യാത്ര (Page 10)

മൈക്കെല്‍ ചാന്‍ഡ്‌ലര്‍ ലണ്ടനിലെ കാക്കത്തമ്പുരാനാണിപ്പോള്‍. അങ്ങനെയൊരു വാക്കുണ്ടോ എന്ന സന്ദേഹത്തിനു മുമ്പില്‍ ഞാന്‍ കുറ്റം സമ്മതിച്ചുകൊണ്ടു പറയുകയാണ്‌: ഇല്ല. അതൊരു പുതിയ വാക്കാണ്‌. Ravenmaster എന്ന പദത്തിന്‌ പകരമായി ഞാന്‍ ഇടുന്ന പേരാണത്. കാക്കത്തമ്പുരാട്ടികള്‍ ക്കാണെങ്കില്‍ ഇതുവരെ പുല്ലിം‌ഗവെല്ലുവിളി ഉണ്ടായിട്ടില്ലാത്തതിനാല്‍ കാക്കകള്‍ക്കു വേണ്ടിയുള്ള ഒരു തമ്പുരാനായ മൈക്കെല്‍ ബാര്‍‌ണി ചാന്‍ഡ്‌ലര്‍ക്ക് ഞാന്‍ ആ നമ്മുടെ ഭാഷയില്‍ ആ പദവി നല്‍കുകയാണ്‌. മൈക്കെലിനു വയസ്സ് 56. മുമ്പ് ബ്രിട്ടനിലെ റോയല്‍ മറീന്‍Continue Reading

(ഇസ്താംബുള്‍ യാത്രാനുഭവം തുടരുന്നു) ഹാളും രണ്ട് മുറികളും തുറന്ന അടുക്കളയും ഉള്ള ഒരു Airbnb യിലായിരുന്നു അഞ്ചു ദിവസത്തെ ഇസ്താംബുള്‍ വാസം. എല്ലാ എഴുത്തും ടര്‍ക്കിഷ് ഭാഷയില്‍ ആയിരുന്നതുകൊണ്ട് ടി വി പ്രവര്‍ത്തിപ്പിക്കുന്നതിനടക്കം സഹായം ആവശ്യമായി വന്നു. പ്രശ്നം ലളിതമായി വിശദീകരിച്ച് വീട്ടുടമയ്ക്ക് ഞങ്ങള്‍ സന്ദേശം അയയ്ക്കും. സംശയത്തിന് ഇട തരാത്ത മട്ടില്‍ പടിപടിയായി നമ്പറിട്ട് കാര്യങ്ങള്‍ വ്യക്തമാക്കുന്ന ഒരു സെല്‍ഫ് ഹെല്‍പ്പ് വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ മറുപടിയായെത്തും.ടി.വി. പ്രഭൃതികള്‍ പത്തിContinue Reading

ബീഹാറിലേക്ക് തിരിച്ചു വരുന്നത് ഒരു വർഷത്തിന് ശേഷമാണ്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു നീണ്ട ഇടവേള തന്നെയാണ്. മഴ മാറി ചൂട് കുറഞ്ഞ് തണുപ്പിലേക്ക് പതിയെ കാൽ വെക്കുന്ന കാലം. പട്നയിൽ ഇറങ്ങിയപ്പോള്‍ കാര്യമായ മാറ്റങ്ങളൊന്നും കണ്ടില്ല. ബ്രിട്ടീഷ് കാലത്ത് നിർമ്മിച്ച കാനകൾ മാറ്റി പുതിയത് സ്ഥാപിക്കുന്ന തിരക്ക് ഗതാഗതത്തെ ഒന്ന് കൂടെ കുടുക്കിയിരിക്കുന്നു. പഴയ പോലെ തന്നെ വണ്ടികൾ ശബ്ദത്തോടെ തലങ്ങും വിലങ്ങും. മെട്രോ പണി മറ്റൊരു വശത്ത് നടക്കുന്നു.Continue Reading

ഓരോ നിമിഷവും കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഓര്‍മ്മത്തുണ്ടുകളുടെ സമാഹാരമാണ് ജീവിതം. കണ്ടും കേട്ടും അനുഭവിച്ചും ഇടപഴകുന്ന ചുറ്റുപാടുകള്‍ ഏതെങ്കിലും തരത്തില്‍ പരിഷ്കരിക്കപ്പെടുമ്പോള്‍ പരോക്ഷമായെങ്കിലും മനസ്സ് പ്രതിഷേധിക്കും. അത്തരം മാറ്റങ്ങൾ ഓര്‍മ്മകളെ കയ്യേറ്റം ചെയ്യുകയും പരിക്കേല്‍പ്പിക്കുകയും ചെയ്യുന്നു എന്നതിനാലാണത്. ഓര്‍മ്മകള്‍ക്ക് മുറിവ് തട്ടുമ്പോൾ എന്‍റെ ഒരംശം തന്നെയാണ് വികലമാകുന്നത് – ഇല്ലാതാവുന്നത്. ഒര്‍ഹാന്‍ പാമുക്കിന്‍റെ അഭിപ്രായത്തോട് ഐക്യപ്പെടാന്‍ ബുദ്ധിമുട്ടില്ല. പണ്ട് താമസിച്ചിരുന്ന വീടോ നാടോ സന്ദര്‍ശിക്കുമ്പോള്‍ ഈ നഷ്ടം അനുഭവിക്കാത്തവരുണ്ടാവില്ല.ഓർമ്മകളുടെ ഒരു തീവ്രാരാധകനാണ് ഇതെഴുതുന്നയാളും.Continue Reading

യു കെ യില്‍ നിന്നുള്ള കുറിപ്പുകള്‍ ഇസ്താംബുളില്‍ എത്തി രണ്ടാം ദിവസം –പകല്‍ സിറ്റിയില്‍ ചുറ്റിനടന്ന് കാഴ്ചകള്‍ കണ്ട് താമസസ്ഥലത്തേയ്ക്ക് മടങ്ങുകയായിരുന്നു ഞങ്ങള്‍. ഡ്രാക്കുളയിലെ ക്രിസ്റ്റഫര്‍ ലീയുടെ മുഖവും ശരീരപ്രകൃതിയുമുള്ള ടാക്സി ഡ്രൈവര്‍ ഹംസ അഞ്ഞൂറ് ലിറയാണ് ചാര്‍ജായി ചോദിച്ചത്. തലേന്ന് സിറ്റിയിലേയ്ക്കും തിരിച്ചും നൂറ്റമ്പതും നൂറ്ററുപതും ലിറയ്ക്ക് യാത്ര ചെയ്ത അതേ ദൂരം! ‘പറയുന്ന വില അന്യായമാണെന്ന് തോന്നിയാല്‍ വിലപേശാന്‍ ഒരിക്കലും മറക്കരുതെന്ന ഉപദേശം ഓര്‍മ്മിച്ച് അനു നൂറില്‍Continue Reading