LITERATURE (Page 176)

  പഞ്ചാബ് നാഷണൽ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിൻറെ പശ്ചാത്തലത്തിൽ ബാങ്കുകളിലെ നടപടിക്രമങ്ങളിലെ പഴുതുകളും ഉദ്യോഗസ്ഥരുടെ അഴിമതിയും വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണല്ലോ.ബാങ്ക് മേധാവികളുടെ സമ്മേളനം, ആർ ബി ഐ യുടെ സർകുലർ അയക്കൽ , സി ബി ഐ റെയ്‌ഡുകൾ , കണ്ട് കെട്ടൽ ഉദ്യോഗസ്ഥരുടെ അറസ്റ്റ് ,സ്ഥലം മാറ്റം , ദിവസങ്ങൾക്കു ശേഷം പ്രധാനമന്ത്രിയുടെ വിട്ടുവീഴ്ചയില്ലെന്ന പ്രസ്താവന. നീരവ് മോദിയുടെ ഇറക്കുമതികളും ബന്ധപ്പെട്ടകോടികളുടെ ബാങ്കിങ് ഇടപാടുകളും കോർ ബാങ്കിഗ് ശൃംഖലയിൽContinue Reading

യാ നബീ സലാം അലൈക്ക… യാ റസൂല്‍ സലാം അലൈക്ക… ഇന്നലെ രാത്രി 10 മണി. ഒരു ബന്ധു വീട്ടിലെ മൈലാഞ്ചിക്കല്യാണം കഴിഞ്ഞ് എത്തിയതേയുള്ളൂ. തൊട്ടടുത്തുള്ള പള്ളിയങ്കണത്തില്‍ നിന്നാണ്, ഏതോ വാദ്യോപകരണത്തിന്റെ അകമ്പടിയോടെ, താളലയരസപ്രദമായി പെയ്യുന്ന മൌലിദ് ബൈത്തുകള്‍…… പിന്നെയത്, ബുര്‍ദ നഷീദയായി പരിണമിച്ചു … മൌലായ സ്വല്ലി വസല്ലിം ദായിമന്‍ അബദന്‍… അലാ ഹബീബിക്ക ഖൈരില്‍ ഖല്ഖി കുല്ലിഹിമി… വീണ്ടും, ഭക്തിരസപ്രദാനമായ മാപ്പിളപ്പാട്ടിലെത്തി നിന്നു: മാണിക്യമലരായ പൂവി…. ഒട്ടകങ്ങള്‍Continue Reading

ബിരുദപൂർവ വിദ്യാർത്ഥിയായിരുന്ന കാലത്ത് , ചേരൻ രുദ്രമൂർത്തി ,മുകളിലത്തെ തന്‍റെ ഹോസ്റ്റൽ മുറിയിൽ നിന്ന് , ജാഫ്ന നഗരം അഗ്നിക്കിരയാവുന്നതിനും പൊതു വായനശാല ക്കു ശ്രീലങ്കൻ സൈന്യം തീക്കൊടുക്കുന്നതിനും ദൃക്‌സാക്ഷിയായി .അന്ന് അഗ്നിജ്വാലകൾ മേഘപാളികളിൽ കുറിച്ച ഒരു സന്ദേശം അദ്ദേഹത്തിന്‍റെ ശ്രദ്ധയിൽ പെട്ടു . .അപ്പോൾ അസ്തമയമായിരുന്നുവെങ്കിലും അതിനെ പുതിയ ഒരു ഉദയം എന്ന് വിളിക്കാനാണദ്ദേഹം ഇഷ്ടപ്പെട്ടത് .ഭാവി ഇരുളടഞ്ഞതാണെന്ന് അറിയാമായിരുന്നു. കാരണം” നിങ്ങൾ പുസ്തകം തീയിലേക്കെറിയുമ്പോൾ അടുത്തതായി ചുട്ടുകരിക്കാൻContinue Reading

  കിഴക്കേലെ വൽസേച്ചീടെ  ഓടിട്ട ഇരട്ടമുറി വീട്ടിൽ ന്നും കുപ്പിവിളക്കും തെളിച്ചിറങ്ങുന്നുണ്ട് ഓർമ്മകൾ. ഇടയിൽ ഈയലുകളും, വണ്ടുകളും കുറുകെച്ചാടുമ്പോൾ കെടാനായുന്നെന്ന് വെറുതെ പേടിപ്പിക്കുന്ന വിളക്ക്. ബാല്ല്യം മുതൽക്ക് ന്ന് ഓർമ്മകൾ ആരോഹണക്രമത്തിലേയ്ക്ക് ചേരുമ്പോ കുപ്പിവിളക്ക് അവിടെ ഉമ്മറപ്പടിയിലിരിപ്പാണ്. മൂന്ന് ഓട്ടു വിളക്കും (അതിലൊന്നൊരു കുംഭവയറൻ) ഒരു മുട്ട വിളക്കും പിന്നൊരു പെട്രോമാക്സിന്റെ കുഞ്ഞു പതിപ്പുമായിരുന്നു നമ്മുടെ വീട്ടിൽ; ഇരുട്ടിനോടെതിരിടാനുള്ള പടയാളികൾ. ആഴ്ചയിലൊരിക്കൽ അമ്മുവേച്ചി കോൽപ്പുളീം, ചാരോം ചേർത്തു തേച്ചുപിടിപ്പിച്ച് സ്വർണ്ണംContinue Reading

  ഒരു കെമിസ്റ്റിന്‍റെ മകൻ വിദേശത്തു പഠിക്കുകയായിരുന്നു. അച്ഛന്‍റെ മരണശേഷം അയാൾ നാട്ടിൽ മടങ്ങിയെത്തി ഡിസ്പെൻസറിയുടെ ചുമതല ഏറ്റെടുത്തു; അങ്ങനെ അയാൾ മാന്‍റുവാ പ്രവിശ്യയിലെ വിയാഡാനയുടെ പ്രാന്തപ്രദേശത്തുള്ള ഒരു ചെറിയ ഗ്രാമത്തിലെ കെമിസ്റ്റ് ആയി. അയാളുടെ പഠിപ്പിനെക്കുറിച്ച് നാടു മുഴുവൻ ശ്രുതി പരന്നിരുന്നു; അയാളുടെ കൂറ്റൻ പുസ്തകശേഖരത്തെക്കുറിച്ചും ചെവിവേദനയ്ക്ക് അതിഫലപ്രദമായ അയാളുടെ മരുന്നിനെക്കുറിച്ചും പാടം നനയ്ക്കുന്നതിന്‌ അയാൾ ഉപയോഗിച്ചിരുന്ന അത്യന്താധുനികമായ രീതിയെക്കുറിച്ചും പന്ത്രണ്ടു ഭാഷകളിലുള്ള പ്രാവീണ്യത്തെക്കുറിച്ചും ആളുകൾ പറഞ്ഞുനടന്നു; അയാളിപ്പോൾContinue Reading