LITERATURE (Page 90)

കർക്കിടകം കെട്ടഴിഞ്ഞ് പെയ്തരാത്രിയിലാണ് ചിരുതേയിഎന്ന കറമ്പി പെണ്ണ് പലിശക്കാരൻവറീതിന്റെ മകൻ ഔസേപ്പിനൊപ്പം ഒളിച്ച് പോയത്. കർക്കിടകം പാടം നിറഞ്ഞ് കുടിലിന്റെമുറ്റത്തെത്തുമ്പോൾ അപ്പൻ ഒടിഞ്ഞകൊന്തയുമായി പ്രാർത്ഥനയിലാവും.വേകാത്ത മരച്ചീനിക്ക് കാന്താരിയരക്കുന്ന അമ്മഅപ്പന്റെ പ്രാർത്ഥനയ് ക്കൊപ്പം ചുണ്ടനക്കും.കീറിയ പായയിൽ ജ്വരം മൂർഛിച്ചഅനുജനപ്പോൾ അടുപ്പിൽ വെറുതേതിളക്കുന്ന വെള്ളം നോക്കി കിടക്കുകയാവും.പൊടിഞ്ഞ ഓലപ്പഴുതിലൂടെഅകത്തെത്തിയ കർക്കിടകത്തെമൺചട്ടിയിൽ പിടിക്കുകയാവും അപ്പന്റെ യമ്മ. അക്കരെ,വറീതിന്റെ വീട്ടിൽ നിന്ന്കുടം പുളിയിട്ട് വച്ച കരിമീൻ കറിയുടെമണം കുടിലിലൂടെ പരന്നൊഴുകും. ചിരുതേയിയുടെ പട്ടിണിക്കൊരിക്കലുംഔസേപ്പാഹാരം നൽകിയിട്ടില്ല.കർക്കിടകം കുടിലിനെContinue Reading

പാതി നിറച്ച ഗ്ലാസിലെ വെള്ളം ആർത്തിയോടെ വലിച്ചു കുടിക്കുന്നതിനിടയിൽ, മുന്നിലൊരു മുരടനക്കം കേട്ട് താര തലയുയർത്തി. ബിട്ടു, ആർക്കും ഉടമസ്ഥാവകാശം സ്ഥാപിക്കാനില്ലാത്ത, തെരുവിലെ അഴുക്കുചാലിൽ വളർന്ന ഒരു ഭീകരൻ നായ!! വിളറി പിടിച്ചോടുന്ന കുട്ടികളും പാതിരാത്രിയിൽ ഒറ്റയ്ക്ക് വരുന്ന യാത്രികരുമാണവന്‍റെ പ്രധാന ഇര. അവന്‍റെ കടിയേല്ക്കാത്ത നാട്ടുകാർ വിരളം. ആ ഭ്രാന്തൻ നായയെ കൊല്ലാൻ പലരും പലതവണ ശ്രമിച്ചതാണ്. പക്ഷെ എല്ലാവരെയും കബളിപ്പിച്ചവൻ എപ്പോഴും രക്ഷപ്പെടും. ഇപ്പോഴിതാ, തന്‍റെ മുന്നിൽ,Continue Reading

ചില കഥകളിൽ കഥാപാത്രങ്ങളുടെ എണ്ണം വളരെക്കൂടുതൽ ആയിരിക്കും. ചിലതിൽ ഒറ്റ കഥാപാത്രമേ ഉണ്ടാവുകയുള്ളൂ. ചെറുകഥയിലെ കഥാപാത്രങ്ങൾ വിരലിലെണ്ണാവുന്നവ ആകുന്നതാണ് ഭംഗി. ഒന്നോ രണ്ടോ കഥാപാത്രങ്ങളെക്കൊണ്ട് ജീവിതം പറയാൻ പറ്റുന്ന പ്രതിഭാധനരായ സാഹിത്യകാരന്മാർ നമുക്കുണ്ട്. പുതുതലമുറയിലെ എഴുത്തുകാരും. കഥയിലേക്ക് ഒരു വ്യക്തിയുടെ പേര് കൊണ്ടുവരുമ്പോൾ അയാൾക്ക് ആ സൃഷ്ടിയിൽ എന്താണ് പ്രസക്തി എന്നതിനെ കുറിച്ച് കഥാകൃത്തിന് വ്യക്തമായ ബോധ്യം വേണം. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലെ വേറൊരു പ്രശ്നമാണ് ഉത്തമ പുരുഷാഖ്യാനം. ഞാൻ എന്നContinue Reading

ഇതൊക്കെ എന്ത്‌(പുച്ഛംഇമോജി)! ഇത്രമാത്രം പോസ്റ്റ്‌ ചെയ്തിട്ട്‌ ഞാൻ കിടന്നുറങ്ങിയതാണ്‌. രാവിലെ നോക്കുമ്പോൾ ഞങ്ങളുടെ എൻജിനീയറിംഗ്‌ കോളജ്‌ അലൂംനി വാട്ട്സാപ്പ്‌ ഗ്രൂപ്പിൽ കലശലായ അടി നടന്നിരിക്കുന്നു! ഞങ്ങളിൽ കുറച്ചു പേർ ഭൂമിയുടെ ഇങ്ങേ അറ്റത്തു കാനഡയിലും ബാക്കി ബഹുഭൂരിപക്ഷവും ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമൊക്കെ ആയതിനാൽ ഞാൻ ഉറങ്ങുമ്പോഴാണ്‌ മിക്കവാറും ഇത്തരം തമ്മിലടികൾ ഗ്രൂപ്പിൽ നടക്കുക. ഒരു സീനിയർ ചേച്ചി പോസ്റ്റ്‌ ചെയ്ത ‘വിജയ്‌ യേശുദാസ്‌ എലിഫന്റ്‌ അറ്റാക്‌’ എന്ന വിഡിയോയ്ക്ക്‌ കമന്റ്‌Continue Reading

അനുഭവങ്ങളെയും ഭാവനകളെയും അതിന്റെ ഏറ്റവും ഉന്നതമായ വൈകാരികതയിൽ കഥയായി പരിവർത്തിപ്പിക്കുന്നു നല്ല എഴുത്തുകാർ. ഒരു നല്ല കഥ വായിച്ചു കഴിഞ്ഞാൽ അല്ലെങ്കിൽ ഒരു നല്ല സിനിമ കണ്ടുകഴിഞ്ഞാൽ, തനിക്ക് ലഭ്യമായ അനുഭൂതി വേറെ ആരോടെങ്കിലും പറയുക എന്ന ഒരു ത്വര പലരിലും ഉണ്ടാകുന്നു. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു പുസ്തകം സുഹൃത്തുക്കൾക്ക് ശുപാർശ ചെയ്യുന്നത് ഇതിന്റെ ഭാഗമാണ്. അതുപോലെ, അന്യഭാഷകളിൽ രചിക്കപ്പെട്ട ഏതെങ്കിലും ഒരു സർഗ്ഗസൃഷ്ടി വായിച്ചതിനുശേഷം, ആ ഒരുContinue Reading