അധിനിവേശ വിരുദ്ധതയുടെ രാഷ്ട്രീയം കുഞ്ഞിരാമൻ നായർ കവിതകളിൽ
2018-03-20
ദേശീയ പ്രസ്ഥാനത്തിന്റെ സ്വാധീനം – മലയാള കവിതയിൽ നാട്ടുരാജ്യങ്ങളെയും ഉപസമൂഹങ്ങളെയും കേന്ദ്രീകരിച്ച ആദ്യകാല കോളനി വിരുദ്ധ സമരങ്ങൾക്കുശേഷം വരുന്ന ദേശീയപ്രസ്ഥാനങ്ങളുടെ രാഷ്ട്രീയമുന്നേറ്റത്തിൽ സവർണ്ണഹൈന്ദവത ഒരു പ്രധാനധാരയായിരുന്നു. പാശ്ചാത്യ വിരുദ്ധതയോടൊപ്പം ഒരുഭാഗത്ത് കൊളോണിയൽ ആധുനികതയോടുള്ള തീർത്തും യാഥാസ്ഥിതികമായ എതിർപ്പും വൈദേശിക മതങ്ങളോടുള്ള മതാധിഷ്ഠിത എതിർപ്പും പ്രബലമായിരുന്നു.യൂറോപ്യൻ ആധുനികചരിത്രബോധം നൽകിയ സുവർണ്ണകാലം, മുഗൾ അധിനിവേശകാലം , ആധുനിക കൊളോണിയൽ കാലം എന്ന വിഭജനം തന്നെയായിരുന്നു അവർക്കും പഥ്യം. എല്ലാതരംContinue Reading

















