നിരൂപണം (Page 6)

ഏതെങ്കിലും ഒരു ദർശനത്തെയോ രാഷ്ട്രീയത്തെയോ വ്യക്തമാക്കാൻ വേണ്ടി എഴുതപ്പെടുന്ന കഥകൾക്ക് ഒരു പരിമിതിയുണ്ട്. ഒന്നുകിൽ അതിൽ പറയുന്ന രാഷ്ട്രീയം വളരെ മുഴക്കമുള്ളതാകും. എടുത്തടിച്ച പോലെ പറയുന്ന ഇത്തരം കൃതികളിൽ രാഷ്ട്രീയ കാഴ്ചപ്പാട് വളരെ സുവ്യക്തവും ആയിരിക്കും. വായനക്കാരനെ പ്രബുദ്ധരാക്കാൻ ഇത് ധാരാളം. പക്ഷേ മേൽപ്പറഞ്ഞതുപോലെ ഇതിന്റെ പരിമിതി, കഥ എന്ന ചട്ടക്കൂട് വിട്ട് അത് ലേഖന സ്വഭാവം ഉള്ളതാകുന്നു എന്നുള്ളതാണ്. കഥയുടെ സൗന്ദര്യം അല്ലെങ്കിൽ കലയുടെ ഭാവുകത്വം വളരെ കമ്മിContinue Reading

കലയിലെ ലൈംഗികത കണ്ട് നെറ്റി ചുളിക്കുന്നവരുടെ കാലം ദശാബ്ദങ്ങൾക്ക് മുൻപേ കഴിഞ്ഞതാണ്. മറ്റേതൊരു വികാരത്തെയും പോലെ, തീക്ഷ്ണമായി രതിയെയും കലയിൽ അവതരിപ്പിക്കുന്നത് യാതൊരു ബുദ്ധിമുട്ടുമില്ലാതെ സഹൃദയർ ആസ്വദിക്കുന്നു. പക്ഷേ, കലാപരമായ സൗന്ദര്യം വഴി അനുവാചകനെ ഹർഷോന്മാദനാക്കുക എന്നതിന് പകരം, രതിവർണ്ണനകൾ കൊണ്ട് വായനക്കാരിലെ മൃദുല വികാരങ്ങളെ ഉണർത്തുക എന്നത് സാഹിത്യമോ കലയോ ആകുന്നില്ല. ‘ലൊലീത’, ‘ലേഡിചാറ്റർളിയുടെ കാമുകൻ’ എന്നിവയെ ഗംഭീരം എന്ന് നിരൂപകർ വിശേഷിപ്പിക്കുന്നു. അതേ സ്ഥാനത്ത് ഹാരോൾഡ് റോബിൻസിന്‍റെContinue Reading

ചില കഥകളെക്കുറിച്ചുള്ള നിരൂപണങ്ങളിൽ അല്ലെങ്കിൽ ആസ്വാദനങ്ങളിൽ, വായനക്കാരുടെ സംതൃപ്തിയെ കുറിക്കുന്ന പദമായി കാണാറുണ്ട് ‘കാലികപ്രസക്തം’ എന്ന വാക്ക്. ജീവിക്കുന്ന സമൂഹത്തിന്റെ നേർക്ക് കണ്ണു തുറന്നു വച്ചിരിക്കുന്ന, തന്റെ സഹജീവികളോട് അനുതാപം പ്രകടിപ്പിക്കുന്ന മനസ്സോടുകൂടിയുള്ള, എഴുത്തുകാരനെ നമ്മളവിടെ കാണുന്നു. പക്ഷേ, കാലികപ്രസക്തം എന്ന പദം ചിലപ്പോൾ നിഷേധാത്മകവുമാണ് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. കഥ ഇടപെടുന്ന കാലഘട്ടത്തിനപ്പുറം ആ സൃഷ്ടിക്കുള്ള നിലനിൽപ്പാണ് ചോദ്യചിഹ്നമാകുന്നത്. ഏതൊരു സാഹിത്യവും ഉദാത്തമാകുന്നത് അത് സാർവ്വ കാലികവും സാർവ്വ ദേശീയവുംContinue Reading

ഒരു കഥയുടെ ആശയം മുൻപ് പലപ്പോഴും പലരും പറഞ്ഞതാവാം. അതേ ആശയങ്ങളെ പുതിയ രീതിയിൽ അവതരിപ്പിക്കുന്നതും ഒരർത്ഥത്തിൽ മൗലികത അവകാശപ്പെടാവുന്ന സർഗ്ഗക്രിയ തന്നെയാണ്. പക്ഷേ, നമ്മുടെ സൃഷ്ടിയിൽ ഉപയോഗിക്കുന്ന ചില നിരീക്ഷണങ്ങൾ മൗലികമാവുക – original – എന്നത് എഴുത്തിനോട് പുലർത്തേണ്ടുന്ന സാമാന്യ നീതിയിൽ ഏറെ പ്രധാനപ്പെട്ടതാണ്. എങ്കിലും ചില കഥകൾ വായിക്കുമ്പോൾ അവയിലെ നിരീക്ഷണങ്ങൾ അല്ലെങ്കിൽ ഫിലോസഫി മുൻപ് എവിടെയോ കേട്ടതായി നമുക്ക് തോന്നാറുണ്ട്. “നാം അനുഭവിക്കാത്ത ജീവിതങ്ങൾContinue Reading

കഥകൾ വായിക്കുകയും അവയ്ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്ന നല്ല വായനക്കാരാൽ അനുഗ്രഹിക്കപ്പെട്ടവരാണ് ഇന്നത്തെ എഴുത്തുകാരിൽ ബഹുഭൂരിഭാഗവും. അതുകൊണ്ടുതന്നെ എഴുത്തുകാർക്ക് പ്രോത്സാഹനത്തിന് യാതൊരുവിധ പഞ്ഞവുമില്ല. പക്ഷേ അതിനേക്കാൾ ഗൗരവതരമായ കാര്യം പൾപ്പ് എഴുത്തുകളെ പ്രഘോഷിക്കുന്ന ആസ്വാദനങ്ങൾ ഉണ്ടാകുന്നു എന്നുള്ളതാണ്. ഒരു ശരാശരി വായനക്കാരനെ പോലും തൃപ്തിപ്പെടുത്താത്ത നിലവാരം കുറഞ്ഞ സൃഷ്ടികളെ മഹത്തരമെന്ന് ആഘോഷിക്കുന്നത് വ്യാപകമായി കാണുന്ന കാഴ്ചയാണിന്ന്. അത്തരം വിലയിരുത്തലുകൾ, അല്ലെങ്കിൽ ആസ്വാദനക്കുറിപ്പുകൾ രണ്ടുതരം കാര്യങ്ങളിലേക്ക് വിരൽചൂണ്ടുന്നു. ഒന്ന്, ഹിപോക്രിസി അഥവാContinue Reading