കവിത (Page 81)

കാട്ടുപച്ചയായതു കൊണ്ടാണു കഴുത്തൊടിയാതെ നില്‍ക്കുന്നത്. വെട്ടിയരിഞ്ഞും കൊത്തിക്കിളച്ചും കത്തിയെരിച്ചും പലവട്ടമരിഞ്ഞുപോയ തലയാണ്‌. മണ്ണോടു മണ്ണായതുകൊണ്ട് ഏതു വേനലിലേക്കും പൊടിച്ചു കയറും ചവിട്ടാനൊരുങ്ങുമ്പോൾ തലയൊന്നു താഴ്ത്തിക്കൊടുക്കണമെന്നേയുള്ളൂ ചീറിപ്പറപ്പിച്ചു വരുമെന്ന് തോന്നുമ്പോൾ നിലം പതിഞ്ഞൊന്നു കിടക്കണമെന്നേയുള്ളൂ ആദ്യത്തെ വെട്ടിനു തന്നെ അടിവേരൊളിപ്പിക്കണമെന്നേയുള്ളൂ തഴച്ചുപൊങ്ങാൻ മാത്രമേ മഴ വേണ്ടൂ പിടിച്ചു നിൽക്കാൻ കൊടുംചൂട് ധാരാളം നിലനില്പിന് കളയായിരിക്കുന്നതു തന്നെയാണ് നല്ലത് പാഴ്ച്ചെടികൾക്കു പൊതുവെ പേരൊന്നുമിട്ടു വിളിക്കാറില്ലെങ്കിലുംContinue Reading

മണ്ണ്, വിത്തുമുളപ്പിച്ചെടുക്കും പോലെ ഞാൻ, കിളിർപ്പിച്ചെടുത്തതാണെന്റെ സ്വസ്ഥതകൾ എന്നും വള്ളി, മരത്തിലേക്കു കയ്യെത്തിച്ചു ചുറ്റി വളരും പോലെ അത്രയും സ്വാഭാവികമായി ഞാൻ പന്തലിട്ടു പടർത്തിയതാ ണെന്റെ സന്തോഷങ്ങളെന്നും ചിപ്പി ,മുത്തു വിളയിച്ചെടുക്കും പോലെ ഞാൻ .രാകി രാകി തെളിയിച്ചെടുത്തതാണെന്റെ ഭാഗ്യങ്ങളെന്നും അഹന്തയുടെ നീർച്ചോലയിൽ കഴുത്തോളം മുങ്ങി ഞാൻ വിചാരിച്ചിരുന്നു. അതങ്ങനെയല്ലെന്നും ഞാൻ, നൂറായുടഞ്ഞു ചേർന്നിരിക്കുന്ന ചില്ലു പാത്രമാണെന്നും ആദ്യം ” നീ ” എന്നെ കാട്ടിത്തന്നു. പിന്നെ ഓരോരുത്തരായി ഊഴമിട്ടെന്നെContinue Reading

ആത്മാവ് മരവിച്ച മഴത്തുള്ളികൾ കൽമഴയായ് പെയ്തിറങ്ങുന്നു   വൃദ്ധൻ നോക്കിനിന്നു വർണശബളമായ സൂര്യ മരണം വൃശ്ചിക ക്കാറ്റിനെന്തൊരു തണുപ്പ്   മഴ വെള്ളത്തിൽ ചവിട്ടാതെ ചെളി വെള്ളത്തിൽ കളിക്കുന്നു നിറം മങ്ങിയ ഓർമ്മകൾ   ഇന്നലെയാണോ ഈ മലഞ്ചെരുവിൽ നാം ആദ്യം വന്നത് ? നീല കുറിഞ്ഞി വീണ്ടും പൂത്തു .   ദീപ നാളങ്ങളിൽ ഇരുട്ടിലും തെളിയുന്ന മുഖങ്ങൾ എവിടെയോ അണയുന്ന ഒരു നാളം   You leftContinue Reading

ഒന്നാം നിരയിൽ പത്ത് ചെമ്പകം രണ്ടാം നിരയിൽ ഒൻപത് കടമ്പ് മൂന്നാം നിരയിൽ എട്ടു നീർമാതളം നാലാം നിരയിൽ ഏഴു കണിക്കൊന്ന അഞ്ചാം നിരയിൽ ആറു മന്ദാരം ആറാം നിരയിൽ അഞ്ചു ഗുൽമോഹർ ഏഴാം നിരയിൽ നാലിലഞ്ഞി എട്ടാം നിരയിൽ മൂന്നു പാരിജാതം ഒൻപതാം നിരയിൽ രണ്ടു മുൾമുരിക്ക്. പത്താം നിരയിൽ ഒറ്റയ്ക്കൊരു പൂവരശ് ഉടൽ മുഴുവൻ പൂത്തു നിൽക്കുന്നു. ആരും ഒരിക്കലും കാണാതെ പോകട്ടെ. അതിനും പിറകിലൊരു കായൽ.Continue Reading

ഒടുവിലൊ- ടുവിലായപ്പോഴേക്കും ഓര്‍മ്മകളെ ഓരോന്നോരോന്നായ് പിഴുതെടുത്തു നോക്കുമായിരുന്നു മറന്നോ മറന്നോ ‘യെന്ന് ബോധമഴിയുംതോറും കൂടുതല്‍ വാശിയോടെ… ഉടലിന്റെ മറുകരയില്‍ പല്ലില്ലാത്ത മോണയുടെ ചിരിക്കടവില്‍നിന്നും മക്കളുടെ കാര്യങ്ങളില്‍ അമ്മ പൂര്‍വ്വാധികം തിരക്കുള്ളവളായി… രാത്രി വല്ലാതെ ഇരുളുന്നല്ലൊ എന്നോര്‍ക്കും പിള്ളേരെ ഇതുവരെ കാണുന്നില്ലല്ലൊ കുഞ്ഞു പാദങ്ങള്‍ക്ക് എല്ലാം വലിയ യാത്രകളല്ലേ എന്നൊക്കെ പിറുപിറുക്കും… ചാച്ചനും പിള്ളേര്‍ക്കുമുള്ള കഞ്ഞീം കറീം അടുപ്പേലിനിയും കേറീട്ടുമില്ല എന്നു പരിതപിക്കും… പയങ്കര മഴയാ’യെന്ന് ചോര്‍ന്നൊലിച്ച ഒരായുസ്സിനേ മുഴുവന്‍ ഖേദങ്ങളുടെContinue Reading