക്കും ചിട്ടയും ഒന്നിലും വേണ്ട എന്ന് കരുതുന്ന ഒരാളുടെ ജീവിതം ശ്രമകരമാണ്. ചിട്ടക്കാരൻ അടുത്ത് തന്നെContinue Reading