കവിത (Page 57)

  തറയോടു വിരിക്കാൻ പോകുന്നവരെ അന്വോഷിച്ചു കണ്ടെത്തിയപ്പോൾ മേൽവിലാസം കുറിച്ചു കൊടുത്തു. ഒരു മന്ത്രവാദക്കളത്തിന്റെ ചാർത്തുപോലെ .. ഒരു കൂട്ടം എഴുതിത്തന്നു. രണ്ടു വലിയ ഡ്രം വെള്ളം, സിമന്റ്. മണല്, റെഡ് ഓക്സൈഡ് , ചരട്, ആണികൾ…. ഉണ്ടായിട്ടല്ല……. ശരീരത്തിന് , പ്രത്യേകിച്ച് കാലിന് നന്ന്. മണ്ണല്ലേ… അധിക വിലയും വരില്ല. തറയോടു വിരിക്കാൻ തീരുമാനിച്ചതങ്ങിനെ. തറയോടു വിരിക്കാൻ പോകുന്നവർക്ക് കയ്യാലകളിലായിരിക്കുമത്രേ താമസം പതിവ്. അവർക്കതു മ്യൂസിയം കാണുമ്പോലാണത്രെ. കഥാContinue Reading

  തീപൊള്ളിച്ചു തീപൊള്ളിച്ചു പരുവപ്പെടുത്തുകയാണ് നിന്റെയോർമ്മകളെ മൂശയിലിട്ടു പാകപ്പെടുത്തുകയാണ് നീയുതിർത്ത വാക്കുകളെ ഉണ്മയിൽ ജീവനുവേണ്ടി വെയിൽകൊള്ളിച്ചു ഉണക്കിയെടുക്കുകയാണ് നീ തീർത്ത മുറിവുകളെ ഉണക്കാനുള്ള തീർത്ഥജലം അല്പംപോലുമവശേഷിപ്പില്ല വേനൽകുടിച്ചുതീർത്തു ദാഹം ശമിപ്പിച്ചതാവാം ചേർത്തുപിടിച്ചിടമൊക്കെ ഇനിയും മായാത്ത വടുക്കളാണ് വിരൽതൊട്ട മരവിപ്പുമാറാൻ ഇനിയുമെത്ര തീച്ചൂളകൾ തേടണം ഞാൻ നിനക്കുവേണ്ടി മിടിച്ച ഹൃദയത്തെ ഏതുമാപിനിയിലിനിയളക്കണം ഞാൻ നിനക്കായ്‌ പടച്ചെടുത്ത നക്ഷത്രലിപികൾ ഉദയം കാണാതുതിർന്നു വീണുപോയ് നീയെന്ന വൻകരയെ തൊട്ടുതഴുകിയ ചുംബനങ്ങളത്രയും കടലിരമ്പം വന്ന് മണൽത്തിട്ടയാക്കിContinue Reading

  പൂത്തതറിഞ്ഞില്ല. കായ്ച്ചു തൂങ്ങി- ക്കനത്ത ചില്ലയിലാണ് പണ്ടേട്ടൻ മൂപ്പറിയിച്ചത്! സൂചിയിലത്തലകളേക്കാളുണ്ടി- ക്കൊല്ലത്തെക്കുലകൾ. ഏട്ടനെപ്പോലെത്തന്നിളം കറുപ്പിലേക്കു മൂപ്പെത്തിയത്. അച്ഛന്റെ കാണാപ്പുളിവടിയുണ്ട്. ഒറ്റ പ്പുരികം കൊണ്ടൊരു നോട്ടപ്പുളച്ചിലുണ്ട്. ” നെല്ലിമേൽ കണ്ണിടരുത്” കൊല്ലമെത്രയായി പൂത്തു കായ്ച്ചിട്ട്! ഏട്ടൻ പോയകൊല്ലം ഞങ്ങളുപ്പുതേച്ച് പുളിച്ചതാണ്.. ——— ഏട്ടൻ നിലാവ് കെടുത്തുന്നു, നെല്ലിത്തല താഴ്ത്തുന്നു, കറുപ്പേറിയ കുലകൾ…! ഞങ്ങളുപ്പുതേച്ച് പുളിക്കുന്നു.!Continue Reading

വൈകിയ വണ്ടിയിൽനിന്ന് തനിച്ചിറങ്ങിയ ഒരു തണുപ്പ് എന്റെ ഉഷ്ണമാപിനികളുടെ മുനമ്പിൽനിന്ന് കുടമണിയില്ലാത്ത ആട്ടിൻകുട്ടികളെ മടക്കി വിളിച്ചു നെടുവീർപ്പുകളുടെ ഇല മറവിലൂറിയ വെളിച്ചം മായ്ച്ച് പൂഴിയുരുകിയ നിരത്തിൽ ഇരുട്ടു വരച്ചു വേഗം കിതയ്ക്കുന്ന മഴ മേഘങ്ങളോട് സന്നാഹമൊരുക്കാനും മഴവില്ലിനെ തടവിലാക്കാനും അതു കല്പിച്ചു ഇരട്ടക്കുതിരകൾ വലിക്കുന്ന ഒരു രഥം വന്നടുക്കും മുമ്പെ നെരിപ്പോടിന്റെ നാട്ടിലേയ്ക്കുള്ള വഴി ഞാൻ മറന്നിരുന്നു…  Continue Reading

  അമ്മക്ക് ഒരുപാട് കഥകളുണ്ട്.. പണ്ട് പണ്ട് എന്ന്  പറഞ്ഞുതുടങ്ങുമ്പോളാണ് ചട്ടിയിലെ കറി കരിയാൻ തുടങ്ങുന്നത് പിന്നെ അങ്ങോട്ടേക്ക് ഒരൊറ്റ ഓട്ടമാണ്. ഒരിടത്തൊരിടത്ത് എന്ന് വീണ്ടും തുടങ്ങുമ്പോളാണ്‌ കലത്തിൽ വെള്ളം നിറഞ്ഞു തുളുമ്പുന്നത് ഓട്ടം തുടരുന്നു… അന്നൊരിക്കൽ എന്ന് പറയുമ്പോഴൊക്കെ പൂവാലി പശു കയറ് പൊട്ടിച്ച് അപ്പുറത്ത് തൊടിയിൽ ചാടിക്കയറും.. ഓട്ടം നിൽക്കുന്നില്ല.. കഥ തുടങ്ങുമ്പോഴൊക്കെ അങ്ങനെയാണ്.. അച്ഛന്റെ നീട്ടിയുള്ള അധികാര വിളി.. അല്ലെങ്കിൽ അടുക്കളയിൽ കുറിഞ്ഞി പൂച്ചയുടെ കളവ്Continue Reading