LITERATURE (Page 164)

എന്റെ ഗ്രാമത്തിൽ ആറങ്ങോട്ടുകരയിലെ പ്രധാനപാതയോട് ചേർന്നു് ഇരുവശങ്ങളിലായി കിടക്കുന്ന ഒരു കുശവക്കോളനിയുണ്ട്. ദുരിതപർവ്വങ്ങൾ ഒരു പാട് താണ്ടിയതിന്റെ കദനകഥകളുണ്ട് ഇവർക്ക് പറയാൻ. കേരളത്തിൽ അങ്ങോളമിങ്ങോളം പരന്നു കിടക്കുന്ന കുംഭാരക്കോളനികളുടെ ഒരു പരിഛേദം തന്നെയാണിതും. ഈ നാടിന്റെ ചരിത്രവുമായി ഇവർക്കു വലിയ ബന്ധമുണ്ട്. കുശവൻ ,കുംഭാരൻ, വേളാൻ, കുലാലൻ, കുലാലനായർ, ആന്ധ്രനായർ എന്നിങ്ങിനെ വിവിധ പേരുകളിലാണ് ഇവർ വിവിധപ്രദേശങ്ങളിൽ അറിയപ്പെടുന്നത്. കുശവൻ എന്ന പേര്‌ സത്യത്തിൽ കുഴമണ്ണ് ചുട്ടെടുക്കുന്നവൻ എന്ന അർത്ഥത്തിലാണത്രേ!ഐതിഹ്യപ്പെരുമയിൽContinue Reading

നമ്മുടെ സംസ്ഥാനം അസാധാരണമായൊരു പരിതസ്ഥിതിയിലൂടെ കടന്നുപോവുകയാണ്. പ്രളയം കേരളത്തെ ഒന്നാകെ തകർത്തു കളഞ്ഞു.സ്ത്രീ പ്രവേശനവിധിയോടുള്ള അയ്യപ്പൻറെ കോപാഗ്നിയാണ് പ്രളയ കാരണമെന്നാണ് പ്രചരണം. ഹിന്ദു വർഗീയവാദികളാണ് ഇതിൻറെ ഉപജ്ഞാതാക്കൾ.സുപ്രീംകോടതിയുടെ മേലും വിധിപറഞ്ഞ ജഡ്ജിമാരുടെ മേലും പതിക്കുന്നതിന് പകരം ഈ കോപാഗ്നി കേരളത്തിലെ സാധാരണജനങ്ങളുടെ മേലും മനോഹരമായ പ്രകൃതിയുടെ മേലും വർഷിച്ചതിൻറെ യുക്തി അവർക്ക് വിശദീകരിക്കാനാവുന്നില്ല. പ്രളയം കേരളത്തെ അപ്പാടെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ അയ്യപ്പ കോപത്തെ ശമിപ്പിക്കാൻ ഇന്ന് കാണുന്നതുപോലുള്ള സംഘടിത നാമജപം ഒന്നുംContinue Reading

  ഞാൻ എന്നെ നവീകരിക്കാനാണ് ആഗ്രഹിച്ചത്. എന്നെ അടിമുടി മാറ്റിയെടുക്കാൻ. വിമർശനങ്ങളാണ് നിന്നിലേയ്ക്കടുപ്പിച്ചത്. എന്റെ കുറവുകൾ നീയാണു കണ്ടെത്തിയത്. എന്റെ ശൈലികൾ പലതും അപ്രിയമായിരുന്നു. എന്റെ എന്ന തോന്നലുകൾ അധികമായിരുന്നു. എന്തിന് , എന്റെ മുഖത്തെ കറുത്ത നിറം, കൈത്തണ്ടയിലെ വളരുന്ന അരിമ്പാറ, വീർത്തു വരുന്ന വയർ, നരകയറുന്ന താടി, ചേർച്ചകളില്ലാത്ത ഉടയാടകൾ….. ഞാൻ ഞാനേ അല്ലെന്നായി ഒടുവിൽ! ഇപ്പോൾ നീയൊന്നും പറയാറില്ല. വിമർശനങ്ങളുമില്ല… മറുപടി: അതിനിപ്പൊ എന്താ ഒരുContinue Reading

  പണ്ട് നമ്മളൊന്നിച്ചെടുത്ത ആ പഴയ ഫോട്ടോ പരിശോധിക്കയായിരുന്നു ഞാൻ കാലമേറെക്കഴിഞ്ഞിട്ടും മങ്ങിപ്പോകാത്ത ചിത്രത്തിൽ നാം പുഞ്ചിരിക്കുന്നു കടൽഭിത്തിയോട് ചാരി നിന്നപ്പോൾ ഫ്രെയ്മിനകത്തേയ്ക്ക് ചുവട്ടിൽ നാമിരിക്കാറുള്ള ബദാംമരത്തെക്കൂടി ഉൾപ്പെടുത്തണമെന്ന് നീ നിർദ്ദേശിച്ചിരുന്നു അപരിചിതൻ അക്ഷമയോടെ നമ്മെ പകർത്തുന്നതിനിടയിൽ അപ്പോൾ പറന്നുവന്ന ദേശാടനക്കിളികൾ പശ്ചാത്തലം കൂടുതൽ മനോഹരമാക്കി ഫോട്ടോയിലെ കടലിൽ കാണുന്ന കുഞ്ഞുവര ഒന്നിച്ചു നാം കണ്ട തോണിയുടേതാണെന്ന് നമുക്കേ അറിയൂ വീശിയടിച്ചൊരു ഉപ്പു കാറ്റിൽ നാം വേറേ വേറേ ഫ്രെയ്മുകളിലേക്കുംContinue Reading

  തങ്കം ഫിലിപ്പ് ഗ്രൗണ്ട് ഫ്ലോറിൽ നിന്ന് ലിഫ്റ്റിൽ കയറുന്നത് നാലാം നിലയിലെ തന്റെ ക്യാബിനുള്ളിലിരിക്കുന്ന ആനന്ദന് കൃത്യമായിട്ട് അറിയാൻ സാധിക്കുമായിരുന്നു. ലിഫ്റ്റ് നാലാം നിലയിലെത്തുന്നതും അതിന്റെ വാതിലുകൾ തുറന്നടയുന്നതും ആനന്ദന്റെ കാതുകൾ ഏകാഗ്രമായി പിടിച്ചെടുത്തു. തങ്കം ഫിലിപ്പ് ഉപയോഗിച്ചിരുന്ന ബോഡി സ്പ്രേയുടെ കുപ്പിച്ചില്ലു പോലെ കൂർത്ത ഗന്ധമാണ് ആദ്യം ആനന്ദന്റെ മൂക്കിൽ വന്നു തറച്ചിരുന്നത്. പിന്നാലെയാണ് അവരുടെ ‘ഗുഡ് മോണിങ്ങ് ‘ആനന്ദന്റ കാതുകളിൽ വന്നു വീഴുക. ഗന്ധങ്ങളിലെ സ്ത്രൈണതContinue Reading