Travel (Page 18)

മേഡ്‌സിഫേമയിൽ നിന്ന് കൊഹിമ യിലേക്കുള്ള വഴിയിൽ പലയിടങ്ങളിലും പട്ടാളയൂണിഫോം ഇട്ട ആൺ-പെൺ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു . വളവു തിരിവുകളിൽ കയ്യിൽ തോക്കുമായി കാത്തു നിന്നു മടുത്തിട്ടാവണം ചിലർ വഴിയരികിലെ പുല്ലിലും കല്ലിന്മു കളിലും ഒക്കെ വിശ്രമിക്കുന്നു. കൊഹിമയിൽ എത്തിയപ്പോൾ തന്നെ ആറ്റൻജുംബ ലെംടൂർ എന്ന സ്ത്രീയും കുടുംബവും നടത്തുന്ന ഹോട്ടലിൽ മുറിയെടുത്തു. ഉച്ചയ്ക്ക് പോലും തണുത്തുവിറയ്ക്കുന്നു. രാത്രി കുന്നിൻ നെറുകയിൽ മഞ്ഞ് നിറഞ്ഞു. ഉറങ്ങാൻ കിടന്നപ്പോൾ ബനിയനും രണ്ടാംContinue Reading

എന്റെ ഇപ്പോഴത്തെ പേര് ലാ ഗ്രാൻഡെ ഹെർമിൻ എന്നാണ്. ഈ പേരിലാണ് ഞാനിപ്പോൾ അറിയപ്പെടുന്നത്. എന്റെ ശരിക്കും പേര് വേറെയായിരുന്നു. അതേപ്പറ്റി ഞാൻ വഴിയെ പറയാം ട്ടോ. ഇപ്പോൾ ഞാനുള്ളത് ഒന്റാരിയോ തടാകത്തിന്റെ പടിഞ്ഞാറൻ തീരത്തുള്ള ജോർഡൻ തുറമുഖത്താണ്. അവിടെ ഉപേക്ഷിക്കപ്പെട്ട, നശിക്കപ്പെട്ട നിലയിലുള്ള എന്നെ നിങ്ങൾക്കു കാണാം. ‘കടൽക്കൊള്ളക്കാരുടെ കപ്പൽ’, ‘പ്രേതക്കപ്പൽ’ എന്നൊക്കെയാണ് ഇന്നെല്ലാവരും എന്നെ വിളിക്കുന്നത്. അതു കേൾക്കുമ്പോൾ എനിക്കു വല്ലാതെ സങ്കടം വരും ന്നേ !Continue Reading

നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട്ടിൽ ജനിച്ചു വളർന്ന എനിക്ക് നന്നായി നീന്താൻ അറിയാത്തതിലുള്ള വിഷമം നേരത്തേ തന്നെ തോന്നി തുടങ്ങിയിരുന്നെങ്കിലും ആസ്ത്രേലിയയിൽ എത്തിയ ശേഷം അതിന്റെ തീവ്രത അതി കഠിനമായി. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന സമുദ്രതീരങ്ങൾ, എണ്ണിയാൽ തീരാത്ത വിധം അനേകം സുരക്ഷിതമായ ആയ ബീച്ചുകൾ, അതിൽ വസ്ത്രം ധരിച്ചവർക്കും അല്ലാത്തവർക്കും പ്രത്യേക ഇടങ്ങൾ, സർഫേഴ്സിനായുള്ള പ്രത്യേക സൗകര്യങ്ങൾ, സ്വിമ്മിംഗ് പൂളുകൾ, പുഴകൾ അങ്ങനെ നീന്താനും ഉല്ലാസത്തിനും അനവധി, നിരവധി അവസരങ്ങൾ.ഇവയെല്ലാംContinue Reading

നദികളുടെ പ്രണയപ്രകൃതികള്‍ നദികള്‍ മണ്ണിനെ ചുംബിക്കുമ്പോള്‍ മാരിവില്ലുകള്‍ പൂത്തിറങ്ങുന്നു. പ്രണയത്തിന്‍റെ ഓരോ തുള്ളിയും മണ്ണിനോടെന്താകും പറഞ്ഞിട്ടുണ്ടാവുക. ചമ്പാരൻ സീതാമാഡി മധുബനി സുപ്പോൾ അരാരിയ കിഷൻഗഞ്ജ്. നേപ്പാളിന്‍റെ സ്നേഹസ്പർശം. അതിന്കീഴെ മുസഫർപൂർ ദർഭംഗ സഹർസ മധേപുര പൂർണിയ കതിഹാർ. നദികളെ മരുമകളായി കാണുന്നയിടങ്ങൾ. പിന്നീട് ഇതിനെയെല്ലാം ആവാഹിക്കുന്ന ഗംഗയോട് ചേർന്ന് സിവാൻ സരൺ വൈശാലി സമസ്തിപൂർ ബേഗുസരായി ഖഗാഡിയ മുംഗേർ. നദികളുടെ ജീവിതം ബീഹാറിന്‍റെയും ജീവിതമാണ്. ഹിമാലയത്തിന്‍റെ മടിത്തട്ടില്‍ ജനിക്കുന്ന ഭൂമിയുടെContinue Reading

മണ്ണിനെ പ്രണയിച്ച നദികൾ നദികൾ കുതിച്ചുപായുന്ന മത്സ്യങ്ങളെപ്പോലെയാണ്. ഗ്രാമങ്ങളെ വളഞ്ഞ് കൂട്ടിപ്പിടിച്ച് അവിടത്തെ അലങ്കാരമായി ഗ്രാമീണരുടെ അഹങ്കാരമായി ഈ നദികളൊഴുകുന്നു. ബീഹാറിൽ പുഴകളുടെ യാത്രകൾ വിവിധ കാലങ്ങളിൽ വിവിധ നിറങ്ങളിലാണ്. തണുപ്പേറുന്ന നവംബർ മുതൽ നിഗൂഢമായ മൂടൽമഞ്ഞിന്‍റെ പുതപ്പിൽ ചില്ലിൻ കൂട്ടിലെന്നോണം നിശബ്ദമായി ബുദ്ധന്റെ കണ്ണ് പോലെ ശാന്തമായി ചലനമില്ലാതെ നിദ്രകൊള്ളുന്നവൾ. വസന്തത്തിന്‍റെ മാർച്ച് മാസങ്ങളാകട്ടെ പൂക്കളുടെയും ചെടികളുടെയും കിളികളുടെയും പ്രണയത്തിന്‍റെയും കലമ്പലാണ്. ചൂട് കൂടിവരുന്ന മെയ് ജൂൺ മാസങ്ങളിൽContinue Reading