യാത്ര (Page 5)

ബെൻ യൂസുഫ് മദ്രസയും മരാക്കെഷ് മ്യൂസിയവും മരാക്കെഷിലെ മദീനയിലുള്ള ബെൻ യൂസഫ് പള്ളിയുടെ സമീപത്ത് തന്നെയാണ് ഇതേ പേരിലുള്ള മദ്രസയും. മദ്രസ എന്നാൽ അറബി ഭാഷയിൽ, മതപരമോ അല്ലാത്തതോ ആയ വിദ്യാഭ്യാസസ്ഥാപനമെന്നേ അർത്ഥമുള്ളു പതിനാലാം നൂറ്റാണ്ടിൽ ഈ നാട് ഭരിച്ചിരുന്ന കാരുണ്യവാനും ദാനശീലനുമായിരുന്ന സുൽത്താൻ അബു ഹസൻ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ഫെസ്, താസാ, മക്ക്നസ്, മരാക്കെഷ് എന്നിവിടങ്ങളിൽ മതവിദ്യാഭ്യാസ കോളേജുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ഇതിൻറെ ഭാഗമായാണ് ബെൻ യൂസഫ് മദ്രസContinue Reading

സൂക്കുകൾ   അതിരാവിലെ തന്നെ കിളികളുടെ കലപില കേട്ടാണ് ഉണർന്നത്. കെട്ടിടത്തിൻ്റെ മുകൾത്തട്ടിൽ ഉള്ള പൂന്തോട്ടത്തിലെ ചെടികളിലും മരങ്ങളിലും കിളികൾക്ക് കൂട് വച്ചിട്ടുണ്ട്. അവയുടെ ശബ്ദമാണ് അലാറം പോലെ ഞങ്ങളെ ഉണർത്തിയത്. ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോൾ ഇത് ശീലമായി. ഞങ്ങൾ വേഗം തയ്യാറായി താഴേക്ക് പോയി. അവിടെയുള്ള നടുമുറ്റത്താണ് പ്രാതൽ വിളമ്പുന്നത്. തൊട്ടടുത്ത് തന്നെയുള്ള അടുക്കളയിൽ പാചകം ചെയ്ത ഭക്ഷണം യൂണിഫോം ഇട്ട ഒരാൾ കൊണ്ടു വന്ന് വിളമ്പുകയാണ് ചെയ്യുന്നത്. സ്ത്രീകളാണ്Continue Reading

ഭുബനേശ്വറിൽ ഇറങ്ങുമ്പോൾ തണുപ്പ് മെല്ലെ ഇറങ്ങാൻ കൂട്ടാക്കിയ കാലം. ഒഡീഷയിലേക്കുള്ള യാത്ര എന്നും സന്തോഷകരമാണ് അത് ആന്ധ്ര തെലുങ്കാന അതിർത്തികളിലൂടെ മൽക്കാൻഗിരി വഴി ആയാലും ഛത്തീസ്ഗഡ് ഝാർഖണ്ട് അതിർത്തികളിലൂടെ ആയാലും. 1980-കൾ അവസാനം മുതൽ ഒട്ടേറെ തവണ ഭുബനേശ്വറിൽ വന്നിട്ടുണ്ട്. ഈ നഗരം ആധുനിക സൌകര്യങ്ങളോടെ മാറിക്കൊണ്ടിരിക്കുന്ന സമയമാണിപ്പോൾ. ഹോക്കിയും ഫുട്ബോളും നെഞ്ചിലേറ്റിയ ജനത. 2018 ൽ നടന്ന ജർമ്മനിയും ഇന്ത്യയും തമ്മിലുള്ള ഹോക്കി ഫൈനൽ മൽസരം ഇവിടെ നിന്നാണ്Continue Reading

മരാക്കെഷിലേക്ക് മരാക്കെഷിലെ മിനാര വിമാനത്താവളത്തിൽ ഞാനും മകളും ലാൻ്റ് ചെയ്യുമ്പോൾ വൈകുന്നേരം ഏകദേശം ആറര മണിയായിരുന്നു. ഇമിഗ്രേഷൻ നടപടികൾ എല്ലാം വളരെ പെട്ടെന്ന് തന്നെ കഴിഞ്ഞു. മൊറോക്കൊയിലെ ഏറ്റവും വലിയ രണ്ടാമത്തെ എയർപോർട്ട് ആണ് മിനാര. നല്ല വൃത്തിയും ഭംഗിയും ആധുനിക രീതിയിലുള്ള സൗകര്യങ്ങളും നിറഞ്ഞതാണ്. ആദ്യം തന്നെ കയ്യിൽ ഉണ്ടായിരുന്ന ബ്രിട്ടീഷ് പൗണ്ട് കൊടുത്ത് കുറച്ച് മൊറോക്കൻ ദിനാർ വാങ്ങി ടാക്സിക്കും മറ്റും കൊടുക്കാൻ ഇത് ആവശ്യമാണല്ലോ.ഇവിടെ അധികവുംContinue Reading

ഇക്ര വീടുകള്‍ ഷില്ലോംഗിലേയ്ക്കുള്ള യാത്രയില്‍ അവിടവിടെ പഴയ മാതൃകയിലുള്ള ‘പതിഞ്ഞ’ വീടുകള്‍ ചൂണ്ടിക്കാണിച്ച്, വീടുകളുടെ അസം മാതൃകയാണവയെന്ന് ഡ്രൈവര്‍ വിജയ് പറഞ്ഞു. മിതഭാഷിയായിരുന്നതുകൊണ്ട് അതില്‍ കവിഞ്ഞ ഒരു വിശദീകരണമുണ്ടായില്ല. കോണ്‍ക്രീറ്റ് ഫ്ലാറ്റുകള്‍ക്കിടയ്ക്ക് ഓലയോ ലോഹത്തകിടോ മേഞ്ഞതോ ഓടിട്ടതോ ആയ ‘കെട്ടിക്കാഴ്ച’യില്ലാത്ത വീടുകള്‍ ഫോട്ടോ എടുക്കാന്‍ നിന്നുതരാതെ ഓടിമറഞ്ഞു. അവയുടെ പഞ്ചഭൂജരൂപത്തിലുള്ള പരിച്ഛേദം കുട്ടിക്കാലത്ത് വരച്ചുപഠിച്ച വീടുകളെ ഓര്‍മ്മിപ്പിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ വീടുകള്‍ ആയിരിക്കും എന്നേ കരുതിയുള്ളൂ. രണ്ട് ദിവസത്തിന്Continue Reading