April 2016 (Page 2)

[dropcap]ഒ[/dropcap]രേ സമയം പാടലനിറത്തിലുള്ള മേലാപ്പും പരവതാനിയുമായി  നവംബറില്‍ സിഡ്നിയെ സ്വപ്നം പോലെ കൊണ്ടുനടന്ന ജക്കരന്ത മരങ്ങള്‍ പുത്തന്‍ പച്ചയുമായി ഗ്രീഷ്മത്തിലേയ്ക്ക് കടന്നിരുന്നു. മുപ്പത്തൊമ്പത് ഡിഗ്രിയിലേയ്ക്കും നാല്‍പ്പത്തൊന്നു ഡിഗ്രിയിലേയ്ക്കും ഒന്നെത്തിനോക്കി, മടങ്ങി ശരാശരി ചൂട് ഇരുപതുകളില്‍ തന്നെ തട്ടിയും തടഞ്ഞും തുടര്‍ന്നു. അപ്പോഴും, ഇടവിട്ട്, കൊടുങ്കാറ്റും ഇടിയും മഴയും കാലാവസ്ഥാപ്രവചനങ്ങളായി വന്നു- പ്രകൃതി, അവയെ, ഫലത്തില്‍ ചാറ്റല്‍ മഴകളില്‍ അവസാനിപ്പിച്ചു.- പ്രവൃത്തിദിവസങ്ങളിലും ഒരു സുഖവാസകേന്ദ്രത്തിന്‍റെ അനായാസത അനുഭവപ്പെടുന്ന നഗരാന്തരീക്ഷത്തില്‍, ക്രിസ്മസും പുതുവര്‍ഷവുംContinue Reading

സമകാലികമലയാളം വാരികയിൽ പൊരിവെയിലത്തൊരു തീത്തുമ്പി എന്ന തലക്കെട്ടിൽ സരിതാ നായരെ കഴിഞ്ഞ നൂറ്റാണ്ടിലെ കേരളം കണ്ട ഏറ്റവും വലിയ ഫെമിനിസ്റ്റും സരിതയുടെ പോരാട്ടങ്ങളെ ഏറ്റവും വലിയ സ്ത്രീമുന്നേറ്റവുമായി ചിത്രീകരിച്ച് പ്രശസ്ത എഴുത്തുകാരി ശാരദക്കുട്ടി എഴുതിയ ലേഖനത്തിനൊരു വിയോജനക്കുറിപ്പ്.   വ്യാജ കമ്പനി സ്ഥാപിച്ചു പൌരന്മാരിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും തട്ടിപ്പാണെ ന്ന ഉത്തമ ബോധ്യത്തോടെ പണം ശേഖരിച്ചു കബളിപ്പിച്ചു എന്നതാണ് സരിതയുടെ പേരിലുള്ള കുറ്റം. അങ്ങനെയുള്ള ഒരു വ്യക്തി സംരംഭകContinue Reading

[dropcap]ഒ[/dropcap]ഴിവുദിവസത്തിന്റെ ആഘോഷങ്ങളാണ് മലയാളിയുടെ ഏറ്റവും വലിയ അരാഷ്ട്രീയ കണ്ടുപിടുത്തം എന്ന് എനിക്ക് പലവട്ടം തോന്നിയിട്ടുണ്ട്. (മലയാളി എന്നതിന്റെ മറ്റൊരു പേര് “ഒരേ സമയം അരാഷ്ട്രീയതയുടെ ഇരയും വെടിവെപ്പുകാരനും” എന്നും ഞാന്‍ കണ്ടുപിടിച്ചിട്ടുണ്ട്. പക്ഷേ അതിനു പ്രയോഗിക്കാവുന്ന ഒറ്റവാക്ക് ഇതുവരെ കിട്ടിയിട്ടില്ല). നാടകപ്രവര്‍ത്തനം, സിനിമകാണല്‍, സാംസ്കാരിക പ്രവര്‍ത്തനം, രാഷ്ട്രീയ പ്രവര്‍ത്തനം, പുരോഗമന പ്രകടനം, പ്രതിഷേധ പ്രകടനം എന്നിങ്ങനെ ഒട്ടനവധി കളികള്‍ നാം കണ്ടുപിടിക്കയും ഏതാണ്ട് ഓണാഘോഷം പോലെത്തന്നെ കൊണ്ടാടുകയും ചെയ്യുന്നുണ്ട്. എന്നാല്‍Continue Reading