എരിപൊരി സഞ്ചാരം
ഏതു വാഹനത്തിലാണെന്നറിയില്ലഎത്തിയേടത്തിറങ്ങുന്നു.ധൃതിപ്പെട്ട ഇരമ്പങ്ങളിലേക്ക് മാറിക്കേറും വരെ എരിവുള്ള ഒരു തെരുവിലായിരുന്നു ഇന്നലെപലതരം മുളകുകൾ നീറി നീറി വിളിക്കുന്ന ചന്തകൾഎരിവുള്ള ലഡുഉണ്ട, കാന്താരി, അങ്ങാടി പച്ചയിൽനീറ്റും പലേ നിറ ഹൽവകൾപലയളവ് ഡപ്പയിൽ മുളകരച്ച പായസം. എന്നെങ്കിലുമൊരിക്കൽനാക്ക് കൊണ്ട് സ്ട്രീം ചെയ്യും വ്‌ലോഗിൽഉമിനീർ കൊഴുപ്പൊഴുകും കാഴ്ചകൾ ഇന്ന് എത്തിപ്പെട്ടത്പൊരി വെയിലിന്റെ കടലോരംഎണ്ണയിൽ, കനലിൽ, ചട്ടിയിൽപൊരിയുംപല മാതിരി അലച്ചിലുകളിലേക്ക്അലച്ചെത്തും തിളച്ച തിരകൾ. കാല് പൊള്ളച്ച്പരുവപ്പെടുംപൊരിമണൽ ചുഴികൾഓർമ്മയിൽ പൊരുന്നിരിയ്ക്കാനാവാത്തയാത്രയുടെ പൊരിച്ചിലുകൾ വെന്ത കാലുംനീറുന്ന കണ്ണുംഎരിപൊരി മനസ്സുംവെപ്രാളപ്പെട്ടെഴുതിയിട്ടുംContinue Reading





















