LITERATURE (Page 123)

“ഈ കഴിഞ്ഞ വെസ്റ്റ് ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഞെട്ടൽ ഉണ്ടാക്കുന്നവയാണ്. 1946 ന് ശേഷം കമ്മ്യൂണിസ്റ്റുകൾ ഇങ്ങനെ ദാരുണമായ ഒരു സ്ഥിതി അനുഭവിച്ചിട്ടില്ല. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായിട്ടാണ് സംസ്ഥാന നിയമസഭയിൽ ഒരു കമ്മ്യൂണിസ്റ്റും ഇല്ലാത്ത അവസ്ഥ ഉണ്ടാകുന്നത്”, ഈ കഴിഞ്ഞ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള സി പി എം സെൻട്രൽ കമ്മിറ്റി വിലയിരുത്തി. എന്നാൽ കേരളത്തിലെ വിജയത്തെ ചരിത്രപരം എന്ന് വിശേഷിപ്പിച്ചു കൊണ്ട് അതേ സെൻട്രൽ കമ്മിറ്റി,Continue Reading

പൂട്ടിക്കിടക്കുന്ന ഒരു ഫാക്ടറി തുറക്കുമ്പോൾ മണ്ണിനടിയിലായിപ്പോയ ഒരു നഗരം പുനരുജ്ജീവിക്കുന്നത് പോലെയാണ്. സംസ്ഥാന സർക്കാർ വെള്ളൂർ ന്യൂസ്‌പ്രിന്റ് ഫാക്ടറി തുറക്കുവാൻ പോവുകയാണ്. 2019 ൽ കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാനം ഏറ്റെടുത്ത കമ്പനി മൂന്നു കൊല്ലത്തിനു ശേഷം പ്രവർത്തിക്കാൻ പോകുന്നതായി വ്യവസായ മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. പഴയ തൊഴിലാളികളെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടു ചർച്ചകൾ പുരോഗമിക്കുന്നു. കേരള പേപ്പർ പ്രോഡക്ടസ് എന്ന പേരിലാണ് പുതിയ സ്ഥാപനം പ്രവർത്തിക്കുക. ഫാക്ടറിയുടെ പുതിയ ബോർഡ് എവിടെയാണ്Continue Reading

അമ്മി ചവിട്ടിയാൽഅമ്മയെ ചവിട്ടിയ പോലെ.സ്വന്തം വീട്ടുകാരുമായി,അമ്മയുമായി,എല്ലാ ബന്ധങ്ങളുംവേർപെടുത്തുകയാണത്. ഇതെല്ലാംനീ തന്നെയല്ലെ അവളോട്പറഞ്ഞത്. കതിർമണ്ഡപത്തിനുമൂന്നു വലം വെച്ച്വലതു വശത്തെ അമ്മിയിൽവലതുകാൽ വച്ച് കയറി നിന്ന്,ആകാശത്തെവിടെയോകാണുന്നൊരു നക്ഷത്രത്തെ,അരുന്ധതിയാണെന്നുസങ്കൽപ്പിച്ച്,അതിനെ നോക്കണമെന്നുംപറഞ്ഞതോ? ആണധികാരത്തിൻ്റെകയ്പുനീർകുടിയ്ക്കാൻനീ തന്നെ അവളെ പറഞ്ഞുവിടുകയായിരുന്നു. കിടപ്പറയിൽആദ്യരാത്രി വന്നത്കെട്ട്യോൻ്റന്യേൻ!* അരുന്ധതിഒടുങ്ങാത്ത പാതിവ്രത്യത്തിന്റെചൈതന്യമത്രെ! പാതിവ്രത്യം കാത്തുസൂക്ഷിയ്ക്കാമെന്ന,മരണശേഷം മറ്റൊരു നക്ഷത്രംആയി വരുവാൻ തയ്യാറാണെന്നതടവറയിൽ കിടന്നു,മരിച്ച നക്ഷത്രത്തിൻ്റെമൗനദാർഢ്യം! *കുറ്യേടത്ത് താത്രിയുടെ അനുഭവം.അവരുടെ ആദ്യരാത്രി തൊട്ട് മരണം വരെ എല്ലാ ആണധീശത്തിനെതിരേയും ഒറ്റയാൾ പട്ടാളമായി പോരാടി. ആർക്കൈവിൽ സൂക്ഷിച്ചിട്ടുള്ള അക്കാലത്തെContinue Reading

ഞങ്ങൾക്ക് ഒരു ഉണ്ണിപിറന്നു അച്ഛന്റെ ചന്തമോ അമ്മയുടെ നിറമോ മുത്തച്ഛന്റെ കവിളിലെകാക്കപുള്ളിയോ മുത്തശ്ശിയുടെ കഴുത്തിലെപാലുണ്ണിയോ ഇല്ലാത്ത ഒരു ഉണ്ണി. കണ്ണുണ്ടായിട്ടും കാഴ്ചയില്ലാത്ത നീണ്ടുമെലിഞ്ഞ കാതുണ്ടായിട്ടും കേൾവിയില്ലാത്ത ബുദ്ധന്റെ ഒരു പഴകിയഛായാചിത്രമുണ്ടായിരുന്നു ഞങ്ങളുടെ ചുവരിൽ. അതേ ഛായയായിരുന്നു ഉണ്ണിക്ക് അതേ നിറമായിരുന്നു കണ്ണുണ്ടായിട്ടും കാണാൻ കഴിയാത്ത കാതുണ്ടായിട്ടും കേൾക്കാൻകഴിയാത്ത ബുദ്ധന്റെ മറ്റൊരു ഛായാചിത്രമായി ഞങ്ങളുടെ ഉണ്ണി ഉലകത്തിൽവളർന്നു കവർ : വിൽസൺ ശാരദാ ആനന്ദ്Continue Reading

നിയോലിബറലിസം സാധ്യമാക്കുന്ന സാമ്പത്തികാഭിവൃദ്ധിയുടെ മികച്ച മാതൃകയായി അവതരിക്കപ്പെട്ടിരുന്ന ചിലി എങ്ങിനെയാണ് പൊടുന്നനെ ഇത്തരമൊരു വിപ്ലവകരമായ മാറ്റത്തിന്റെ വക്കിലെത്തിയത് ? ചിലിയിലെ ജനങ്ങളുടെ കണ്ണിൽ ജലത്തിന്റെയും അതുപോലുള്ള പൊതു പ്രകൃതിവിഭവങ്ങളുടെയും ഉടമസ്ഥാവകാശവും പാരിസ്ഥിക പ്രശ്നങ്ങളും മറ്റ് സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളുടെ അത്രതന്നെ പ്രാധാന്യമുള്ള വിഷയമായി മാറിയത് എന്തുകൊണ്ടാണ്? ഇതിന് ഉത്തരം തിരയേണ്ടത് ആ രാജ്യത്തിന്റെ കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തെ ചരിത്രത്തിലേക്കും അതിന്റെ പ്രധാന അന്തർധാരയായി വർത്തിച്ച നിയോലിബറൽ ലോകവീക്ഷണത്തിലുമാണ്.Continue Reading