യാത്ര (Page 6)

നമ്മൾ ധാരാളം യാത്രകൾ നടത്തിയിട്ടുണ്ടാവും; ബാല്യകാലത്തും പഠനകാലത്തും പിന്നെ കുടുംബത്തോടൊപ്പവും. സൗഹൃദവലയങ്ങളിലെ ഒരേമനസ്സുള്ളവർക്കൊപ്പമുള്ള യാത്ര ഉന്മേഷദായകമാണ്. ഇക്കഴിഞ്ഞ ഈസ്റ്റർ ഏപ്രിൽ 20 ന് ഗുരുവായൂർ പൈതൃകത്തോടൊപ്പം നടത്തിയ മണ്ണാർക്കാട്- അഗളി- അട്ടപ്പാടി- സൈലന്റ് വാലിയാത്ര അത്തരത്തിലൊന്നായിരുന്നു. യാത്രയിൽ ഏറ്റവും രസമുള്ളത് എന്താണ്? ചിലർക്കത് പുതിയ ഇടം കാണുന്നതിന്‍റെ കൗതുകമാണെങ്കിൽ മറ്റു ചിലർക്ക് അത് യാത്രക്കിടയിൽ കിട്ടുന്ന ഭക്ഷണമാണ്! വേറെ ചിലർക്കാവട്ടെ രസം ഫോട്ടോയെടുക്കലിലാണ്. മറ്റുചിലർക്ക് പുതിയ ആളുകളെ പരിചയപ്പെടുന്നതും വഴിയിൽContinue Reading

തുറന്നുവെച്ച പുസ്തകങ്ങള്‍ ഗുവാഹാത്തിയിലെത്തിയതിന്‍റെ പിറ്റേന്ന്, ഫെബ്രുവരി 23 ആം തിയ്യതി രാവിലെ ഞങ്ങള്‍ പുറപ്പെട്ടു. ദിസ്പൂരില്‍ നിന്ന് ഷില്ലോംഗിലേയ്ക്ക്. അസമിന്‍റെ തലസ്ഥാനത്തുനിന്ന് മേഘാലയയുടെ തലസ്ഥാനത്തേയ്ക്ക്. ഗുവാഹാത്തി-ഷില്ലോംഗ് ദേശീയപാതയിലെ രണ്ടര മണിക്കൂർ നേരത്തെ ഈ യാത്ര തന്നെ ഹൃദ്യമായ അനുഭവമാണ്.അഞ്ചോ പത്തോ മിനുട്ട് നേരത്തെ യാത്രയ്ക്ക് ശേഷം ഡ്രൈവര്‍ വിജയ് പറഞ്ഞു:“ഇനി ഈ റോഡിന്‍റെ ഇടതുവശം അസമും വലതുവശം മേഘോലൊയുമാണ്” ആ ‘ഘോ’യും ‘ലൊ’യും ശ്രദ്ധിച്ചോ? അസമീസ് ഭാഷയ്ക്ക് ഏറ്റവും അടുപ്പംContinue Reading

ഗംച എന്ന ഗമുച്ച എന്ന ഗമോസ എന്ന ഗമുസ 2025 ഫെബ്രുവരി ഇരുപത്തിരണ്ടാം തിയ്യതി. സമയം പകല്‍ ഒന്നര മണി കഴിഞ്ഞിരുന്നു. ബാഗുകള്‍ കയറ്റിയ ട്രോളിയുമായി ഞങ്ങള്‍, സുശീലയും ഞാനും, ഗുവാഹാത്തിയിലെ ലോക്‍പ്രിയ ഗോപിനാഥ് ബോര്‍ഡോലോയ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്‍റെ പുറത്തേയ്ക്കുള്ള വാതില്‍ കടന്നു. കാത്തുനിന്നവര്‍ ഉയര്‍ത്തിക്കാട്ടിയ പ്ലക്കാര്‍ഡുകളുടെ കൂട്ടത്തില്‍ അപ്രതീക്ഷിതമായി എന്‍റെ പേരെഴുതിയ ഒന്ന് ! ഇതുവരെ ഉണ്ടായിട്ടില്ല – വേണ്ടിവന്നിട്ടില്ല. കൈയുയര്‍ത്തിക്കാണിച്ച്, അടുത്തെത്തി, ട്രോളി കൈമാറി. ബന്ധുവും ഞങ്ങളുടെContinue Reading

വുങ് തൗ ഇന്നത്തെ ഗൈഡ് സൈമൺ ആണ്.ഈ ഗൈഡുകൾക്കെല്ലാം ക്രിസ്ത്യൻ പേരുകൾ കേട്ടപ്പോൾ ഒരു സംശയം കൊണ്ട് ചോദിച്ചു: ‘അതാണോ നിങ്ങളുടെ യഥാർത്ഥ പേര്’ ? ‘അല്ല’. കിണ്ണം താഴെ വീണാലുള്ള ഒച്ചകൾ പോലെ എന്ന് നമ്മൾ പറയാറുള്ള മൂന്ന് ശബ്ദങ്ങളാണ് ഇവരുടെ പേരുകൾ. ആദ്യ ഭാഗം ഫാമിലി നെയിം, പിന്നെ മിഡിൽ നെയിം, അവസാന കഷണമാണ് സ്വന്തം പേര്. വിയറ്റ്നാമിൻ്റെ സംസ്കാരത്തെയും ജീവിതരീതികളെയും ഭക്ഷണത്തെയും പറ്റി സൈമൺ വാചാലനായി.Continue Reading

കുചി & മക്കോങ് രാവിലെ ആറേകാലിന് പുറപ്പെടണം. അഞ്ചു മണിക്ക് ഉണർന്നപ്പോഴേക്കും സൂര്യൻ ഉദിച്ച് നല്ല ഉഷാറായിട്ടുണ്ട്. ഹോട്ടലിൽ ഇന്നലെത്തന്നെ request ചെയ്തതു കൊണ്ട് പ്രാതൽ അടിപൊളിയായി പാക്ക് ചെയ്തു കിട്ടി. ഇന്നത്തെ യാത്ര നയിക്കുന്നത് പീറ്റർ ആണ്. കൂടെ മൂന്ന് മലേഷ്യക്കാരും രണ്ട് ഫിലിപ്പിനോകളും. നല്ല സുഖ സൗകര്യങ്ങളുള്ള ഒരു 7 Seater വണ്ടിയും. സൈഗോണിലെ റോഡുകളിൽ സ്കൂട്ടറുകൾ ഒഴുകാൻ തുടങ്ങിയിട്ടുണ്ട്. ഇവിടെ കാറുകൾ കുറവാണ്. സ്കൂട്ടറാണ് ദേശീയContinue Reading