April 2016 (Page 3)

സിത്താര്‍ മാന്ത്രികന്‍ രവിശങ്കറിന്റെ ഭാര്യയും, അലാദ്ദീന്‍ ഖാന്റെ മകളുമായ അന്നപൂര്‍ണ്ണ ദേവിയെ കുറിച്ച്, ചരിത്രത്തിന്റെ അരികുകളിലേക്ക് പോയ ആ സംഗീതോപാസികയെ കുറിച്ച് രാജലക്ഷ്മി ലളിതാംബിക എഴുതുന്നു.   [dropcap]സം[/dropcap]ഗീതവിദുഷിയായ അന്നപൂർണ്ണാദേവിയുടെ എഴുതപ്പെട്ട ഏക ജീവചരിത്രം സോപൻ കുമാർ ബന്ദോപാദ്ധ്യായയുടെ Unheard Melody അഥവാ ‘കേൾക്കാതെ പോയ ഗീതങ്ങൾ’ ആണ്.അന്നപൂർണ്ണ എന്ന സംഗീതോപാസകയെ കേട്ടിട്ടുള്ളവർ കുറവാണ്. എന്നാൽ അവരോടൊപ്പം ഞാനിവിടെ പരാമർശിക്കുന്ന സംഗീതപ്രതിഭകളെ കേൾക്കാത്തവരും വളരെ കുറവായിരിക്കും. മെയ്ഹർഖരാനയെ ലോകത്തിനു മുന്നിലെത്തിച്ചContinue Reading

[dropcap]കൃ[/dropcap]ത്യമായി ഓര്‍ക്കുന്നില്ല, ഏതാണ്ട് 11-ാം വയസ്സില്‍ ലീലട്ടീച്ചറിന്‍റെ സാമൂഹ്യപാഠം ക്ലാസില്‍ ചാന്നാര്‍ കലാപം പഠിക്കുമ്പൊഴാണ് ഈ ചോദ്യം ഞാന്‍ ആദ്യമായി ചോദിച്ചിട്ടുണ്ടാവുക. രജനി, സുമിത്ര, ഷൈനി അന്ന് ക്ലാസില്‍ മുലവളര്‍ന്നിരുന്ന മൂന്ന് പെണ്ണുങ്ങള്‍ അവരായിരുന്നു. അവരുടെ അട്ടഹാസമായിത്തീര്‍ന്ന പൊട്ടിച്ചിരിയില്‍ എന്‍റെ ചോദ്യം മുങ്ങിപ്പോയി. മാറിനെക്കുറിച്ചുളള പഴക്കം ചെന്ന ഓര്‍മ്മകളിലെല്ലാം ഇത്തരം നേരംകെട്ട അട്ടഹാസങ്ങള്‍ എന്നെ പിന്തുടര്‍ന്നു. എന്‍റെ ക്രമം തെറ്റിയ ഓര്‍മ്മകളില്‍ മാറ് നിവര്‍ത്തിയ ആണുങ്ങള്‍ ആണത്തത്തിന്‍റെ അടയാളമായിരുന്നു. പണ്ടൊക്കെContinue Reading

[dropcap]വാ[/dropcap]ട്ടന്‍സില്‍ നിന്ന്   ലിക്സ്റ്റിന്റൈന്‍ എന്ന രാജ്യത്തിന്‍റെ തലസ്ഥാനമായ വദൂസിലേക്ക് ഏകദേശം ഇരുനൂറ് കിലോമീറ്റര്‍ യാത്ര ചെയ്യണം. ദീര്‍ഘങ്ങളായ ടണലുകള്‍ നിരവധി. റോഡിനിരുവശവും കുന്നുകളും മലകളും പച്ചപ്പുകളും തടാകങ്ങളും. ഉറക്കക്ഷീണത്തിലാണ് ഏറെക്കുറെ എല്ലാവരും. ഞാനും പാര്‍ത്ഥനും ആണ് കൂട്ടത്തിലെ കള്ളുകുടിയന്മാര്‍. ഞങ്ങള്‍ വെനീസില്‍ വച്ചു കിട്ടിയ വീഞ്ഞ് അകത്താക്കി തമാശകള്‍ പറഞ്ഞ്, ആസ്വദിച്ച്, യാത്ര ചെയ്യുന്നു. മറ്റുള്ളവര്‍ മിക്കവാറും ഉറക്കത്തില്‍. കുട്ടികള്‍ ആകട്ടെ പിന്നിലെ സീറ്റുകളില്‍ കളിയും തമാശയും. നഗരങ്ങളെ കുറിച്ചുംContinue Reading

തുള വീണു കീറിയ നരച്ച ആകാശം മടുപ്പോടെ ഭൂമിയോടു പറഞ്ഞു “എനിക്കിനി നിന്നെ പുതപ്പിച്ചു സംരക്ഷിക്കാനാവില്ല” വിശറിക്കൈ അനക്കാനാവാതെ കാറ്റ് മാറിനിന്നു “നിന്‍റെ വിയര്‍പ്പാറ്റാന്‍ എന്നെക്കൊണ്ടാവുന്നില്ലല്ലോ” എന്ന പരിതാപവുമായി കത്തുന്ന സൂര്യന്‍ ഉഷ്ണ ജ്വാലകളാല്‍ തൃഷ്ണയെറിഞ്ഞു തപിപ്പിച്ചു കൊണ്ടേയിരുന്നു. പാവം ഭൂമിയാവട്ടെ, പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ, പ്രതീക്ഷകളെ ഉള്‍ത്താപത്തിന്‍റെ നെരിപ്പോടിലിട്ടു തിളക്കി, സ്വര്‍ണപ്പൂക്കളാക്കി കണിയൊരുക്കി കൊന്നയില്‍ പൂത്തുനിന്നു. വേപുഥയുടെ നിശ്വാസങ്ങള്‍ പക്ഷിപ്പാട്ടാക്കി “വിത്തും കൈക്കോട്ടും ”   മൂളി ഉത്സാഹത്തിന്‍റെ വിത്തെറിഞ്ഞു. ആര്‍ത്തലച്ച്Continue Reading

പാലക്കാട് വിക്ടോറിയ കോളേജിലെ പ്രധാനാദ്ധ്യാപികയുടെ യാത്രയയപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിവാദമാക്കപ്പെട്ട തന്റെ പ്രസ്താവനയ്ക്ക് വിശദീകരണവുമായി എം.എ.ബേബി   [dropcap]ഇ[/dropcap]ന്ത്യയിലിന്ന് ഫാഷിസത്തിനെതിരെ ഏറ്റവും ശക്തമായ പ്രസ്ഥാനം ഉണ്ടായിവരുന്നത് നമ്മുടെ കാമ്പസുകളിലാണ്. അത് ജെഎന് യുവിലോ ഹൈദ്രാബാദ് കേന്ദ്ര സര്വകലാശാലയിലോ മാത്രമല്ല. പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും അലഹബാദ് സര്‍വകലാശാലയിലും ജാദവ്പൂര്‍ സര്‍വകലാശാലയിലും ചെന്നൈ ഐഐടിയിലും മാത്രവുമല്ല. ഇന്ത്യയെങ്ങും അത് പടരുകയാണ്. ഈ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ ഒരു സവിശേഷത വിപുലമായ വിദ്യാര്‍ത്ഥി ഐക്യമാണ്. സംഘടനകള്‍ക്കുംContinue Reading