കവിതഎന്നെ നഷ്ടപ്പെടുമ്പോൾ… അർജുൻ ഗോപാൽ March 20, 2018 എന്നെ നഷ്ടപ്പെടുമ്പോഴെല്ലാം പണ്ടു വന്ന വഴിയിൽ പടർന്നു പന്തലിച്ച ഓർമ്മകളിൽ നിഷ്കളങ്കത ചേർത്തു കെട്ടിയൊരു ഊഞ്ഞാലിൽ ഞാനെന്നെ തിരഞ്ഞു ചെല്ലാറുണ്ട്.പിന്നോട്ടു പോയി കാലത്തിന്റെ കുളിരു കൂട്ടിപ്പിടിച്ച് ഓർമ്മകളിലങ്ങനെ ആടി- യാടി വരുന്നിടത്ത് ഞാനെന്നെ വീണ്ടെടുക്കുന്നു 0 FacebookTwitterWhatsappEmail