കവിത (Page 44)

അമ്മി ചവിട്ടിയാൽഅമ്മയെ ചവിട്ടിയ പോലെ.സ്വന്തം വീട്ടുകാരുമായി,അമ്മയുമായി,എല്ലാ ബന്ധങ്ങളുംവേർപെടുത്തുകയാണത്. ഇതെല്ലാംനീ തന്നെയല്ലെ അവളോട്പറഞ്ഞത്. കതിർമണ്ഡപത്തിനുമൂന്നു വലം വെച്ച്വലതു വശത്തെ അമ്മിയിൽവലതുകാൽ വച്ച് കയറി നിന്ന്,ആകാശത്തെവിടെയോകാണുന്നൊരു നക്ഷത്രത്തെ,അരുന്ധതിയാണെന്നുസങ്കൽപ്പിച്ച്,അതിനെ നോക്കണമെന്നുംപറഞ്ഞതോ? ആണധികാരത്തിൻ്റെകയ്പുനീർകുടിയ്ക്കാൻനീ തന്നെ അവളെ പറഞ്ഞുവിടുകയായിരുന്നു. കിടപ്പറയിൽആദ്യരാത്രി വന്നത്കെട്ട്യോൻ്റന്യേൻ!* അരുന്ധതിഒടുങ്ങാത്ത പാതിവ്രത്യത്തിന്റെചൈതന്യമത്രെ! പാതിവ്രത്യം കാത്തുസൂക്ഷിയ്ക്കാമെന്ന,മരണശേഷം മറ്റൊരു നക്ഷത്രംആയി വരുവാൻ തയ്യാറാണെന്നതടവറയിൽ കിടന്നു,മരിച്ച നക്ഷത്രത്തിൻ്റെമൗനദാർഢ്യം! *കുറ്യേടത്ത് താത്രിയുടെ അനുഭവം.അവരുടെ ആദ്യരാത്രി തൊട്ട് മരണം വരെ എല്ലാ ആണധീശത്തിനെതിരേയും ഒറ്റയാൾ പട്ടാളമായി പോരാടി. ആർക്കൈവിൽ സൂക്ഷിച്ചിട്ടുള്ള അക്കാലത്തെContinue Reading

ഞങ്ങൾക്ക് ഒരു ഉണ്ണിപിറന്നു അച്ഛന്റെ ചന്തമോ അമ്മയുടെ നിറമോ മുത്തച്ഛന്റെ കവിളിലെകാക്കപുള്ളിയോ മുത്തശ്ശിയുടെ കഴുത്തിലെപാലുണ്ണിയോ ഇല്ലാത്ത ഒരു ഉണ്ണി. കണ്ണുണ്ടായിട്ടും കാഴ്ചയില്ലാത്ത നീണ്ടുമെലിഞ്ഞ കാതുണ്ടായിട്ടും കേൾവിയില്ലാത്ത ബുദ്ധന്റെ ഒരു പഴകിയഛായാചിത്രമുണ്ടായിരുന്നു ഞങ്ങളുടെ ചുവരിൽ. അതേ ഛായയായിരുന്നു ഉണ്ണിക്ക് അതേ നിറമായിരുന്നു കണ്ണുണ്ടായിട്ടും കാണാൻ കഴിയാത്ത കാതുണ്ടായിട്ടും കേൾക്കാൻകഴിയാത്ത ബുദ്ധന്റെ മറ്റൊരു ഛായാചിത്രമായി ഞങ്ങളുടെ ഉണ്ണി ഉലകത്തിൽവളർന്നു കവർ : വിൽസൺ ശാരദാ ആനന്ദ്Continue Reading

കൽക്കരിയുടെ നിറമുള്ള ഇരുട്ടിൽ ഇപ്പോൾ തെളിയുന്നത് ഓർമ്മകളിൽ നിന്ന് മാഞ്ഞുപോകാത്ത ചില സത്യങ്ങളാണ് എന്നിട്ടും ഞാനവയെ ദു:സ്വപ്നങ്ങളെന്ന് വിളിക്കുന്നു..   ഇടിഞ്ഞുപോയ കൽക്കരിഖനിയുടെ അടിയിൽനിന്ന് ശബ്ദമില്ലാത്തവരുടെ ആത്മാക്കൾ എന്നോട് സ്വപ്നങ്ങളിലൂടെ സംവദിക്കുന്നു.   നുണപറയുന്ന ചരിത്രങ്ങളിലേക്കു നോക്കി അവർ ശബ്ദിക്കാനാവാതെ നെടുവീർപ്പിടുന്നു.. ചാട്ടയടിയേറ്റ് തിണർത്തുപൊട്ടിയ നീറ്റലൊടുങ്ങാത്ത മുറിവുകൾ മറയ്ക്കാൻ അവർ കൊടിയsയാളങ്ങൾ നിറഞ്ഞ പതാകകൾകൊണ്ട് പുതയ്ക്കുന്നു.   ഇടിച്ചു വീഴ്ത്തിയ ഖനിയിൽ നിന്നും രക്ഷപ്പെട്ട ഒരെലി സാന്ത്വനത്തിന്റെ പാരിതോഷികങ്ങൾ ഏറ്റുവാങ്ങാനെത്തിയContinue Reading

. ഏകാകിയായൊരു രാപ്പാടിയെന്നപോൽഞാനിരിക്കവെ,കൂട്ടിനുള്ളിൽ എന്നുമെനിക്കൊപ്പമെന്നുനിനച്ചിരിക്കെ-യെന്നെ-തനിച്ചാക്കിയെങ്ങോമറഞ്ഞെന്നിണക്കിളി വന്നില്ലയൊരു ചെറു തെന്നലുമീവഴി ,വന്നില്ല വാടിയിലൊരുകുഞ്ഞു തുമ്പി പോലും ചക്രവാളം പുണരാൻവെമ്പിയോടും മേഘജാലവും തന്നില്ലമധുരമാം പ്രണയ സന്ദേശങ്ങൾ. സായാഹ്ന രേണുക്കൾകുടഞ്ഞിട്ട വർണ്ണങ്ങളാലെവരഞ്ഞില്ലൊരനുരാഗ ചിത്രങ്ങളും ഒരേകാന്ത സഞ്ചാരിയെന്നപോൽ ഞാനെൻ നൊമ്പരത്തിൻമാറാപ്പുമേന്തി പ്പാതയിൽ നിൽക്കവേ,കൂട്ടിനായ് വന്നില്ലയെൻനിഴൽപോലുമൊപ്പം ഒറ്റക്കിരിക്കവേകാണ്മൂ, ഞാനെൻ നോവിൻനിഴലാട്ടങ്ങൾ, മാറിയെത്തുംഇരുളും വെളിച്ചവുംജനിമൃതിക്കപ്പുറംകാലത്തെ തേടുന്നു.. ഒരു പാട്ടെനിക്കിനി പാടുവാനില്ല,വാനോളമുയരാനായി ചിറകുമില്ല നാമൊരുമിച്ചു പറന്നൊരാ വീഥികൾപാടുന്നു, പ്രത്യാശ തൻ ഗീതങ്ങൾ.. ഒറ്റക്കിരിക്കാതെ, ഓർത്തോർത്തി –രിക്കാതെ പക്ഷി, നീചിറകടിച്ചുയർന്നാലും. നീContinue Reading

നഗരത്തിൽപാതയോരത്ത്വിറയാർന്ന് നിൽക്കുന്നമരച്ചുവട്ടിൽഇന്ന് പകൽ മുഴുവൻഞാൻ നിന്നെ കാത്തുനിന്നു.പുഴപോലെ പായുന്നമനുഷ്യരിലൊരാൾനീയായിരുന്നിരിക്കാംഎനിക്ക് നിന്നെ കാണാനാവുന്നില്ലനീയെന്നെ നോക്കുന്നുമുണ്ടാവില്ലഎത്രയെങ്കിലും തവണഎൻ്റെ മുന്നിലൂടെ നീഅങ്ങട്ടുമിങ്ങട്ടും പോയിരിക്കാം.നമ്മുടെ കണ്ണുകൾഅറിയാതെയെങ്കിലുംഇടഞ്ഞിരിക്കാം ഞാൻ കാത്തിരിക്കുന്നതുംനീ തേടിയലയുന്നതുംനിന്നെയുമെന്നെയുമെന്ന്എങ്ങനെ തിരിച്ചറിയും എങ്കിലും ശിരസ്സിൽ വീണഓരോ ഇലയുംനിൻ്റെ നോട്ടങ്ങളാണെന്ന്വെറുതെ കരുതാനാണിഷ്ടം സന്ധ്യയാകുന്നുനീ വീടണഞ്ഞിരിക്കാംവ്യഥകൾ മറച്ചു പിടിച്ച ഉടലുമായിവീട് തുടച്ചു വയ്ക്കുകയാവാം ഞാൻനീ കൊഴിച്ചിട്ട ഇലകൾക്ക് മേൽചായട്ടെ.നാളെ പുലർച്ചെഞാനുണരാം,നീ കടന്നു പോകാം,മരത്തിൽഇലകൾ വിടരാംകൊഴിയാം. എന്നെങ്കിലുമൊരിക്കൽതെരുവ് ശൂന്യമാകുന്നയാമത്തിൽഞാനും നീയുംനിൻ്റെയും എൻ്റെയുംപേരു ചൊല്ലി വിളിക്കുന്നത്പൊടുന്നനെനാം കേൾക്കുന്നുണ്ടാവാം. പ്രിയപ്പെട്ടവളെഎന്നാണീതെരുവൊന്ന്ശൂന്യമാവുകവിജനമാവുകനിശബ്ദമാവുക……… കവർ ഡിസൈൻContinue Reading