മണ്ണിര

  പണ്ടത്തെ ഞങ്ങളുടെ തറവാട് കുടപ്പനയോല കൊണ്ട് കെട്ടി മേഞ്ഞ ഒരു ചെറിയ വീടായിരുന്നു. തഴച്ചു വളർന്ന ഒരു കാട് പോലെ വലിയ പറമ്പ് വീടിനെ പൊതിഞ്ഞു നിന്നു. പറമ്പിന്റെ ചില തട്ടുകളിൽ മുത്തശ്ശൻ നട്ട് പിടിപ്പിച്ച കപ്പയും കാച്ചിലും ചേമ്പും ചേനയുമെല്ലാം തല ഉയർത്തി നിന്നു.കീരിയും ഉപ്പനും ഉടുമ്പും എലിയും കാട്ടുമുയലും പാമ്പുകളും അനേകം പക്ഷികളും പറമ്പിൽ, സ്വന്തം ഇടങ്ങൾ കണ്ടെത്തി ജീവിച്ചു. മുത്തശ്ശൻ അവയെ സ്വന്തം മക്കളെപ്പോലെContinue Reading

പുഴയിലേക്ക് മഴ ചാഞ്ഞിറങ്ങുന്നത് ഒരു പ്രിയഗാനത്തിന്‍റെ ആലാപനം പോലെ മനോഹരമായ അനുഭവമാണ്. നമ്മളല്ലാതെ മറ്റാരും അപ്പോൾ പുഴയരികിൽ ഉണ്ടാകരുത്. തണുത്ത കാറ്റത്ത് കുട പറക്കാൻ പോകും . പെട്ടെന്ന് മഴയെ പിന്നിലാക്കി പക്ഷികളുടെ ഒരു കൂട്ടം പറന്നകലും. മഴ ജലപ്പരപ്പിലേയ്ക്ക് മണൽത്തരികൾ വാരിയെറിഞ്ഞതുപോലെ ഏറിയും കുറഞ്ഞും പെയ്‌തലയ്ക്കും. നമ്മൾ ഓർമ്മകളുടെ പുഴയിരമ്പങ്ങളിലൂടെ അകലേക്ക്‌ ഒറ്റയ്ക്ക് നടന്നുപോകും . ഇലക്കുട ചൂടി നടന്നു നടന്നു നനഞ്ഞുതീർത്ത പെരുമഴക്കാലങ്ങളെ ഒരിക്കൽക്കൂടി ഓടിച്ചെന്നു കെട്ടിപ്പുണരുംContinue Reading

  എന്റെ പൂച്ച കുടുവിനെ കഴിഞ്ഞയാഴ്ച മുതൽ കാണാതായിരിക്കുന്നു. മഴനനഞ്ഞു വന്ന് ഇറയത്തുകയറി നിലമാകെ ചെളിയാക്കിയതിനു ഞാൻ അവനെ വഴക്കുപറഞ്ഞു. ആ നിമിഷം ഇറങ്ങിപ്പോയതാണ്. ഞാൻ ഇത്രയ്ക്ക് കരുതിയില്ല. അവൻ ചുറ്റിപ്പറ്റിനടക്കാറുള്ള മുറ്റത്തെ നിഴൽപ്പടർപ്പുകൾ, അടുപ്പിൻചൂടിൽ മയങ്ങിയ ചാരക്കുഴി, രാത്രിയിൽ തിളങ്ങുന്ന കണ്ണുകളുമായി കറങ്ങിനടന്ന മച്ചകം, എല്ലാം പെട്ടെന്ന് അനാഥമായി. വീടുവിട്ടിറങ്ങുന്ന പൂച്ചകൾ ഒരുനാൾ തിരിച്ചുവരുമെന്ന് കേട്ടിട്ടുണ്ട്.. കുടൂ, നിന്നെക്കാണാത്ത വിഷമത്തിൽ അമ്മ കിടപ്പിലാണ്. വിളമ്പിവെച്ച ചോറിൻപങ്ക്‌ പുളിച്ചുപോ കുന്നു.ഇനിContinue Reading

  ജയൻ പോയ്മറഞ്ഞ എൺപതുകളിലെ ആ ദിവസങ്ങളിൽ മൂന്നാം ക്ലാസ്സുകാരനായ ഞാൻ പാമ്പാക്കുടയിലെ ഒരു ചിറയുടെ കരയിലിരുന്നു ചങ്കുപൊട്ടി കരഞ്ഞു.ചിറയിലെ വെള്ളത്തിൽ ഒരു വലിയ മീൻ എന്നെ നോക്കി ചിറകു തുഴഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.. ഇന്ന് നീയെന്നെ പിടിക്കാൻ നോക്കുന്നില്ലേ എന്ന ഭാവത്തോടെ . ഞാനന്ന് പനങ്കണയിൽ കെട്ടിയ എന്റെ ചൂണ്ട കൊണ്ടുവന്നിരുന്നില്ല. ജയന്റെ മരണം എന്നെ ജീവിതത്തെപ്പറ്റി മാറിചിന്തിക്കുവാൻ പഠിപ്പിച്ചു . എനിക്ക് ഇനി ജയനില്ലാത്ത ലോകത്ത് എങ്ങനെ കഴിഞ്ഞുകൂടുംContinue Reading

  ഇന്ന് ലോക കാക്കദിനം . പക്ഷികളായ് പോലും ഞങ്ങളെയാരും പരിഗണിക്കാറില്ല ഇപ്പോൾ. വഴക്കയ്യിലിരുന്നു വിരുന്ന് വിളിച്ച കാലമൊക്കെ പോയ്മറഞ്ഞു . പണ്ടൊക്കെ അടുക്കളപ്പുറത്തോ അല ക്കുകല്ലിന്റെ ചുവട്ടിലോ ഒക്കെ അമ്മമാരോടെങ്കിലും വിശേഷം ചോദിച്ചു ഓരോന്ന് കുറുകി പ്പറഞ്ഞിരിക്കാമായിരുന്നു. പാത്രം കഴുകുമ്പോൾ അവർ സ്നേഹത്തോടെ എറിഞ്ഞുതന്ന വറ്റുകൾ എത്ര രുചികരമായിരുന്നു. ഇടയ്ക്കു കിട്ടുന്ന മീന്മുള്ളുകൾക്കു പോലും രുചിയേറിയിരുന്നു . ഇപ്പോൾ ബാക്കിയാവുന്ന ചോറിൻ വറ്റുകളും ഇറച്ചികഷ്ണങ്ങളുമൊക്കെ ആളുകൾ പ്ലാസ്റ്റിക് കൂടിൽContinue Reading