യാത്ര (Page 3)

പുരുണപാനിയും ജീവിതവും ഒരു യാത്രയ്ക്കും പര്യവസാനമില്ലെന്ന തിരിച്ചറിവില്‍ നമ്മള്‍ യാത്രചെയ്യുമ്പോള്‍ ഓരോരിക്കലും കാണുന്ന ജനങ്ങള്‍, പ്രകൃതി, മറ്റ് ജീവജാലങ്ങള്‍. അവര്‍ ഇനിയും എത്രയോ കാലം നമ്മോടൊത്ത് നമ്മുടെ മനസ്സിലും ചിന്തയിലും യാത്ര ചെയ്യുന്നു എന്നതാണ് ജീവിതത്തില്‍ യാത്രകള്‍ കൊണ്ട് കിട്ടുന്ന ഒരു ഗുണം. വിവിധങ്ങളായ മനുഷ്യര്‍, സംസ്കാരങ്ങള്‍, ഭൂമി, ജീവജാലങ്ങള്‍ ഒക്കെ നേരിട്ട് കണ്ടു തൊട്ടറിഞ്ഞ് തിരിച്ചുപോരുമ്പോള്‍ ഒട്ടേറെ അനുഭവങ്ങളും അറിവും നമ്മെ ഒന്നുമല്ലാതാക്കി ശൂന്യമാക്കുന്ന അവസ്ഥയാണ്‌ യാത്ര എന്നാണെന്‍റെContinue Reading

ബഹിയ എന്ന വാക്കിനർത്ഥം മഹത്തരം എന്നാണ്. ഏകദേശം 5 ഏക്കറിൽ പരന്നു കിടക്കുന്ന ഈ കൊട്ടാരം മരാക്കെഷ് നഗരത്തിലെ ഏറ്റവും വലിയ കൊട്ടാരമാണ്. 1874ഗ്രാൻഡ് വസീർ (പ്രധാനമന്ത്രി)ആയിരുന്നു അഹമ്മദ് ബെൻ മൂസ ആണ് ഇത് നിർമ്മിച്ചത്. അദ്ദേഹത്തിൻ്റെ നാലു് ഭാര്യമാരിൽ ആദ്യത്തെയാളായ ബഹിയയുടെ പേരാണ് ഈ കൊട്ടാരത്തിന് നൽകിയത്.1906ൽ ഇദ്ദേഹം മരിച്ചു. അതോടെ അനാഥമായ ഈ കൊട്ടാരത്തിലെ വീട്ടുപകരണങ്ങൾ എല്ലാം മോഷ്ടിക്കപ്പെട്ടു. 1912ൽ മൊറോക്കോയുടെ തെക്കൻഭാഗം ഫ്രഞ്ച് അധീനത്തിലായി. മാർഷൽContinue Reading

ദിമിത്രി മുതൽ ഇവാൻ വരെ ഈ ചെറു യാത്രയിൽ പരിചയപ്പെട്ട കുറെ നല്ല മനുഷ്യരെ, റഷ്യക്കാരെ കുറിച്ച് പറഞ്ഞു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. ആദ്യ ദിനം മോസ്കോയിലെ ഹോട്ടലിലെത്തി ചെക്കിൻ ചെയ്തപ്പോൾ ഏതാണ്ട് വൈകുന്നേരം 5 മണിയായിരുന്നു. ഒന്ന് നഗരത്തിലൊക്കെ കറങ്ങി വരാം എന്ന് തീരുമാനിച്ചു പുറത്തേക്കിറങ്ങി. സൂര്യൻ അസ്തമിക്കുന്നത് ഏതാണ്ട് രാത്രി 11 മണിയോടെയാണ് സമ്മറിൽ. ധാരാളം സമയമുണ്ട്. റിസ്പഷനിലെ, മലയാളിയുടെ ശാലീനത തോന്നിപ്പിക്കുന്ന റഷ്യൻ യുവതിയോട്Continue Reading

ദാർ എൽ ബച്ചയും ജാർഡിൻ മാർജോറെല്ലയും 1910ൽ മൊറോക്കോയിലെ സുൽത്താൻ ആയിരുന്നു മൂലി യൂസുഫിൻ്റെ ഗ്രാൻഡ് വസീർ ആയിരുന്നു താമി എൽ ഗ്ലഓയിയുടെ താമസസ്ഥലം ആയാണ് ഇത് മന്ദിരം നിർമ്മിക്കപ്പെട്ടത്. ഫ്രഞ്ച് അധിനിവേശകാലത്ത് ഇദ്ദേഹം അവരുടെ വിശ്വസ്ഥനും അത് കൊണ്ട് തന്നെ ശക്തനും ആയിരുന്നു. തൻ്റെ അധികാരവും പ്രതാപവും പ്രദർശിപ്പിക്കുന്ന വിധത്തിൽ ആഡംബരപൂർണ്ണമായ ഒരു കൊട്ടാരമാണ് അന്ന് നിർമ്മിക്കപ്പെട്ടത്. ദശകങ്ങൾക്ക് ശേഷം 2017 ലാണ് ഇത് പുനർനിർമ്മിച്ച് മ്യൂസിയം ആയിContinue Reading

ജമാ എൽ ഫിന പതിനൊന്നാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട വളരെ വിശാലമായ തുറന്ന ചന്തയാണ് ഇത്. ജമാ എൽ ഫിന എന്ന പേരിന്റെ അർത്ഥം ‘മരിച്ചവരുടെ ഇടം’ എന്നാണ്. പഴയകാലത്ത് വധശിക്ഷ നൽകുന്നത് ഇവിടെ വച്ചായിരുന്നുത്രേ. ത്രികോണാകൃതിയിലുള്ള ഈ ചതുരത്തിൻ്റെ ചുറ്റും ധാരാളം റസ്റ്റോറൻറുകളും ഗവൺമെൻറ് ഓഫീസുകളും കച്ചവട കേന്ദ്രങ്ങളും മറ്റും കാണാം. ഇതിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് തന്നെ ധാരാളം കുതിരവണ്ടികൾ നിരത്തി ഇട്ടിരിക്കുന്നു. നഗരം ചുറ്റി കാണുന്നതിനായി ഇവ ഉപയോഗപ്പെടുത്താം.Continue Reading