പൂമുഖം മണ്ണിര ലോക കാക്കദിനം

ലോക കാക്കദിനം

 

ന്ന് ലോക കാക്കദിനം . പക്ഷികളായ് പോലും ഞങ്ങളെയാരും പരിഗണിക്കാറില്ല ഇപ്പോൾ. വഴക്കയ്യിലിരുന്നു വിരുന്ന് വിളിച്ച കാലമൊക്കെ പോയ്മറഞ്ഞു . പണ്ടൊക്കെ അടുക്കളപ്പുറത്തോ അല ക്കുകല്ലിന്റെ ചുവട്ടിലോ ഒക്കെ അമ്മമാരോടെങ്കിലും വിശേഷം ചോദിച്ചു ഓരോന്ന് കുറുകി പ്പറഞ്ഞിരിക്കാമായിരുന്നു. പാത്രം കഴുകുമ്പോൾ അവർ സ്നേഹത്തോടെ എറിഞ്ഞുതന്ന വറ്റുകൾ എത്ര രുചികരമായിരുന്നു. ഇടയ്ക്കു കിട്ടുന്ന മീന്മുള്ളുകൾക്കു പോലും രുചിയേറിയിരുന്നു . ഇപ്പോൾ ബാക്കിയാവുന്ന ചോറിൻ വറ്റുകളും ഇറച്ചികഷ്ണങ്ങളുമൊക്കെ ആളുകൾ പ്ലാസ്റ്റിക് കൂടിൽ വരിഞ്ഞുകെട്ടി എറിയുന്നു . ഒന്നും കഴിക്കാൻ പോലും കിട്ടില്ല. കല്ലെറിഞ്ഞോടിക്കുവാൻ കൈകളേറെയുണ്ടുതാനും. ചെന്നിരിക്കാൻ മുറ്റത്തു ചില്ല വിരിച്ച മരങ്ങളെവിടെ ??… ബലിയിടുമ്പോൾ മാത്രം കൈകൊട്ടിവിളിക്കും .. സ്നേഹം കൊണ്ടല്ല, ഒരു ചടങ്ങിനുവേണ്ടി മാത്രം .ഇപ്പോൾ ഞങ്ങൾ അതത്ര ശ്രദ്ധിക്കാറില്ല. ആത്മാവുകളെ എന്തിനു പഴിചാരണം . എങ്കിലും ചിലപ്പോൾ വിശപ്പു സഹിയാതെ ഞങ്ങളിൽ ചിലർ ആ കൈകൊട്ടൽ കേട്ടു പറന്നിറങ്ങും ..എ ന്ത്‌ചെയ്യാം ഒരു കാകജന്മം ജീവിച്ചുതീർക്കണ്ടേ. . രാത്രിയുടെ തുണ്ടുകൾ പോലെ ഇങ്ങനെ വെയിലത്തു പറന്നു പറന്നു.

Comments
Print Friendly, PDF & Email

You may also like