തങ്കത്തിന്റെ സ്റ്റിക്കറുകൾ
തങ്കം പറഞ്ഞതോർക്കും, പിന്നേം പിന്നേം സ്റ്റിക്കറുകൾ വാരിയിട്ട് മിണ്ടാണ്ടിരിക്കും… അവന്, വാക്കുകൾ മുട്ടുമ്പോൾ കറുത്ത കുഞ്ഞ് നൃത്തം ചെയ്യും ദേഷ്യം വന്നാൽ കറുത്ത കുഞ്ഞ് ഉടുപ്പൂരിയെറിയും സങ്കടം വന്നാൽ കറുത്ത കുഞ്ഞ് പെയ്‌തോണ്ടിരിക്കും… വെളുത്തകുഞ്ഞ്, അന്നേരത്തൊക്കെ കഴിച്ചോണ്ടിരിക്കും ! അവന്റെ ഫോണിൽ കറുത്ത കുഞ്ഞ് സ്റ്റിക്കറിൽ ചെയ്യാത്ത കാര്യങ്ങളില്ല… തങ്കം പറഞ്ഞതോർക്കും, വലത്തേ തള്ളവിരലിൽ ഒരു ശബ്ദം പൊടിച്ചുയർത്തി വിടും… കരഞ്ഞാൽ, തങ്കം മഞ്ഞക്കൊണ്ടയുടെ സ്റ്റിക്കറിടും… ചിരിച്ചാൽ ചുറ്റിനും തുമ്പികൾContinue Reading





















