EDITORIAL (Page 7)

‘മമ്മൂട്ടിയുടെ ഗ്ലാമറിനെപ്പറ്റി എന്ത് പറയുന്നു’?ദശാബ്ദങ്ങൾ വിട്ടു നിന്നതിനു ശേഷം മലയാള ചലച്ചിത്ര രംഗത്തേക്ക് തിരിച്ചു വന്ന നാദിയാ മൊയ്തുവിനോട് മാതൃഭൂമി വാരാന്ത്യപ്പതിപ്പിലെ സിറാജ് കാസിം ചോദിക്കുന്ന ചോദ്യമാണ്. മറുപടി നിങ്ങൾ പ്രതീക്ഷിച്ചതു തന്നെ. “മമ്മൂക്കയുടെ ഗ്ലാമർ ഒരത്ഭുതം തന്നെ. 35 വർഷം മുൻപ് ഒപ്പം അഭിനയിച്ചപ്പോൾ കണ്ട അതേ ഗ്ലാമർ…….” കലാരംഗത്തും വ്യക്തി ജീവിതത്തിലും വ്യക്തി മുദ്ര പതിപ്പിച്ച മഞ്ജു വാരിയരും ‘മമ്മുക്ക’യുടെയും ‘ലാലേട്ട’ന്റെയും കൂടെ അഭിനയിക്കുവാനുള്ള ചിരകാലമോഹവും ത്രില്ലുംContinue Reading

അമർ ജവാൻ ജ്യോതിയും സ്മാരക കവാടവും ഭാരതത്തിന്റെ ചരിത്രത്തിലെ അനശ്വര സ്മാരകങ്ങളാണ്. കൊളോണിയൽ വാഴ്ച മാത്രമല്ല ചരിത്രത്തിലെ ഒരു ഘട്ടവും അണയ് ക്കുവാനോ മായ്ച്ചു കളയാനോ കഴിയില്ല. ആ സേതുഹിമാചലം വ്യാപിച്ചിരിക്കുന്ന ഇന്ത്യ ബ്രിട്ടീഷ് കോളനി വാഴ്ചയുടെ ഫലമായി ഒരു ഭൂപടത്തിൽ ഉൾ ച്ചേർന്ന നൂറു കണക്കിന് നാട്ടു രാജ്യങ്ങൾ ആണ്. ആ വർത്തമാന ചരിത്രത്തെ ഒരു സീതാന്വേഷണത്തിന്റെ myth കൊണ്ടു മാറ്റിയെഴുതാൻ കഴിയില്ല. ഈ നാട് തലസ്ഥാനമാക്കാൻ മാറിമാറിവന്നContinue Reading

തെരഞ്ഞെടുപ്പ് ചർച്ചയുടെ ഭാഗമായി, മലയാളനാടിനു വേണ്ടി പി എൽ ലതിക, ശ്രീ സി ആർ പരമേശ്വരന് അയച്ചു കൊടുത്ത ചോദ്യങ്ങളും അവയെ പൊതുവെ സ്പർശിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രതികരണവും : ഇന്ത്യൻ ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പിന് ഇപ്പോഴത്തെ പ്രസക്തി എത്രത്തോളമുണ്ട്? വോട്ടിംഗ് യന്ത്രത്തെ കുറിച്ചുള്ള ആശങ്കകൾ ഉണ്ട് ..33 ശതമാനം വോട്ടു കിട്ടിയവർ ഭൂരിപക്ഷമാവാനുള്ള സാധ്യത, പാര്ലമെന്റ് സെഷൻ തുടങ്ങുന്നതിനു മുൻപ് ഒരു വിസ്ഫോടന വാർത്ത സൃഷ്ടിച്ചു തുടർച്ചയായ സ്തംഭനത്തിനു കളമൊരുക്കുക,Continue Reading

  തെരഞ്ഞെടുപ്പുകളെ വിലയിരുത്തുമ്പോൾ കണക്കാക്കേണ്ട പ്രധാന മാനദണ്ഡങ്ങളിൽ ചിലവ താഴെ പറയുന്നവയാണ്: * അത് എത്രത്തോളം ജനായത്തവും ജനപങ്കാളിത്തമുള്ളതും സുതാര്യവും അക്കൗണ്ടബ്ളും ആണ്? ** പ്രാതിനിധ്യ സർക്കാർ സംവിധാനത്തിൽ സമൂഹത്തിലെ ന്യൂന പക്ഷങ്ങൾക്കും, പാർശ്വവൽക്കരിക്കപ്പെട്ടവർക്കും, സ്ത്രീകൾക്കും നിലവിൽ എത്രമാത്രം പ്രാധിനിത്യമുണ്ട്? *** രാഷ്ട്രീയ പാർട്ടികൾ എത്ര മാത്രം ജനായത്തവും സുതാര്യവുമാണ്? ഇവയെ പോലെ പ്രധാനമാണ് കക്ഷികളുടെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക പോളിസി നിലപാടുകളും. തെരഞ്ഞെടുപ്പ് പലപ്പോഴും ഒരു താരതമ്യ നിർണ്ണയമാണ്. (Relative andContinue Reading

  ദാരിദ്ര്യത്തെക്കുറിച്ചു നാം സംസാരിച്ചിട്ട് എത്ര കാലമായിക്കാണും? സർക്കാർ അംഗീകരിച്ച കണക്ക് അനുസരിച്ചു തന്നെ 25 കോടി ജനങ്ങൾ അതീവ ദരിദ്രരായ ഒരു രാജ്യം. 25 കോടി. ഏകദേശം അമേരിക്കയുടെ ജനസംഖ്യയുടെ അത്ര ജനങ്ങൾ. UPA ഭരണകാലത്തു നിരന്തരം ചർച്ച ചെയ്യപ്പെട്ട ഒരു വാക്കുണ്ടായിരുന്നു: ദാരിദ്ര്യ രേഖ. ഏതു ദിവസ വരുമാനത്തിന് താഴെയാണ് ഒരു വ്യക്തി ദരിദ്രനായി കണക്കാക്കുക എന്നതിന്റെ സൈദ്ധാന്തിക ചട്ടക്കൂടാണിത്. അന്ന് ഇന്ത്യയിലെ സാമ്പത്തിക വിദഗ്‌ധർ നിശ്ചയിച്ചത്Continue Reading