കവിത (Page 55)

സാരി സാരിയിൽ സഞ്ചരിക്കുകയെന്നാൽ ഇടുങ്ങിയ ഇടവഴികളിലൂടെ ബൈക്കോടിക്കുന്നതുപോലെയാണ് ഇരുവശവും ഉരയാതെ ഉരസാതെ മുട്ടാതെ തട്ടാതെ ഒരു വിദഗ്ദ്ധ സഞ്ചാരം റിയർ വ്യൂ മിററും ഇന്ഡിക്കേറ്ററുമൊക്കെ കണ്ണും ചെവിയും കൂർപ്പിച്ച് വലിഞ്ഞു കയറുന്നതിനെയൊക്കെ വെട്ടിച്ച് അയഞ്ഞതിനെ വലിച്ചടുപ്പിച്ച് മറച്ച് എത്ര ചരിച്ചും, മറച്ചുമാണ് ഈ ഇടവഴി യാത്ര. പ്രവാസ വേദന എയർ പോർട്ടിലെ അവസാന ആലിംഗനത്തിലാണ് അറ്റ്ലാന്റിക്കിന്റെ വ്യാപ്തിയറിഞ്ഞത്. ഞങ്ങൾ അച്ചു തണ്ടിൽ നിന്നും വ്യതി ചലിച്ചത് വീട്ടിൽ മുകളിലെ മുറിയിൽContinue Reading

മകന്റെ ലാപ്പിലാണ്ജിഗ്സോ കളിക്കാൻ പഠിച്ചത്ചത്തുമലർന്നപക്ഷി പോലെയുംഅരിഞ്ഞിട്ട മൂക്കും കാതും പോലെയും കിടക്കുന്നകഷണങ്ങളെവിരുതൻ ചുണ്ടെലിചൂണ്ടിച്ചേർക്കുമ്പോൾക്ലിം ക്ലിം ഓശയോടെ ചേർന്ന്സർവ്വം ശുഭപര്യവസായിയാകുന്നആ പുളകംചില്ലറയൊന്നുമായിരുന്നില്ല പിന്നെപ്പിന്നെവിർച്വൽ ജിഗ്സോ വെറുത്തു .അവയവപ്പൊരുത്തത്തോടെചിരിച്ചു പൂത്തു നിന്ന പടങ്ങൾമാസികക്കടലാസുകളിൽ നിന്ന്കത്രികയുടെ ക്രൂരക്ലിതമോടെ മുറിച്ചുമാറ്റിപശവച്ച് ഒട്ടിച്ചുചേർക്കലായിവിനോദം.എത്ര ഒട്ടിച്ചു ചേർത്തിട്ടുംപറ്റിപ്പ് മറയ്ക്കാനായില്ല എന്നത് ദുര്യോഗം. പടത്തുണ്ടുകളുടെവക്കും മൂലയും എറിച്ചുംഅങ്ങോട്ടുമിങ്ങോട്ടുംകയറിയുമിറങ്ങിയുംവല്ലാതെ നീരസപ്പെട്ടുംഎന്നാലും‘ഞങ്ങളൊക്കെ ഒരുപടാർന്ന് ‘എന്നു വീരസ്യമടിച്ചുംഅങ്ങനെയങ്ങനെ….. ഏച്ചുകെട്ടിയാൽമൊഴച്ചിരിക്കും അച്ചായാഎന്ന് പിണങ്ങിപ്പോയവളും പറഞ്ഞു.അമേരിക്കേലെ അവന്റെയോഅവണൂരെ അവളുടെയോകാര്യമാണെങ്കിൽമിണ്ടുകയും വേണ്ടാ.ആണ്ടേറെയായിഒട്ടാതെയുംഒട്ടും വിളിക്കാതെയും.Continue Reading

തർജമ സന്തോഷ് കാനാ നിമിഷങ്ങൾനിമിഷങ്ങൾമഴത്തുള്ളികൾ പോലെയാണ്കൈപ്പിടിയിലൊതുങ്ങാത്തവ.നെഞ്ചിൽ വന്നാഞ്ഞു പതിക്കുന്നു,കൈ നീട്ടിയാലോവഴുതി, ചിതറിത്തെറിച്ച് നഷ്ടമാകുന്നു.ഒഴിഞ്ഞ കടലോകം എന്ന ഈ വ്യാപാരശാല എന്തിനാണെനിക്കുമുന്നിൽതുറന്നിട്ടിരിക്കുന്നത്?കൃത്രിമ ആഹ്ളാദത്തിന്റെ കളിപ്പാട്ടങ്ങൾ,ഖ്യാതിയുടെ ഈ കടലാസുപൂക്കൾ,ഒരു മൃദുസ്പർശത്തിൽ ഉരുകിപ്പോകാവുന്ന,കണ്ണാടിക്കൂടിനുള്ളിൽ അടച്ചുവെച്ചസമ്പത്തിന്റെ ഈ മെഴുക് രൂപങ്ങൾ.ഞാൻ വാങ്ങാൻ വന്നത് ഇതൊന്നുമല്ലഎന്റെ സന്തപ്ത നയനങ്ങളിൽ അല്പം കുളിരുപകരുന്ന പ്രണയത്തിന്റെ രമണീയ സ്വപ്നംഎന്റെ നീറുന്ന ആത്മാവിൽ ശാന്തിപകരുന്ന ഹൃദ്യമായ ഒരു അനുരാഗനിമിഷംഇത്രമാത്രംഇത്രമാത്രമേ ഞാൻ വാങ്ങാൻ വന്നുള്ളൂപക്ഷെലോകമെന്ന ഈ വാണിഭശാലയിൽ നിന്ന്ഞാൻ വെറും കയ്യോടെ മടങ്ങിलम्हेकईContinue Reading

ജല മുറികളിൽ ഉണരാതെ ഉറങ്ങുന്ന പെണ്ണുങ്ങളെ കണ്ടിട്ടുണ്ടോ? അവളുടെ തുറന്നിരിക്കുന്ന കണ്ണുകളിലെ ചത്തുമലച്ച സ്വപ്നങ്ങൾ പുറത്തേക്കു വഴിയറിയാതെ കുമിളകളായ് പരന്ന് നടക്കും ഇനിയും ചെയ്തു തീർക്കേണ്ടുന്ന ജോലികളെ കുറിച്ചോർത്ത് കൈകൾ ശരീരത്തിൽ നിന്നും വേർപെട്ട് സ്വതന്ത്രമാകുവാൻ ശ്രമിക്കും അവളുടെ നീളമുള്ള മുടി ജലപ്പരപ്പുകളിൽ പകയൊടുങ്ങാത്ത പാമ്പുകളെപ്പോലെ ഇഴഞ്ഞു നടക്കും ഒരമ്മ ബേജാറ് അവളുടെ മാറിടത്തെ ജലപ്പരപ്പിന് മുകളിലേക്ക് അൽപ്പം ഉയർത്തി നിർത്തും നിറവും മണവും രുചിയും ഉത്സവങ്ങളാക്കിയില്ലെന്നോർത്ത് ഇന്ദ്രിയങ്ങൾ തലContinue Reading

” പ്രപഞ്ചമേ നീ കുതികൊള്ളുന്നോ എന്നെക്കരയിൽ തള്ളി?” ” ഒഴുകേണ്ടാ നീയെന്നോടൊത്തിനി മരിച്ചു പോയവനല്ലേ?” “രമിച്ചു പോയീ നിന്റെയൊഴുക്കിൽ മരിപ്പതെങ്ങനെ ഞാൻ?” “എങ്ങനെ നീയിനി രമിച്ചിടും ഹേ; അഴുകുന്നല്ലോ കോശങ്ങൾ?” “എങ്ങനെ പെട്ടെന്നഴുകും പുഴയേ തിങ്ങിന രാഗപരാഗങ്ങൾ?” “രാഗപരാഗ പരാക്രമമല്ലത്; കൃമികീടങ്ങൾ മിറിക്കുകയല്ലോ” “നിന്റെയൊഴുക്കാണല്ലോ പുഴയേ കൃമികീടങ്ങൾ മിറിപ്പതു സകലം” “നന്നേ, വാദം ബോധി; ച്ചിനി നീ കൃമിയായ് തുടരുക യെന്റെയൊഴുക്കിൽ.”Continue Reading