LITERATURE (Page 36)

ആദ്യമായി പ്രണയിക്കുന്നൊരുവൾ നിലാവുള്ള രാത്രികളിൽ ജനാലയിലൂടെ ആകാശത്തെ നോക്കി ഏകാന്തതയിൽ പുഞ്ചിരിച്ചു. വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങുന്ന വഴികളിലെ പൂക്കളിൽ , അതുവരേയും കാണാത്ത നിറങ്ങൾ കുറുക്കിയെടുത്ത് മഴത്തുള്ളികൾ ഒളിച്ചുകളിയ്ക്കുന്ന തൊടിയിൽ കൃഷ്ണകിരീടത്തിന്റെ ചുവപ്പിനെ ഹൃദയത്തിലേറ്റി. ചിലപ്പോൾ, ഉമ്മറക്കോലായിലേയ്ക്ക് കയറിയിരുന്ന് ഉച്ചവെയിലിന്റെ നിഴലുകളിൽ ഒറ്റയ്ക്ക് തായം കളിച്ചു. കെട്ടുപിണഞ്ഞ മുല്ലവള്ളികളിലെ മൊട്ടുകളിൽ പൂക്കാലത്തെ മോഹിച്ചു. അമ്പലത്തിന്റെ ചുറ്റുമതിലിൽ ഇളംപച്ച നിറത്തെ ചുരണ്ടി മാറ്റിക്കൊണ്ടിരുന്നു. പതിനഞ്ച് വർഷങ്ങൾക്കപ്പുറത്തെ മോഹങ്ങളേയും മോഹഭംഗങ്ങളേയും താനിപ്പോൾ എന്തിനാണ് ഓർക്കുന്നതെന്ന്Continue Reading

ചലനമെന്നതിന്റെ പര്യായമാണ്സംസാരംനമുക്കറിയാവുന്ന ഭാഷയല്ലെങ്കിലും സംസാരിക്കുന്നുണ്ട്ചലിക്കുന്നവയെല്ലാം! ചിറകുകൾ കുടഞ്ഞു പറക്കുന്നപക്ഷികളോട്ആകാശംസംസാരിക്കുന്നതാകാംമേഘചലനങ്ങൾ പാറിവരുന്ന കാറ്റും,മരങ്ങളും തമ്മിൽസംസാരിക്കുന്നതല്ലാതെമറ്റെന്താണ്ഇലകളുടെ ഇളക്കം! രണ്ട് കരയോടുമുള്ളപുഴയുടെ വർത്തമാനമാകണംഅലകൾ മനുഷ്യനിൽ നാവ് മാത്രമല്ലസംസാരിക്കുന്നത്കൈളും, കാലുകളും, ലിംഗവുംകണ്ണുകളും സംസാരിക്കുന്നുണ്ട്! പ്രിയപ്പെട്ട ഒരാളെ കാണുമ്പോൾകണ്ണുകൾ സംസാരിക്കുന്നത് അറിയുന്നില്ലേ? ഇണചേരുമ്പോൾനാവിനെക്കാളധികംസംസാരിക്കുന്നുണ്ട്ലിംഗങ്ങൾ നാവ് മിണ്ടാതാകുന്നത്മൗനം.ശരീരത്തിലുള്ള അംഗങ്ങളെല്ലാംസംസാരിക്കാതാ-വുന്നതാണ് മരണം ചില നേരങ്ങളിൽനമ്മിൽ നിന്നുണ്ടാകുന്നചെറിയ ചലനങ്ങൾപുനർജ്ജന്മമാണ് ചിലപ്പോഴുള്ള മൗനംആത്മഹത്യയും. കവർ: ജ്യോതിസ് പരവൂർContinue Reading

കാഴ്ചയെയും കേൾവിയെയും പൊള്ളിക്കുന്ന വാർത്തകളിലേക്കാണ് നാട് നിത്യവും ഉണരുന്നത്. കൊലപാതകങ്ങൾ, വാഹനാപകടങ്ങൾ, ബലാൽസംഗങ്ങൾ വന്യമൃഗങ്ങളുടെ അക്രമങ്ങൾ, കലോത്സവങ്ങൾ പോലും ചോരക്കളമാക്കുന്ന സംഘടിതരാഷ്ട്രീയ അതിക്രമങ്ങൾ.. തത്സമായകാഴ്ചകളും പ്രതികളോ ആരോപിതരോ ചുരുളഴിക്കുന്ന കൊലക്കഥകളും ആധികാരികമെന്നോണം ആവർത്തിച്ചു പ്രക്ഷേപണം ചെയ്തുകൊണ്ട് വാർത്താലഹരിയിൽ ആറാടുകയാണ് മാധ്യമങ്ങൾ. രാസത്വരകങ്ങളെപ്പോലെയാണ്‌ ഇവ സുപ്തമായ കുറ്റവാസനകളോട് പ്രതിപ്രവർത്തിക്കുന്നത്. മിക്ക കുറ്റകൃത്യങ്ങളുടേയും പിന്നിൽ രാസലഹരി മരുന്നുപയോഗം പ്രധാന ഘടകം ആവുന്നുണ്ട്.എങ്കിലും ഈ ദിശയിൽ നൂതനമായ ഒരു പ്രതിരോധനടപടി ആശയതലത്തിൽ പോലും ഉയർന്നുContinue Reading

പനിക്കയ്പ്പു മാറാതെ ഞാൻ നടക്കുന്നുഒരു കഷണം റൊട്ടിയന്വേഷിച്ച്റൊട്ടിമണത്തിനു ചൂടുണ്ട്റൊട്ടിമണത്തിനേ ചൂടുള്ളൂറൊട്ടിമണമുള്ളഒരു തെരുവു പോയിട്ട്റൊട്ടി മണമുള്ള ഒരു കട പോലുമില്ലഇവിടെറൊട്ടിയെക്കുറിച്ചു സംസാരിക്കാൻ പറ്റുന്നഒരു മനുഷ്യനെകണ്ടെത്തുകയെങ്കിലും വേണംഈ യാത്രയിൽമുറിച്ചു കഷണങ്ങളാക്കിയതണുത്ത ബ്രഡ് അടങ്ങുന്നപ്ലാസ്റ്റിക് പൊതി – ഈ പട്ടാമ്പി,ഒരാഴ്ചക്കുള്ളിൽ ചവച്ചു തീർക്കേണ്ടത്നിൻ്റെ നഗരത്തിന്എൻ്റെ വക എന്തു വേണംഎന്നു ദൈവം ചോദിച്ചാൽഞാൻ പറയും,റൊട്ടി മണമുള്ള ഒരു തെരുവ്.Continue Reading

ഇക്കാലമത്രയും ഭൂമിയിൽ ജീവിച്ചവരെക്കുറിച്ച് മനുഷ്യരോട് ചോദിച്ചിട്ടെന്ത് കാര്യം? നാട് മുഴുവൻ നീണ്ട് കിടക്കുന്ന വഴികളോട് ചോദിക്കൂ. വഴികൾ ഓർത്ത് വച്ചിട്ടുണ്ടാകും നെഞ്ചില് കാലമർത്തി നിന്നവരെ മടിയിൽ കുഴഞ്ഞ് വീണ് മരിച്ചവരെ ഓരം ചേർന്ന് നിന്ന് പ്രണയം പങ്കുവച്ചവരെ പാതിരാത്രിയിലും വഴിമുറിയാതെ നടന്ന് തീർത്തവരെ ജീവിതം മുഴുവനും വേപ്രാളപ്പെട്ട് ഓടിനടന്നവരെ വിശന്നുതളർന്ന് പൈപ്പുവെള്ളം കുടിച്ച് പള്ള വീർപ്പിച്ചവരെ തെരുവോരങ്ങളിൽ കിടന്ന് ജീവിതം കൂട്ടിമുട്ടിച്ചവരെ അങ്ങനെ എത്രയെത്ര പേരെയത് ഹൃദയത്തിൽ ടാറ് മെഴുകിContinue Reading