കജൂർ
മുസ്സഫയിലെ വലിയ പള്ളിയില്‍ നിന്നും മഗ്രിബ് ബാങ്കിന് ധ്വനിയുയര്‍ന്നു . നെടുനീളെവിരിച്ച പരവതാനിയിലിരുന്ന് പരസ്പരം പകുത്തെടുത്ത അന്നത്തെ വിശപ്പിനെ ഒരു കജൂറിന്‍ മാധുര്യത്താല്‍ മുറിച്ചെടുക്കുമ്പോള്‍, അരികിലിരിക്കുന്നവന്‍ അന്യദേശക്കാരന്, അന്യഭാഷക്കാരന്, അന്യമതസ്ഥന് അങ്ങനെ, അന്യനന്യനെന്നൊരുവട്ടവും ഓര്‍ക്കാതെ പങ്കുചേരലുകളെ പന്തിയില്‍ വിഭജിക്കാതെ ഒരേവിശപ്പിനെ, ഒരേപോലെ, ഒരുമിച്ചു നനച്ചെടുക്കുന്നു, ഒരേ തളികയില്‍ നിന്നും ബിരിയാണിയുടെ ഗന്ധം നുകരുന്നു . ഒരതിശയരാജ്യമായി വാര്‍ത്തെടുക്കുന്നു ഈ മരുഭൂമിയെ തൊഴിലാളികള്‍ . വ്രതകാലമേ, നീയെന്നില്‍ നിറച്ച വിശപ്പിനാല്‍ നീContinue Reading





















