കവിത (Page 54)

കാണാനാകുന്നുണ്ടോ? രക്തമിറ്റുന്ന കൊമ്പുകൾ ആട്ടിയാട്ടിയുള്ള ആ നിൽപ്പ്? ആർപ്പുവിളിയിൽ മദിച്ച് ഉദ്ധതമായി നിൽക്കുന്ന ആ മസ്തകം? സ്വയം ആലവട്ടമായിമാറി വീശുന്ന ആ പാളച്ചെവികൾ? സംശയത്തോടെ ചിമ്മിയും തുറന്നും ചുറ്റിനും നിരീക്ഷിക്കുന്ന ആ കണ്ണുകൾ? നിശ്ശബ്ദഭീഷണിയായ് നീളുന്ന ആ തുമ്പിക്കൈ? കാൽക്കീഴിലെ ഭൂമി ചവുട്ടിമെതിക്കുന്ന ലഹരിയിൽ നൃത്തംചെയ്യുന്ന തൂണുകളായി ആ കാലുകൾ? ആണികൾ കൂർത്ത ചാട്ടയായ് പുറകിൽ ചുഴറ്റിക്കളിക്കുന്ന ആ വാല്? ഇത്രയൊക്കെയായിട്ടും നിങ്ങൾക്കതിനെ കാണാനാകുന്നില്ലേ? എനിക്കെല്ലാം വ്യക്തമായിക്കാണാമല്ലൊ! എന്നാൽ കാത്തിരിക്കു…Continue Reading

ശാന്തമായുറങ്ങാൻഒരാൾ കൂടി ഇറങ്ങിപ്പോയി മരം പെയ്തതൊക്കെയുംകർക്കടകമായി കാതിലലക്കവേ.ഒരു ദേശം നുണ പറയുമ്പോൾചിരുത ചിലതെല്ലാം ചിതലിന് കൊടുത്തു. ഇരുളിലൊരു കുരുടൻ പൂച്ചകറുത്ത വിധവയുടെകണ്ണീരിന് മ്യാവു മീട്ടുന്നു. നാടകരാവുകളിൽ അശാന്തിയുടെ വിദൂരമേഘങ്ങൾവാരി വിതച്ച് ഒരാൾ കൂടിശാന്തമായുറങ്ങാൻപടിയിറങ്ങിപ്പോയി. തോരാ മഴയിൽതീരാവ്യഥയിൽ ശാന്താ എവിടെയാ ശാന്തി ?Continue Reading

മാത്യൂസിൻ്റെ കാമുകിയായിരുന്നുലിലിത്ത്വിഷാദത്തോടൊപ്പംകടുത്തകാപ്പി മധുരമിടാതെരസിച്ച് കുടിക്കുന്നവൾ. പുസ്തകങ്ങൾക്ക് നടുവിൽവലത്തുകാൽ ഇടത്തുകാലിനുമുകളിലുയർത്തിവച്ച്രാത്രിയുടെ നിറമുള്ള ഉടുപ്പിട്ട്മുടിയഴിച്ചിട്ട് കുലുങ്ങിച്ചിരിക്കുന്ന ലിലിത്ത്.മാത്യൂസേ നിങ്ങളെന്നെ ശരിക്കും സ്നേഹിക്കുന്നുവോയെന്ന്കത്തുന്ന ചുംബനങ്ങൾക്കൊടുവിലവൾഅലസമായ് ചോദിക്കുംസിഗരറ്റിൻ്റെ മണമുള്ളൊരു ചിരിചിരിച്ച്മാത്യൂസപ്പോൾ വെറുതേയിരിക്കും.“If suddenlyyou forget medo not look for me”….എന്ന കവിത ഉറക്കെ ചൊല്ലുമ്പോൾഅടുത്ത വരിമറന്ന്ഒരിക്കൽ ലിലിത്തിന് ശ്വാസംമുട്ടി‘നിനക്ക് കിറുക്കാ’ ണെന്ന് പിറുപിറുത്ത്മാത്യൂസ്പൊള്ളുന്ന കാപ്പി വലിച്ചുകുടിച്ചു.രാത്രിയുടെ നിറമുള്ള ഉടുപ്പുകളാണ്തനിക്കേറ്റവുമിഷ്ടമുള്ളതെന്നോർ –ത്തെടുക്കാനാകാതെഒരു പകൽ മുഴുവൻ ലിലിത്തിരുന്നു,മാത്യൂസന്നേരംഅവളുടെ നീണ്ടമുടിയിൽകുരുക്കുകളിട്ട് തമാശകാണിച്ചു.അടുത്ത പ്രണയദിനത്തിൽചുവന്ന പൂക്കളുമായടുത്തുവന്നമാത്യൂസിനോട്നിങ്ങളാരായിരുന്നുവെന്ന്ലിലിത്ത് പുരികം വളച്ച് ചോദിച്ചു.കണ്ണുനിറച്ച്നിന്നെContinue Reading

ഉത്തര പ്രദേശത്തിലേക്ക് രണ്ടു ടിക്കറ്റെടുത്തവരാണ്പ്ലാറ്റ്ഫോറത്തിലിരിക്കുന്നത് ഇവിടെ ഇത്രനേരം ഇരിക്കരുതെന്ന് വിലക്കി പോലീസ്നാളെ പോകാനുള്ളവർക്ക് വീടില്ലേ? ലോഡ്ജില്ലേ? എന്നും തിരക്കി വീടു വിട്ടു. ലോഡ്ജ് ആവശ്യമില്ലെന്നും പറഞ്ഞു.വീടിൻ്റെ പ്രശ്നം പരിഹരിക്കാമെന്നായി പോലീസ് ഉപകാരം ചെയ്ത് ഉപദ്രവിക്കരുതെന്നവരുംഭാര്യാ ഭർത്താക്കൻമാരല്ലേതാനായിട്ടിനി തല വെക്കല്ലേ! എന്നൊരപേക്ഷയും പറഞ്ഞ് അയാളുമകന്നു അങ്ങിനെ അവരന്നും പിറ്റേന്നും അവിടെക്കൂടി നായ്ക്കൾക്കും കാക്കയ്ക്കും പൂച്ചയ്ക്കും പാലും, റസ്കും കൊടുത്തു അവർ മിണ്ടിപ്പറഞ്ഞിരുന്നു അയാൾ ഭർത്താവായിരുന്നുഅവർ; ആ സ്ത്രീ, ഭാര്യയുമായിരുന്നുമറ്റാരുടെയെന്നായിരുന്നു ഇന്നലെവരെ നാട്ടുകാർവീട്ടുകാർContinue Reading

വേദന തോന്നുന്നു വിവാഹമോതിരം കൊണ്ട് മുറിഞ്ഞ വിരലിൽ നിന്ന് പാത തോറും ചുവന്ന നൂൽ വീഴ്ത്തി ഒരു വധു കാറിൽ പോകുന്നു എന്ന് മാർക്വിസിനെ വായിച്ചതോർത്ത് ദൂരെ നീലയിൽ ഒരു തിര ‘ഹാ’ എന്ന് മുഖമടച്ച് മണലിൽ വന്നു വീഴുന്ന ശബ്ദം ഇങ്ങ് പാറക്കെട്ടിൽ നിന്ന് കേട്ടതോർത്ത് പാറകളിൽ അത് നടുക്കി ഒരു കവി സ്വന്തം ദുരന്തത്തെ ചുരുട്ടി കറിയിൽ മുക്കി സാവധാനം തിന്നുന്നു എന്നിപ്പോളെഴുതുമ്പോഴും വേദന തോന്നുന്നു വെള്ളപ്പുകContinue Reading