ഇന്ദുചൂഡൻ കിഴക്കേടം

മലയാളത്തിലെ പ്രശസ്ത കഥാകൃത്ത്. ഫെഡറല്‍ ബാങ്ക് മുന്‍ ഉദ്യോഗസ്ഥന്‍. പ്രാവുകളുടെ ഫ്രെഡ്ഡി, സത്യമംഗലം, കടല്‍ വീട്, ഭൂമി മുറിച്ചൊരു വാതില്‍ എന്നിവ കഥാസമാഹാരങ്ങളില്‍ ചിലത്. നോവെല്‍ : എതിരടയാളത്തിന്‍റെ ആത്മകഥ. സ്വദേശം : പെരുമ്പാവൂരിനടുത്ത് കോടനാട്.

മേഡ്‌സിഫേമയിൽ നിന്ന് കൊഹിമ യിലേക്കുള്ള വഴിയിൽ പലയിടങ്ങളിലും പട്ടാളയൂണിഫോം ഇട്ട ആൺ-പെൺ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു . വളവു തിരിവുകളിൽ കയ്യിൽ തോക്കുമായി കാത്തു നിന്നു മടുത്തിട്ടാവണം ചിലർ വഴിയരികിലെ പുല്ലിലും കല്ലിന്മു കളിലും ഒക്കെ വിശ്രമിക്കുന്നു. കൊഹിമയിൽ എത്തിയപ്പോൾ തന്നെ ആറ്റൻജുംബ ലെംടൂർ എന്ന സ്ത്രീയും കുടുംബവും നടത്തുന്ന ഹോട്ടലിൽ മുറിയെടുത്തു. ഉച്ചയ്ക്ക് പോലും തണുത്തുവിറയ്ക്കുന്നു. രാത്രി കുന്നിൻ നെറുകയിൽ മഞ്ഞ് നിറഞ്ഞു. ഉറങ്ങാൻ കിടന്നപ്പോൾ ബനിയനും രണ്ടാംContinue Reading