LITERATURE (Page 35)

ബാല്യത്തിൽ ഏതു കളിയും കളിക്കാം ഏതു വേഷവും ആടാം അരയിൽ കുരുത്തോല തൂക്കി ആപാദം ഭസ്മം പൂശി ചിരിച്ചാർക്കുന്ന വലയത്തിനുള്ളിൽ തിളങ്ങുന്ന കണ്ണുകളുമായി എന്തൊക്കെ കളികൾ ! പരസ്പരം കാലിൽ, മെയ്യിൽ പേരും വിലാസവും കുത്തിക്കുറിക്കുന്ന കളി തലയ്ക്കു മീതെ വട്ടംചുറ്റി കഴുകന്മാർ ഡ്രോണുകൾ ബോംബറുകൾ ചുറ്റും ഡയഫ്രം സേനയിലെ കരിംഭൂതങ്ങൾ തോക്കുകൾ ഒരു സ്ഫോടനം ഒരു പൊട്ടിത്തെറി മാലപ്പടക്കങ്ങൾ അമിട്ടുകൾ അഗ്നിജ്വാലയിൽ കത്തിക്കരിഞ്ഞും ചിതറിത്തെറിച്ചും, തൂളുകളായ് കുരുന്നുകൾ തെറിച്ചുContinue Reading

സമകാലിക മലയാളം വാരികയുടെ വനിതാ പതിപ്പിൽ അഞ്ച് കഥകളാണുള്ളത്. ആദ്യത്തേത് ഗ്രേസിയുടെ ‘മല്ലനും മാതേവനും’. സാഹിത്യ പ്രവര്‍ത്തനത്തെ സ്പൂഫ് / സറ്റയർ / ആയി കാണുന്ന എഴുത്തുകാരി, കഥയുടെ തലക്കെട്ട്‌ വഴി സൂചിപ്പിക്കുന്നത് യഥാക്രമം ഒരു കഥാകൃത്തിനെയും നിരൂപകനെയുമാണ്. യാഥാർത്ഥ്യങ്ങളുടെ ലോകത്ത് ജീവിക്കുന്ന നിരൂപകനും, സൃഷ്ടിയുടെ മഹാരഹസ്യമായ ഭാവനയുടെ ഉള്ളിൽ ജീവിക്കുന്ന കഥാകൃത്തും, കഥാകൃത്തിന്റെ ഭയവും അപകർഷതാബോധവും, നിരൂപകന്റെ പുച്ഛവും താൻപോരിമാഭാവവും ഗ്രേസി രസകരമായി അവതരിപ്പിക്കുന്നുണ്ട്. ഭേദപ്പെട്ട രീതിയിൽ വായിച്ച്Continue Reading

1സൂര്യാസ്തമയംകാഞ്ഞ കനൽച്ചിരിദൂരെയല്ലാതിരുണ്ടനിഴൽച്ചുഴികാത്ത് കടൽക്കരയിൽ തിരത്തോറ്റംഏറെ പഠിച്ചു, വായിച്ചുഅന്തർദാഹമൂർച്ഛയിൽദേഹമടിമുടിയുദ്ധ്രുതംഏകവസ്തുമറ്റൊരാഴക്കടൽ 2കണ്ടതൊന്നും സത്യമല്ലകേട്ടതൊന്നു-മോങ്കാരപ്പൊരുളുമല്ലകാഴ്ചകൾക്കുംവേഴ്ചകൾക്കുമപ്പുറംഅളന്നളവറിയാത്തൊരാഴംഭ്രഹ്മണമേകാന്തം 3എന്റെനെറുകയിറുകെപ്പുണർന്നുവൻകരപകർന്നാടുവാൻ പോരൂ സ്വന്തം എന്നുള്ളത്സിരാതന്തുവിൽതീപടർത്തുന്നുതൊട്ട്…. തൊടാതെ നീ…മുട്ടി മുകരാതെ നീകത്തിയമരാതെ നീകല്പാന്തകാലങ്ങളിൽഭ്രമണവേഗങ്ങളിൽഭ്രമണവേഗങ്ങളിൽ.Continue Reading

കവിയും ഞാനും ഒരിക്കൽ മലബാറിൽ നിന്നും ചെങ്ങന്നൂരിലേക്കുള്ള യാത്രാമദ്ധ്യേ തൃശ്ശൂർ സ്റ്റേഷനിൽ വണ്ടി നിൽക്കുമ്പോൾ പ്ലാറ്റ്ഫോമിലൂടെ പ്രിയ കവി ഒ എൻ വി പത്നീസമേതനായി നടന്നു പോകുന്നത് കണ്ടു. ഓടിച്ചെന്ന് കാൽ തൊട്ട് വന്ദിച്ചപ്പോൾ പരിചയമുള്ളതുപോലെ അനുഗ്രഹിക്കുകയും സുധയല്ലേ എന്ന് ചോദിക്കുകയും ചെയ്തു.മറുപടി പറയും മുൻപ് ഞാൻ യാത്ര ചെയ്തുകൊണ്ടിരുന്ന ട്രെയിൻ ചൂളം വിളിക്കുകയും ഞാൻ ഓടി വണ്ടിയിൽ കയറുകയും ചെയ്തു അവിടം മുതൽ വീടെത്തുവോളം ഓ എൻ വിContinue Reading

സിനിമ കേവലം വിനോദം മാത്രമല്ല, സാമൂഹ്യ പ്രതിഷേധത്തിന്റെയും സംസ്കാരത്തിന്റെയും ശക്തമായ മാധ്യമവുമാണ്. സിനിമ എന്ന കലയിലൂടെ സമൂഹത്തിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിനും, അവയെക്കുറിച്ച് ചർച്ചചെയ്യുന്നതിനും സാധ്യമാവണം. എന്നാൽ, സിനിമയുടെ ഈ ശക്തി ചിലപ്പോൾ നെഗറ്റീവ് ആയും ഉപയോഗിക്കപ്പെടുന്നുണ്ട്. മയക്കുമരുന്നുകളുടെ ഉപയോഗം, വിതരണം, ഫലങ്ങൾ എന്നിവയെ സിനിമകൾ ചിലപ്പോൾ കാല്പനികവൽകരിക്കുകയോ ആകർഷകമാക്കി പൊലിപ്പിക്കുകയോ ചെയ്യുന്നു. ഇതിന് പ്രേക്ഷകരെ,പ്രത്യേകിച്ച് യുവജനങ്ങളെ സ്വാധീനിക്കാൻ കഴിയും. സിനിമകളിൽ മയക്കുമരുന്നുകളുടെ ചിത്രീകരണം എങ്ങനെ അവതരിപ്പിക്കുന്നു എന്നത് പ്രധാനമാണ്. പലപ്പോഴുംContinue Reading