CINEMA (Page 11)

മികച്ച സിനിമകൾ പലപ്പോഴും സീറ്റിൽ ചാഞ്ഞും ചെരിഞ്ഞും കിടന്ന്, പോപ്കോൺ ചവച്ചു കൊണ്ടുള്ള ഒരു സിനിമകാണൽശീലത്തെ അലോസരപ്പെടുത്തും. കാരണം, ഹൃദയം മാത്രമല്ല അത്തരം സിനിമകൾ ആവശ്യപ്പെടുക.  പോപ്കോൺ സിനിമകൾ മയക്കിക്കിടത്തുന്ന പ്രേക്ഷകന്റെ തലച്ചോറിനെയും ഒരു ശ്രേഷ്ഠമായ സിനിമ ഉപയോഗപ്പെടുത്തും. നഖശിഖാന്തം പ്രതിഭയായിരുന്ന, ‘മാസ്റ്റർ ഡയറക്ടർ’ എന്ന വാക്കിന് ലോകാടിസ്ഥാനത്തിൽത്തന്നെ അർഹനായിരുന്ന G. അരവിന്ദന്റെ ‘കുമ്മാട്ടി’ ഏറ്റവും ലളിതമായ ഒരു കഥ പറഞ്ഞു പോകുമ്പോഴും പ്രേക്ഷകന്റെ തലച്ചോറിനെ ആവശ്യപ്പെടുന്ന ഒരു ആസ്വാദനContinue Reading

” അതിരാണിപ്പാടത്തിന്‍റെ വടക്കേ അതിർത്തിയിലൂടെ പോകുന്ന റോഡിന് പുതിയ നിരത്ത് എന്നു പറയും. അതു പടിഞ്ഞാറ് കടപ്പുറത്തു ചെന്നവസാനിക്കുന്നു. അതിരാണിപ്പാടത്തിന്‍റെ പടിഞ്ഞാറെ അതിർത്തി ഒരു തോടാണ്. പുതിയ നിരത്ത് ഈ തോടിനെ മുറിച്ചു കടക്കുന്ന പാലത്തിന് സെയ്താലിപ്പാലം എന്നാണ് പേര്. സെയ്താലിപ്പാലം തൊട്ട് പടിഞ്ഞാറു കടപ്പുറം വരെ മാപ്പിള(മുസ്ലീങ്ങൾ)മാരുടെ സാമ്രാജ്യമാണ്. കൂറ്റൻ മതിലുകളാൽ ചുറ്റപ്പെട്ട ഗൂഢാത്മകതയുടെ കോട്ടകൾ പോലെ തോന്നുന്ന പഴയ മാളിക വീടുകളും ചീനവലകളാൽ മറയ്ക്കപ്പെട്ട ഇടത്തരക്കാരുടെ പുരയിടങ്ങളുംContinue Reading

രഞ്ജിത്തിനെ മാത്രം നിങ്ങളെന്തിന് സിനിമയുടെ ഇരുട്ടത്തുനിർത്തുന്നു? തീവണ്ടിയിലെന്ന പോലെ ആധുനികതയുടെ വാഹനമായ സിനിമയിലും നമ്പൂതിരി കയറുന്നുണ്ട്. ആധുനികത സൃഷ്ടിച്ച മലയാളി ഫോക്‌ലോറുകളിലൊന്നായ നമ്പൂരി ഫലിതങ്ങളിലൊന്നിൽ സിനിമയെ കള്ളനെന്നാണ് നമ്പൂതിരി വിളിക്കുന്നത്. ഇരുട്ടിന്‍റെ കലയായ സിനിമ മാറി ദശകങ്ങളായെങ്കിലും സിനിമാവിചാരങ്ങളൊക്കെയും ഇന്ന് സിനിമയുടെ ഇരുട്ടിൽതന്നെ തപ്പിത്തടയുകയാണെന്നതാണു വാസ്തവം . അടുത്തു റിലീസാവുന്ന കിങ്ങ് കോങ്ങ് രണ്ടാം ഭാഗത്തിന്‍റെ പരസ്യത്തിൽ തന്നെ ‘ഇൻസിനിമ ഓൺലി’ എന്ന വാചകം കാണാം. അതിനു കാരണം സിനിമContinue Reading

ഒരർത്ഥത്തിൽ ടി.ദാമോദരനെതിരെ രഞ്ജിത് ഉയർത്തിയ വിമർശനത്തിൽ കഴമ്പുണ്ട്. അതിനയാൾ ഉപയോഗിച്ച ഭാഷയും ശൈലിയുമാണ് അശ്ലീലം. തിരശീലയിൽ സൃഷ്ടിച്ച കഥാപാത്രങ്ങൾ തന്റെ തന്നെ ഫൃൂഡൽ പകർപ്പുകളാണെന്ന് ആവർത്തിച്ചുറപ്പിക്കുന്നുണ്ട് രഞ്ജിതിന്റെ ഭാഷ. സ്ത്രീവിരുദ്ധ പരാമർശമുളള സിനിമകളിൽ ഇനി മുതൽ താൻ അഭിനയിക്കുകയില്ലെന്ന നടൻ പൃഥ്വിരാജിന്റെ പ്രഖ്യാപനത്തെ പിന്തുണച്ചു കൊണ്ട് എഴുത്തുകാരനും പത്രപ്രവർത്തകനുമായ പ്രേംചന്ദ് മാതൃഭൂമി ദിനപത്രത്തിലെഴുതിയ കുറിപ്പിലെ ഒരു പരാമർശമാണ് രഞ്ജിതിനെ ചൊടിപ്പിച്ചത്.  “കളളുകുടി നിർത്തിയത് നന്നായി, ഇല്ലെങ്കിൽ ഞാൻ നിന്നെ ബലാത്സംഗംContinue Reading

ഫാക്റ്ററിയില്‍, ഇടതടവില്ലാതെ, സ്പാനര്‍ ഉപയോഗിച്ച് നട്ട് മുറുക്കുന്ന ജോലി ചെയ്യുന്ന ചാര്‍ലി ചാപ്ലിന്‍ കഥാപാത്രം പുറത്തിറങ്ങിക്കഴിഞ്ഞും കുറെ നേരത്തേയ്ക്ക് കൈകളുടെ ദ്രുതഗതിയിലുള്ള യാന്ത്രിക ചലനം നിയന്ത്രിക്കാനാവാതെ ചുറ്റുമുള്ളവരെ ആശയക്കുഴപ്പ ത്തിലാക്കുന്ന രംഗമുണ്ട്, ‘മോഡേണ്‍ ടൈംസി’ല്‍. ലൊക്കേഷനുകളില്‍, ക്യാമറയ്ക്ക് മുന്നില്‍ കാണാറുള്ള അതേ അമിതാഭിനയം തന്നെയാണ് വീട്ടില്‍ ഭാര്യയോട് ദൈനംദിന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴും നടികര്‍തിലകത്തിന് എന്ന്, വീരപാണ്‍ഡ്യ കട്ടബൊമ്മന്‍റേയും പരമശിവന്‍റേയും കര്‍ണന്‍റേയും ശിവാജിയുടേയും വേഷങ്ങളിലുള്ള കൂറ്റന്‍ കട്ടൌട്ടുകള്‍ കൊണ്ടലങ്കരിച്ച ശിവാജിContinue Reading