LITERATURE (Page 186)

ബീഫിന്‍റെ ഉപഭോഗവുമായി ബന്ധപ്പെട്ടു രാജ്യത്ത് കലാപങ്ങളും കൊലപാതകങ്ങളും നടക്കുകയാണല്ലോ. ശാസ്ത്രത്തിന്‍റെ ഭാഗത്തുനിന്ന്, ഇലയ്ക്കും മുള്ളിനും കേടില്ലാത്ത മട്ടില്‍ ഒരു പരിഹാരം ഒരുങ്ങുന്നു. ജനസംഖ്യയില്‍ ഏതാണ്ട് അമ്പത് ശതമാനത്തോളം വരുന്ന സസ്യഭുക്കുകള്‍ക്കും ഹിംസ കൂടാതെ മാംസഭുക്കാവാന്‍ ഒരവസരം : മരങ്ങളിൽ വളരുന്ന ഇറച്ചിയാണ് വിഷയം. ഭാവിയുടെ ഭക്ഷണം എന്ന നിലയിൽ ആണ് ഈ പദ്ധതിയുമായി വാഷിംഗ്‌ടൺ ആസ്ഥാനമായുള്ള ഗുഡ് ഫുഡ് ഇൻസ്റ്റിറ്റ്യൂട്ട് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. അടിസ്ഥാനപരമായി, നാട്ടിൻപുറങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് കുടിയേറുന്നവര്‍ക്കായിContinue Reading

ഒരു കറുത്ത പൂച്ച വീടിനു ചുറ്റും കറങ്ങുന്നുണ്ടെന്നു  നമുക്കറിയാമെങ്കിലും തിരഞ്ഞുചെല്ലുമ്പോൾ അത് ഇരുട്ടിലേക്കുതന്നെ മാഞ്ഞു പോകുന്നു . കണ്ടെന്നു , ശബ്ദം കേട്ടെന്നു , അങ്ങനെയൊരു പൂച്ചയേ ഇല്ലെന്നു , നമ്മൾ എത്ര വട്ടം ചർച്ച ചെയ്തിരിക്കുന്നു . എത്ര പെട്ടന്നാണ് പൂച്ചയുണ്ടെങ്കിലും എലിയെ പിടിക്കുമല്ലോയെന്നു വീട് തന്നെ വിഭജിച്ചു പോയത് . ഇപ്പോൾ പൂച്ച ഉണ്ടോ എന്നല്ല പൂച്ച നല്ലതോ ചീത്തയോ എന്നായി നമ്മുടെ ചർച്ചകൾ . കാലിൽContinue Reading

” ഇപ്പോൾ എവിടെയാണ്?” – എടോടീന്ന് റെയിൽവേ സ്റ്റേഷനിലേക്ക് തിരിയുന്ന ജംഗ്ഷനിൽ രവീന്ദ്രാ ഹോട്ടലിനപ്പുറത്ത് പുരുഷുവേട്ടന്‍റെ പീട്യേന്‍റെ മുമ്പില് ഒരു കെട്ടില്ലേ, ഞാനയിമലിരിക്ക്ന്ന്ണ്ട്. (എ.ഡി.15-ാം ശതകത്തിൽ കുരുമുളക് പെറുക്കാൻ വന്ന പോർച്ചുഗീസുകാർ പൊള്ള് പാറ്റി ചാക്കിൽക്കെട്ടിത്തിരിച്ചത് ഈ കെട്ടിന്‍റെ മുകളിലിരുന്നായിരുന്നു. വാസ്‌കോഡഗാമയുടെ ചന്തിയേക്കാൾ വീതി അതിനുണ്ടായിരുന്നു. അവന് ആ അടയാളം മനസ്സിലാവാതിരിക്കില്ല) ” ഇതൊരു ജീവിതമാണോ?” ഞാൻ മിണ്ടിയില്ല. ആണെന്നോ അല്ലെന്നോ ഒരുത്തരം അവൻ കണ്ടുവെച്ചിട്ടുണ്ടാവും. അവൻ എന്നേക്കാൾ ഭയങ്കരനാണ്.Continue Reading

സര്‍ക്കാര്‍ കണക്കനുസരിച്ച് കേരളത്തിന്റെ ഭൂവിസ്തൃതിയുടെ ഏകദേശം 27 ശതമാനം വനഭൂമിയാണ്. ഇതുതന്നെ പെരുപ്പിച്ച കണക്കാവാനേ തരമുള്ളു. കാരണം ഇതിലധികഭാഗവും വനമല്ലാതായിക്കഴിഞ്ഞ സര്‍ക്കാര്‍ വക തേക്ക് പ്ലാന്റേഷനാണ്. കുറേഭാഗം അണക്കെട്ടുകളുടെ സംഭരണി എന്ന നിലയില്‍ വനപ്രകൃതി നഷ്ടപ്പെട്ട ഭൂപ്രദേശങ്ങളാണ്. പാറപൊട്ടിച്ചും മണ്ണെടുത്തും മലയിടിച്ചും മരംമുറിച്ചും കയ്യേറ്റങ്ങള്‍ നടത്തിയും വനത്തിന്റെ ഏറെ ഭാഗങ്ങള്‍ നശിച്ചു കഴിഞ്ഞിരിക്കുന്നു. അതായത് ഇപ്പോള്‍ വനമെന്നവകാശപ്പെടുന്നതില്‍ ഏറിയ പങ്കും സ്വാഭാവിക വനമല്ല എന്നര്‍ഥം. യഥാര്‍ത്ഥത്തിലുള്ള വനം പ്രാക്തനവും സചേതനവുമായContinue Reading

  ഞാൻ എന്റെ പഴയ സ്നേഹിതൻ സിമോങ്ങ് റഡേവിനെ കാണാൻ പോവുകയായിരുന്നു; പതിനഞ്ചു കൊല്ലമായിരിക്കുന്നു ഞങ്ങൾ തമ്മിൽ കണ്ടിട്ട്. ഒരു കാലത്ത് അയാളായിരുന്നു എന്റെ ഏറ്റവും അടുത്ത ചങ്ങാതി; പ്രശാന്തവും സന്തുഷ്ടവും ദീർഘവുമായ എത്ര സായാഹ്നങ്ങളാണ്‌ അയാൾക്കൊപ്പം എനിക്കുണ്ടായിരിക്കുന്നതെന്നോ! അങ്ങനെയൊരു സ്നേഹിതനോടാണ്‌ നാം നമ്മുടെ ഏറ്റവും നിഗൂഢമായ ഹൃദയാഭിലാഷങ്ങൾ പങ്കു വയ്ക്കുന്നത്, അങ്ങനെയൊരു സ്നേഹിതനോടൊപ്പം നടത്തുന്ന സംഭാഷണങ്ങളിൽ നിന്നാണ്‌ അനർഘവും സമർത്ഥവും വിലോലവുമായ ചിന്തകൾ, മനസ്സിനെ പ്രചോദിപ്പിക്കുകയും വശീകരിക്കുകയും ചെയ്യുന്നContinue Reading