കിയൊൻജറിലൂടെ (ഭാഗം 2)
കദദിഹയിലേക്ക് രാവിലെത്തന്നെ ദീപേന്ദുവിന്‍റെ ഫോൺ വന്നിരുന്നു. ഇന്ന് നമ്മൾ പോകുന്നത് ബന്‍സ്പാല്‍ ബ്ലോക്കിലെ കദദിഹ എന്ന ഗ്രാമത്തിലേക്കാണ്. ഏകദേശം അറുപതോളം കിലോമീറ്റര്‍ ദൂരം. ബുയാന്‍ ആദിമജനത കൃഷിയും കൂട്ടവുമായി ജീവിക്കുന്നിടം. രാവിലെ തന്നെ പുറപ്പെടണം. ഞാൻ താഴെ പോയി ക്രുഷ്ണ ബോഡയുടെ കുശിനിപ്പീടികയിൽ നിന്നൊരു ചായ കുടിച്ച് തണുപ്പിലൂടെ അരിച്ചിറങ്ങുന്ന മഴത്തുള്ളികളെ തൊട്ട്, നനഞ്ഞ് തിരിച്ചു നടന്നു. ക്രുഷ്ണയുടെ ചായ കുടിക്കാന്‍ അവിടെ നല്ല തിരക്കാണ്. പ്രത്യേകിച്ചും തണുപ്പിന്‍റെ രാവിലെ.Continue Reading





















