കവിത (Page 5)

നെറയെ ഫ്രീ ഹിറ്റുകളുണ്ടായിരുന്നഒരു പകലായിരുന്നു,അത്. പറന്നുംകിടന്നും വന്നഏറു പന്തുകളോരോന്നുംഅഭ്യാസിയെപ്പോലെതടഞ്ഞിട്ടുകൊണ്ടേയിരുന്നുകാലം. ഓവറുകളുടെകണക്കു കുറ്റികളില്ലാത്തടെസ്റ്റാണോ,നെറച്ചുംതല്ലു കിട്ടുന്നട്വൻ്റി ട്വൻ്റിയാണോഈ കിറുക്കേറ്റുന്നകളിയെന്നറിയാതെതുറിച്ചു നോക്കുകയാണ്ജീവിതം. കവർ : ജ്യോതിസ് പരവൂർContinue Reading

നോക്കൂമുന്നിൽഅലതല്ലുന്ന കടൽഅത് ജീവിതമാണെന്ന്നീയും ഞാനും കരുതുന്നില്ലേ. അല്ല അത്സങ്കടങ്ങൾ മുടിയഴിച്ചാടുകയാണെന്ന്കരുതിയാലോഅപ്പോൾ നീ നിൽക്കുന്നഈ കടൽപ്പാലംവേദനകളോ പ്രതീക്ഷകളോ?നിൻ്റെ പിന്നിൽതോളിൽ പിടിച്ചു നിൽക്കുന്ന ഞാൻ,നമ്മുടെനനവാർന്ന കണ്ണുകൾ,എൻ്റെ മുഖത്തേക്ക്പാറി വീഴുന്ന നിൻ്റെ മുടിയിഴകൾ…. ആകാശച്ചെരുവിൽതൂകിയ നിറങ്ങൾതുടച്ചെടുത്ത്സൂര്യൻ മറയുമ്പോൾഎൻ്റെ നെഞ്ചിൽ ചാരുന്ന നീയുംനിന്നെ ചുറ്റിപ്പിടിക്കുന്നഎൻ്റെ കൈകളുംതുരുമ്പിച്ച തൂണുകളിലാടുന്നകടൽപ്പാലവുംപിന്നിൽ നേർത്ത ചൂടിൽമയങ്ങുന്ന കരയുംഅതിനു നടുവിൽഇരമ്പുന്ന അനേകം മനുഷ്യരുംഅവരെ പൊതിയുന്ന ഇരുട്ടുംപിന്നെയും വെളിച്ചംവന്ന് വിളിച്ചുണർത്തുമെന്നനിനവും. മുന്നിലുംപിന്നിലുംഇപ്പോൾഇരമ്പലുകൾ മാത്രം ഞാനും നീയുംഅനന്തതയിലേക്ക്ഹൃദയങ്ങളെ ചേർത്തുവച്ച്കണ്ണടയ്ക്കുന്നു.ഒരു ചുംബനത്തിൽലയിക്കുന്നുഉള്ളിൻ്റെയുള്ളിൽഒരു നക്ഷത്രംകണ്ണു ചിമ്മി തുറക്കുന്നു. കടലിപ്പോൾശാന്തമാണ്Continue Reading

നിശ്ശബ്ദതയിലേക്കു വീണ്പൊട്ടിത്തെറിച്ച വാക്കിൻ്റെ ചീളുകൾആലിപ്പഴം പോലെ കാണാതായി. മണ്ണിലമർന്ന കാല്പാടുകൾവെയിലിനെ പിൻതുടരുന്നുവെളിച്ചം കടലിൽ കെടുന്ന നേരംമണലിൽ വറ്റുന്നു ജലോപരിഒരു തോന്നലായി നടന്നു പോകുന്ന നിഴൽ തിരകളിൽത്തുള്ളിമേഘം തൊടുന്നു ഉപ്പുപുരണ്ടു വന്ന ഉണക്കക്കാറ്റ് ചോദിച്ചു:കാലങ്ങളായിപുറപ്പെട്ട ഇടത്തിലേക്കു തന്നെതിടുക്കപ്പെടുന്ന ശരീരത്തിൽ നിന്ന്ബന്ധിതമായ മിടിപ്പേനീസ്വതന്ത്രമാകാത്തതെന്ത്? വിണ്ടുകീറി മണ്ണിലേക്ക് ദൃഷ്ടി ചൂണ്ടിശരീരം നെടുവീർപ്പുടച്ചു ചിരിയാക്കി.ഇരുട്ടിൽ അലകളുണ്ടാക്കിആ ചിരിനടത്തത്തെ ശകലങ്ങളായി പിൻതുടർന്നു. കവർ : സുധീർ എം എContinue Reading

നിലകൊള്ളുന്നയിടങ്ങളിൽനിൽക്കാനരുതാതെഇടം വിട്ടുപോയദുഖത്തെ പറ്റി കേട്ടിട്ടേയില്ല… ജീവന്റെയവസാന സ്പന്ദനവുംചെവിയോർത്തിട്ടുംനിശ്ശബ്ദതയാൽ കാതടഞ്ഞിട്ടുംഅഗ്നിഗോളങ്ങൾകാഴ്ച്ചകൾ മറച്ചിട്ടും ദാഹിച്ചപ്പോൾ ഒരിറ്റ് ജലംകുടിച്ചില്ലയാരും,രക്തച്ചുവയെ ഭയന്ന്. സമാധാനത്തിന്റെതേൻത്തുള്ളിയെത്തിയപ്പോൾഅതിൽ പകയുടെ പുകയാൽചുറ്റപ്പെട്ട കൂടിന്റെ നേര്,പൂവുകളുടെ നോവ്. വേദനയും രക്തച്ചൊരിച്ചിലുംഎവിടെയാണ് എന്നാണ്അവസാനിക്കുന്നത്? കവര്‍: സുധീര്‍ എം എContinue Reading

തീച്ചൂളയെന്നത്വിലമതിക്കാനാവാത്തഒരു പ്രയോഗമാണ്.പ്രായോഗികമായി ഒരാള്‍ക്കുംസഹനീയമായ ഒരിടമല്ലതീച്ചൂള.അതിജീവിക്കാനുമാവാത്തഒരതിശയമാണ്തീച്ചൂള.എന്നാലും തലങ്ങും വിലങ്ങുംനമ്മളൊരുക്കുംതീച്ചൂള. നോക്കൂ,എന്തൊരാര്‍ഭാടമാണത്.അനുഭവത്തിന്‍റെ തീച്ചൂള.ജീവിതത്തിന്‍റെ തീച്ചൂള.വിശപ്പിന്‍റെ തീച്ചൂള.അപഹാസത്തിന്‍റെ തീച്ചൂള.നിലനില്പിന്‍റെ തീച്ചൂള.രാഷ്ട്രത്തിന്‍റെ തീച്ചൂള.രാഷ്ട്രീയത്തിന്‍റെ തീച്ചൂള.ജനാധിപത്യത്തിന്‍റെ തീച്ചൂള.സങ്കടങ്ങളുടെ തീച്ചൂള.സഹജീവിതത്തിന്‍റെ തീച്ചൂള.വംശീയ തീച്ചൂള.പീഡനത്തിന്‍റെ തീച്ചൂള.രതിമര്‍ദ്ദനത്തിന്‍റെ തീച്ചൂള.അപമാനത്തിന്‍റെ തീച്ചൂള.വേനലിന്‍റെ തീച്ചൂള.അഹംവിസ്മൃതിയുടെ തീച്ചൂള.അപരാധത്തിന്‍റെ തീച്ചൂള.പ്രണയത്തിന്‍റെ തീച്ചൂള.വിപണിയുടെ തീച്ചൂള.വിരഹത്തിന്‍റെ തീച്ചൂള.മോഹത്തിന്‍റെ തീച്ചൂള.എന്തും അതിന്‍റെ അധിത്യകയില്‍തീച്ചൂളയാകുന്നു. മരണത്തിന്‍റെ തീച്ചൂളയില്ല.എന്തെന്നാല്‍ എല്ലാറ്റിന്‍റേയുമന്ത്യംതീച്ചൂളയിലൊരു പിടിചാരമാകലാണ്.എല്ലാം ചാരമാകുന്നതേതീച്ചൂളയില്‍.ഹോ,എന്തൊരു തീച്ചൂളയെന്ന്ഈ കവിതയുംഅവസാനം നിങ്ങളിലാകുംഒരുപിടി ചാരം. കവര്‍: സി പി ജോൺസൻContinue Reading