LITERATURE (Page 177)

  കണക്ക് ട്യൂഷൻ കഴിയുമ്പോഴേയ്ക്കും മണി അഞ്ചര .നാൽപ്പതോളം കുട്ടികൾ ഞെരുങ്ങിയിരിക്കുന്ന ക്‌ളാസ് മുറിയിൽ എല്ലാവരും വിയർത്തു .ഫാനിന്‍റെ വേഗതയെ നോക്കി കുട്ടികൾ നെടുവീർപ്പെട്ടു .ഒരു കാലിന് സുഖമില്ലാത്ത കണക്ക് അദ്ധ്യാപകന്‍റെ മൃദുവായ വാക്കുകൾക്ക് അവർ കാത് കൂർപ്പിച്ചു ..പത്താം ക്ലാസ്സാണ് .സ്‌കൂളിൽ കണക്ക് മാഷ് ലീവിലായിട്ട് മൂന്നു മാസം കഴിഞ്ഞു ട്യൂഷൻ കഴിഞ്ഞതും ആൺകുട്ടികൾ തിരക്കി കൂട്ടി പുറത്തിറങ്ങി .സിതാരയും സീമയും ഒന്നിച്ച് പുറത്തിറങ്ങി .സിതാര തന്‍റെ ഷൂസ്Continue Reading

നമ്മുടെ ബഹിരാകാശ ശാസ്ത്ര രംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിച്ച ശാസ്ത്രജ്ഞന്‍റെ ആത്മകഥ എന്ന നിലയിലല്ല നമ്പി നാരായണന്‍റെ ‘ഓര്‍മകളുടെ ഭ്രമണപഥത്തില്‍’ വായന ക്കാരന്‍ കൈയിലെടുക്കുക. അത് മറ്റാരെക്കാളും അറിയുന്നുണ്ടാവുക അദ്ദേഹത്തിന് തന്നെയാവും. അതുകൊണ്ടുതന്നെ, ചാരക്കഥയ്ക്കെത്രയോ മുമ്പ് തുടങ്ങിയ തന്‍റെ ജീവിതകഥയുടെ ഓരോ ഘട്ടവും വിസ്തരിച്ചവസാനിപ്പിക്കുമ്പോള്‍ രണ്ടു കാര്യങ്ങളില്‍ അദ്ദേഹം അടിവരയിട്ടും ആവര്‍ത്തിച്ചും ഊന്നുന്നു. ഒന്ന്‍, റോക്കറ്റ് ശാസ്ത്രം പോലെ സങ്കീര്‍ണ്ണമായ വിഷയത്തില്‍, രാജ്യം ഗവേഷണം നടത്തി സ്വായത്തമാക്കിയ സാങ്കേതിക ജ്ഞാനംContinue Reading

  മുത്തശ്ശി പോയി ഉമ്മറക്കോലായിലെ ആ  പലകയും ശൂന്യമായ് . ചിലമ്പിച്ച ശബ്ദത്തിൽ സന്ധ്യക്കുയരുമാ – നാമജപവുമില്ലാതെയായ് മുത്തശ്ശി പോയൊരാ തക്കവും നോക്കി – പടി കടന്നെത്തി നാമം കളിമുറ്റമാക്കിയൊരാ വീടിന്നകത്തളം . നീറും അശാന്തിതൻ കലാപ ഭൂമിയായ് ഐശ്വര്യം കെട്ടുപോയ്‌. തിരിഞ്ഞിനി പോരുവാനാവാത്ത ദൂരത്തിലേക്കു കാലവും മെല്ലെ നടന്നുപോയി….Continue Reading

പെട്ടന്നൊരു ദിനം വെറുപ്പുകളെ ഞാൻ സ്നേഹത്തിലേക്കു വിവർത്തനം ചെയ്യുന്നു. വാലിൽ നൂലുകെട്ടിയ തുമ്പികളെല്ലാം പരുന്തുകളാവുന്നു. നൂലിൽ കെട്ടിയ പട്ടങ്ങൾ വിമാനങ്ങളാവുന്നു. മുക്കും മൂലയും തിരഞ്ഞു വെറുപ്പുകളെ കണ്ടുപിടിക്കുന്നു. കണക്കു ടീച്ചർ മലയാളം ടീച്ചറാവുന്നു മീശക്കാരനമ്മാവൻ കുഞ്ഞരിപ്പല്ലുകാട്ടുന്ന കൊച്ചാവുന്നു. നിരസിക്കപെട്ട പ്രേമലേഖനം ചേർത്തുപിടിച്ച ചുംബനമാവുന്നു. അമ്പലത്തിലെ ചെരുപ്പുകള്ളൻ ദൈവം പോലുമാവുന്നു. ഓ ഒരു സ്നേഹത്തിന്‍റെ കവി എന്നു വാഴ്ത്തുന്നവരോടു മാത്രം ഒരു രഹസ്യം പറയാം. എന്നെ രസിപ്പിക്കുന്നതു ഇതൊന്നുമല്ല. എന്നോടുള്ള പകContinue Reading

നീ കേട്ടുവോ എന്‍റെയുള്ളിലെ ചങ്ങലക്കിലുക്കങ്ങൾ നീയറിഞ്ഞുവോ മനസിനുള്ളിലെ നിഴലനക്കങ്ങൾ… ശിരസ്സിനുള്ളിലെ ഇരട്ടപ്പെരുക്കങ്ങൾ ഇരുളും വെളിച്ചവും ഇണ ചേർന്നാടുന്ന വന്യ നൃത്തങ്ങൾ ചിന്തകൾ തമ്മിലുരസി_ ത്തെറിക്കും സ്ഫുലിംഗങ്ങൾ!! കാലംതെറ്റി പൂത്ത കണിക്കൊന്ന പോൽ ഉയർന്നു ചിതറുന്ന പൊട്ടിച്ചിരിപ്പൂക്കൾ മഴ നോവു പോലെ സങ്കടപ്പെയ്ത്തുകൾ പൊരുളറിയാത്ത മൗനങ്ങൾ … മരണം പോലെ നിശ്ശബ്ദവും തീവ്രവുമായ പ്രണയം നീയറിഞ്ഞെന്നോ നീയറിഞ്ഞെന്നോ അതെ ചില നേരങ്ങളിൽ ഭ്രാന്താണ് എനിക്കു മാത്രമല്ല നിനക്കും ….Continue Reading